- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവുമായി പിടിയിലായ യുവാക്കളുടെ മൊബൈൽ പരിശോധിച്ചപ്പോൾ അതിൽ കഞ്ചാവുചെടിയുടെ ചിത്രങ്ങൾ; ബിജു രമേശിന്റെ ഹോട്ടലിൽ വളരുന്ന ചെടികളുടെ ഫോട്ടോയെന്ന് അറിഞ്ഞതോടെ ഞെട്ടി എക്സൈസ് സംഘം; ജാഗ്രതയോടെ 'കഞ്ചാവുകൃഷി' തേടി സംഘം ഓടിയെത്തിയെങ്കിലും പിന്നീട് സംഭവിച്ചത് ഇങ്ങനെ
തിരുവനന്തപുരം: കഞ്ചാവുമായി തിരുവനന്തപുരം നഗരാതിർത്തിയിൽ നിന്നും മൂന്ന് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. യുവാക്കളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയതാകട്ടെ കഞ്ചാവ് ചെടികൾ വളർന്ന് നിൽക്കുന്ന ചിത്രങ്ങളും. ഇത് എവിടെയാടാ നീയൊക്കെ വളർത്തുന്നത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി കേട്ട് എക്സൈസ് ഉദ്യോഗസ്ഥർ ഒന്ന് ഞെട്ടി. നഗരത്തിലെ പ്രമുഖ മദ്യ വ്യവസായി ബിജു രമേശിന്റെ വഴുതക്കാടിന് സമീപമുള്ള ഹോട്ടൽ ചാലൂക്യയിൽ ആണ് ഈ 'കഞ്ചാവ് കൃഷി' എന്നാണ് യുവാക്കൾ പറഞ്ഞത്. ഞെട്ടിക്കുന്ന വിവരം കിട്ടിയതോടെ എക്‌സൈസ് സംഘം എത്തിയത് നേരെ ഹോട്ടലിലേക്ക്. ചെടി നേരിൽ കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ അസ്സൽ കഞ്ചാവു ചെടി തന്നെ. എന്നാൽ ഓഫീസിൽ കൊണ്ടുചെന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് സംഗതി വേറെയാണെന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തമായി മനസ്സിലായത്. റെയ്ഡ് നടത്തിയ എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ പറയുന്നത് ഇങ്ങനെ: ഇന്ന് ഉച്ചയോടെയാണ് മൂന്ന് യുവാക്കളിൽ നിന്ന് തിരുവനന്തപുരം പേയാട് വെച്ച് കഞ്ചാവ് പിടികൂടിയത്. ഇത് ഇവർ സ്വന്തം ആവശ്യത്തിന് കൈയിൽ കരുതിയത
തിരുവനന്തപുരം: കഞ്ചാവുമായി തിരുവനന്തപുരം നഗരാതിർത്തിയിൽ നിന്നും മൂന്ന് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. യുവാക്കളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയതാകട്ടെ കഞ്ചാവ് ചെടികൾ വളർന്ന് നിൽക്കുന്ന ചിത്രങ്ങളും. ഇത് എവിടെയാടാ നീയൊക്കെ വളർത്തുന്നത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി കേട്ട് എക്സൈസ് ഉദ്യോഗസ്ഥർ ഒന്ന് ഞെട്ടി.
നഗരത്തിലെ പ്രമുഖ മദ്യ വ്യവസായി ബിജു രമേശിന്റെ വഴുതക്കാടിന് സമീപമുള്ള ഹോട്ടൽ ചാലൂക്യയിൽ ആണ് ഈ 'കഞ്ചാവ് കൃഷി' എന്നാണ് യുവാക്കൾ പറഞ്ഞത്. ഞെട്ടിക്കുന്ന വിവരം കിട്ടിയതോടെ എക്‌സൈസ് സംഘം എത്തിയത് നേരെ ഹോട്ടലിലേക്ക്. ചെടി നേരിൽ കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ അസ്സൽ കഞ്ചാവു ചെടി തന്നെ. എന്നാൽ ഓഫീസിൽ കൊണ്ടുചെന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് സംഗതി വേറെയാണെന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തമായി മനസ്സിലായത്.
