- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലേന്ന് രാത്രി ഒന്നിച്ചിരുന്നു മദ്യപിച്ചു; പിറ്റേന്ന് പകൽ കടയുടെ മുന്നിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ ചീത്തവിളിയും മർദനവും; ശാസ്താംകോട്ടയിൽ വ്യാപാരിയെ മർദിച്ചു കൊന്ന് ജീവനൊടുക്കിയ ഡ്രൈവറുടെ കഥയിങ്ങനെ
ശാസ്താംകോട്ട: നാടിനെ നടുക്കിയ ഒരു കൊലപാതകവും പിന്നാലെ പ്രതിയുടെ ആത്മഹത്യയും നിസാര കാരണത്തിന്റെ പേരിൽ. കടയുടെ മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വ്യാപാരിയെ മർദിച്ചു കൊന്നത് സുഹൃത്ത് കൂടിയായ ടെമ്പോ ഡ്രൈവറാണ്. മർദനമേറ്റ് ചികിൽസയിലിരുന്ന വ്യാപാരി മരിച്ചത് അറിഞ്ഞ് ഇയാൾ തൂങ്ങിമരിക്കുകയും ചെയ്തു. പോരുവഴി ഇടയ്ക്കാട് ജംഗ്ഷനിൽ തുളസി ടെക്‌സ്റ്റയിൽസ് നടത്തുന്ന ഇടയ്ക്കാട് കുളക്കത്തിൽ (ബാബു വിഹാർ) ചന്ദ്രബാബു (57), സമീപത്തെ ടെമ്പോ സ്റ്റാൻഡിലെ ഡ്രൈവറായ ഇടയ്ക്കാട് ചരുവിൽ പുത്തൻവീട്ടിൽ അജി (35) എന്നിവരാണ് മരിച്ചത്. ജൂലൈ രണ്ടിനായിരുന്നു സംഭവം. തന്റെ കടയുടെ മുമ്പിൽ പതിവായി ചിലർ മൂത്രമൊഴിക്കുന്നത് ചന്ദ്രബാബു എതിർത്തിരുന്നു. സംഭവ ദിവസം അജി, ചന്ദ്രബാബുവിന്റെ വിലക്ക് ലംഘിച്ച് മൂത്രമൊഴിച്ചത് വാക്കു തർക്കത്തിനിടയാക്കുകയുണ്ടായി. ഇതിനിടയിൽ ചന്ദ്രബാബുവിനെ അജി ക്രൂരമായി മർദ്ദിക്കുകയും താക്കോൽകൂട്ടംകൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തു. ഇടിയേറ്റ് നിലത്തുവീണ ചന്ദ്രബാബുവിനെ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ
ശാസ്താംകോട്ട: നാടിനെ നടുക്കിയ ഒരു കൊലപാതകവും പിന്നാലെ പ്രതിയുടെ ആത്മഹത്യയും നിസാര കാരണത്തിന്റെ പേരിൽ. കടയുടെ മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വ്യാപാരിയെ മർദിച്ചു കൊന്നത് സുഹൃത്ത് കൂടിയായ ടെമ്പോ ഡ്രൈവറാണ്. മർദനമേറ്റ് ചികിൽസയിലിരുന്ന വ്യാപാരി മരിച്ചത് അറിഞ്ഞ് ഇയാൾ തൂങ്ങിമരിക്കുകയും ചെയ്തു.
പോരുവഴി ഇടയ്ക്കാട് ജംഗ്ഷനിൽ തുളസി ടെക്‌സ്റ്റയിൽസ് നടത്തുന്ന ഇടയ്ക്കാട് കുളക്കത്തിൽ (ബാബു വിഹാർ) ചന്ദ്രബാബു (57), സമീപത്തെ ടെമ്പോ സ്റ്റാൻഡിലെ ഡ്രൈവറായ ഇടയ്ക്കാട് ചരുവിൽ പുത്തൻവീട്ടിൽ അജി (35) എന്നിവരാണ് മരിച്ചത്. ജൂലൈ രണ്ടിനായിരുന്നു സംഭവം.
തന്റെ കടയുടെ മുമ്പിൽ പതിവായി ചിലർ മൂത്രമൊഴിക്കുന്നത് ചന്ദ്രബാബു എതിർത്തിരുന്നു. സംഭവ ദിവസം അജി, ചന്ദ്രബാബുവിന്റെ വിലക്ക് ലംഘിച്ച് മൂത്രമൊഴിച്ചത് വാക്കു തർക്കത്തിനിടയാക്കുകയുണ്ടായി. ഇതിനിടയിൽ ചന്ദ്രബാബുവിനെ അജി ക്രൂരമായി മർദ്ദിക്കുകയും താക്കോൽകൂട്ടംകൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തു. ഇടിയേറ്റ് നിലത്തുവീണ ചന്ദ്രബാബുവിനെ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് ബുധനാഴ്ച രാത്രി ചന്ദ്രബാബു മരിച്ചു.
ചന്ദ്രബാബുവിനെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന അജി (35) യെ ഇന്നലെ വൈകിട്ട് അരമത്തുമഠത്തിലെ ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശൂരനാട് എസ്.ഐ. ബൈജുവിന്റെ നേതൃത്വത്തിൽ പൊലീസ് ഒരാഴ്ചയായി അജിയെഅന്വേഷിക്കുകയായിരുന്നു.
മുംബൈയിൽ ജോലിയുള്ള ചേട്ടനാണ് ചന്ദ്രബാബുവിന് തുണിക്കട തുടങ്ങാൻ സാമ്പത്തികമായി സഹായിച്ചത്. വഴക്കുണ്ടാകുന്നതിന് തലേന്ന് രാത്രിയും ചന്ദ്രബാബുവും അജിയും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.