റെയ്ഡ് നടത്തിയ എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ പറയുന്നത് ഇങ്ങനെ:
ഇന്ന് ഉച്ചയോടെയാണ് മൂന്ന് യുവാക്കളിൽ നിന്ന് തിരുവനന്തപുരം പേയാട് വെച്ച് കഞ്ചാവ് പിടികൂടിയത്. ഇത് ഇവർ സ്വന്തം ആവശ്യത്തിന് കൈയിൽ കരുതിയതായിരുന്നു. യുവാക്കളിൽ നിന്ന് കഞ്ചാവ് പിടികൂടിയ ശേഷം ഇവരുടെ ഇടപാടുകളും ബന്ധങ്ങളും അറിയാനായി ഫോൺ എക്സൈസ് സംഘം പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് യുവാക്കളുടെ ഫോണിൽ ചില ചെടികളുടെ ചിത്രം കണ്ടത്. ഇവർ തന്നെ വളർത്തുന്ന ചെടികളാണെന്നാണ് ആദ്യം കരുതിയത്. എവിടെയാണ് ഈ കൃഷി എന്ന് ചോദിച്ചപ്പോഴാണ് ഇത് തങ്ങൾ വളർത്തുന്നതല്ലെന്നും ഒരു സ്ഥലത്ത് കണ്ടപ്പോൾ കൗതുകം കൊണ്ട് ഫോട്ടോയെടുത്തു എന്നും ഇവർ മറുപടി നൽകി.
ഒറ്റനോട്ടത്തിൽ കഞ്ചാവെന്ന് തോന്നുന്ന ചെടി കണ്ടതോടെ ഉദ്യോഗസ്ഥർക്ക് സംശയമായി. സ്ഥലം എവിടെയാണെന്ന് ചോദിച്ചപ്പോഴാണ് നഗരത്തിലെ ഒരു ബാർ ഹോട്ടലിൽ ആണെന്ന മറുപടി കിട്ടിയത്. വഴുതക്കാട് വിമൺസ് കോളേജിന് സമീപത്ത് ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ചാലൂക്യയിലാണെന്ന് യുവാക്കൾ പറഞ്ഞതോടെ ഉടനെതന്നെ എക്സൈസ് സംഘം ഇവിടേക്ക് പോവുകയായിരുന്നു.
ബാത് റൂമിന് സമീപമാണ് ഈ ചെടി എന്ന് യുവാക്കൾ പറഞ്ഞിരുന്നു. ഇതോടെ സാധാരണ പരിശോധനയ്ക്ക് എന്ന മട്ടിൽ ഹോട്ടലിൽ കയറിയ ക്‌സൈസ് സംഘം ചെടി കണ്ടെത്തുകയും ചെയ്തു. ഇതേപ്പറ്റി ഹോട്ടൽ ജീവനക്കാരോട് ചോദിച്ചപ്പോൾ ഇതേപ്പറ്റി ഒന്നുമറിയില്ലെന്ന് അവർ കൈമലർത്തി. ഇതോടെ ചെടിയുമായി സംഘം ഓഫീസിലേക്ക് പോയി.
പിന്നീട് വിശദമായി ചെടി പരിശോധിച്ചപ്പോൾ അത് പരുത്തിച്ചെടിയാണെന്ന് വ്യക്തമായെന്ന് എക്‌സൈസ് സംഘം വിശദീകരിക്കുന്നു. ഈ സംഭവമറിഞ്ഞ ചിലർ വിവരം മാധ്യമങ്ങളെയും വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ഹോട്ടലിൽ നിന്ന് കഞ്ചാവുചെടി പിടിച്ചുവെന്ന രീതിയിൽ പ്രചരണവുമായി.
കാഴ്ച സമീപത്ത് നിന്ന് കണ്ട ആരോ ആയിരിക്കണം മാധ്യമങ്ങളെ ഇതൊക്കെ വിളിച്ച് അറിയിച്ചതെന്നാണ് എക്‌സൈസ് സംഘത്തിന്റെ നിഗമനം. ചെടിയും മറ്റുമായി എക്സൈസ് സംഘം പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ കഞ്ചാവ് പിടികൂടിയതായിരിക്കാം എന്ന് തോന്നിയാണ് പ്രചരണവും ഉണ്ടായത്. എക്‌സൈസിനെപ്പോലും ആദ്യം തെറ്റിദ്ധരിപ്പിക്കും വിധം കഞ്ചാവുമായി രൂപസാദൃശ്യമുള്ള പരുത്തിച്ചെടിയാണ് കുറച്ചുനേരത്തെ പൊല്ലാപ്പിന് കാരണമായത്.
യഥാർത്ഥ കഞ്ചാവുചെടിയുടെ ചിത്രം ചുവടെ