- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ ആർക്കും ഇഷ്ടമല്ല, ശപിക്കപ്പെട്ടവളാണ് താനെന്നും ആത്മഹത്യാക്കുറിപ്പ്: തിരുവല്ല മഞ്ഞാടിയിൽ സ്‌കൂൾ വിദ്യാർത്ഥിനി ജീവനൊടുക്കിയത് വീട്ടുകാർക്ക് തന്നെ ഇഷ്ടമല്ലെന്ന കാരണത്താൽ: സ്കൂളിന് പ്രിയങ്കരിയെന്നും പഠിക്കാൻ മിടുക്കിയെന്നും അദ്ധ്യാപകർ: മരണത്തിൽ ദൂരൂഹതയെന്ന് നാട്ടുകാർ: പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയില്ല
തിരുവല്ല: വീട്ടിലാർക്കും തന്നോട് ഇഷ്ടമില്ലെന്ന ധാരണയിലാണ് മഞ്ഞാടി മീന്തലക്കര തെങ്ങണാംകുളത്തിൽ ടികെ അജിയുടെ മകളും മഞ്ഞാടി നിക്കോൾസൺ സിറിയൻ യാക്കോബൈറ്റ് സ്‌കൂളിലെ വിദ്യാർത്ഥിനിയുമായ ടി.എ അഭിരാമി (15) ജീവനൊടുക്കിയതെന്ന് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യാതൊരു അപാകതയും സൂചിപ്പിക്കുന്നില്ല. മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം-ഫോറൻസിക് റിപ്പോർട്ടുകൾ. അടുക്കളയിൽ വച്ച് മണ്ണെണ്ണ ഒഴിച്ചു കൊണ്ട് സ്വന്തം മുറിയിലേക്ക് കടന്നുവന്ന് തീ കൊളുത്തുകയായിരുന്നു. 22 ന് രാവിലെയായിരുന്നു സംഭവം. അന്ന് വൈകിട്ട് തന്നെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് കിട്ടിയെങ്കിലും വായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. തന്നെ ആർക്കും ഇഷ്ടമല്ലെന്നും ശപിക്കപ്പെട്ടവളാണെന്നുമൊക്കെയാണ് കുറിപ്പിലുള്ളത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയും കാണാതായിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങളും ആത്മഹത്യയ്ക്ക് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്‌പി ആർ ച
തിരുവല്ല: വീട്ടിലാർക്കും തന്നോട് ഇഷ്ടമില്ലെന്ന ധാരണയിലാണ് മഞ്ഞാടി മീന്തലക്കര തെങ്ങണാംകുളത്തിൽ ടികെ അജിയുടെ മകളും മഞ്ഞാടി നിക്കോൾസൺ സിറിയൻ യാക്കോബൈറ്റ് സ്‌കൂളിലെ വിദ്യാർത്ഥിനിയുമായ ടി.എ അഭിരാമി (15) ജീവനൊടുക്കിയതെന്ന് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യാതൊരു അപാകതയും സൂചിപ്പിക്കുന്നില്ല.
മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം-ഫോറൻസിക് റിപ്പോർട്ടുകൾ. അടുക്കളയിൽ വച്ച് മണ്ണെണ്ണ ഒഴിച്ചു കൊണ്ട് സ്വന്തം മുറിയിലേക്ക് കടന്നുവന്ന് തീ കൊളുത്തുകയായിരുന്നു. 22 ന് രാവിലെയായിരുന്നു സംഭവം. അന്ന് വൈകിട്ട് തന്നെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് കിട്ടിയെങ്കിലും വായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
തന്നെ ആർക്കും ഇഷ്ടമല്ലെന്നും ശപിക്കപ്പെട്ടവളാണെന്നുമൊക്കെയാണ് കുറിപ്പിലുള്ളത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയും കാണാതായിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങളും ആത്മഹത്യയ്ക്ക് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്‌പി ആർ ചന്ദ്രശേഖരൻപിള്ള പറഞ്ഞു.
അഭിരാമി വെന്തുമരിച്ചപ്പോൾ പൊലിഞ്ഞത് ഒരു വീടിന്റെ സ്വപ്നം കൂടിയായിരുന്നു. സംഭവത്തിൽ നാട്ടുകാരുടേയും സഹപാഠികളുടേയും അദ്ധ്യാപകരുടേയുമൊന്നും നടുക്കം മാറിയിട്ടില്ല ഇനിയും. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മീന്തലക്കരയിലുള്ള വീടിന് തീ പിടിച്ചതറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പരുത്തിക്കാട്ടിൽ ഉണ്ണുണ്ണിയുടെ വളരെയേറെ പഴക്കമുള്ള വീടിന്റെ ഒരുഭാഗം കത്തിയമർന്നിരുന്നു. മകൾ അഭിരാമിയുടെ കത്തുന്ന ശരീരം കണ്ട് അലമുറ ഇട്ട് കരയുന്ന മാതാവിനും സഹോദരനും മുന്നിൽ നിസഹായരായി നോക്കിനിൽക്കാനെ നാട്ടുകാർക്ക് കഴിഞ്ഞുള്ളു. മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ അഗ്‌നി പടർന്ന് പിടിച്ചതിനാൽ വീടിന്റെ നല്ലൊരു ഭാഗവും കത്തി നശിച്ചിരുന്നു.
അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് അഭിരാമിയുടെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ദൃക്സാക്ഷികൾ പറയുന്നത് ഇപ്രകാരം: വിദ്യാഭ്യാസ ബന്ദ് ആയിരുന്നതിനാൽ സ്‌കൂളിൽ പോയ വിദ്യാർത്ഥിനി തിരികെ വീട്ടിലേക്കു പോരുകയായിരുന്നു. എന്നാൽ വീണ്ടും സ്പെഷ്യൽ ക്ലാസിനായി സ്‌കൂളിലെത്തുവാൻ അദ്ധ്യാപിക ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ച് വേഷം മാറുവാൻ മുറിക്കുള്ളിൽ കയറി. തുടർന്ന് ലൈറ്റ് ഇട്ടപ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നതാണ് പ്രാഥമിക നിഗമനം.
നിമിഷങ്ങൾ കൊണ്ട് മുറിയിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളിലും മറ്റും തീ പടർന്ന് പിടിക്കുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന മാതാവ് സുധയുടെയും ഏക സഹോദരൻ അഭിജിത്തിന്റെയും നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും വീടിന്റെ മേൽക്കൂര ഉൾപ്പടെ കത്തിയമർന്നു താഴേക്കു പതിച്ചു. ഉടൻ തന്നെ തിരുവല്ല ഫയർ ഫോഴ്സ് യൂണിറ്റ് എത്തി തീയണച്ച ശേഷം വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴേക്കും വീടിന്റെ കത്തിയ മേൽക്കൂരയ്ക്ക് അടിയിൽ അഭിരാമി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മീന്തലക്കര പരുത്തിക്കാട്ടിൽ ഉണ്ണുണ്ണിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ കഴിഞ്ഞ ആറ് വർഷമായി നഗരത്തിലെ ചുമട്ടു തൊഴിലാളിയായ അജിയും കുടുംബവും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
പഠനത്തിൽ അഭിരാമി അതിസമർഥയായിരുന്നുവെന്ന് നിക്കോൾസൺ സ്‌കൂൾ പ്രിൻസിപ്പൽ ജയ പറയുന്നു. സ്‌കൂളിലെ നല്ല കുട്ടികളിലൊരായിരുന്നു അവൾ. അടുത്തമാസം നടക്കുന്ന മോഡൽ പരീക്ഷയ്ക്കും മാർച്ചിൽ നടക്കുന്ന പത്താംക്ലാസ് പരീക്ഷയ്ക്കും തയ്യാറെടുക്കുകയായിരുന്നു അഭിരാമി. മുന്നോട്ടു നല്ല രീതിയിൽ പഠിക്കണമെന്നതായിരുന്നു അഭിരാമിയുടെ ആഗ്രഹം. പഠിച്ച് പിതാവിന് ഒരു തുണയാകണമെന്ന് അവൾ ഒത്തിരി ആഗ്രഹിച്ചിരുന്നു.
സ്വന്തമായി വീടില്ലാതെ വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുകയായിരുന്നു കുടുംബം. കഴിഞ്ഞമാസം ക്രിസ്തുമസിനോടനുബന്ധിച്ച് നിക്കോൾസൺ സ്‌കൂളിനടുത്തുതന്നെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളുടെ പഠനകേന്ദ്രമായ സെന്റർ ഫോർ ഓട്ടിസം ഇന്ത്യയിൽ അഭിരാമിയും കൂട്ടുകാരും കേക്കുമായിവന്ന് പാട്ടുമൊക്കെ പാടിയിട്ടാണ് പോയതെന്ന് സ്‌കൂളിന്റെ ചുമതലയുള്ള അദ്ധ്യാപിക ബെറ്റി പറയുന്നു.
ഹർത്താലായതിനാൽ തിരിച്ച് വീട്ടിൽവന്ന ശേഷം മഞ്ഞാടിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന പിതാവിന് ഉച്ചഭക്ഷണവും നൽകി മടങ്ങിയതായിരുന്നു അഭിരാമി. വീട്ടിൽവന്ന് മുറ്റം അടിച്ചുവാരികൊണ്ടിരിക്കെയായിരുന്നു എക്സ്ട്രാ ക്ലാസിനായി സ്‌കൂളിൽനിന്നുള്ള വിളി. വസ്ത്രം മാറാനായി മുറിക്കുള്ളിലേക്ക് കയറിയപ്പോഴായിരുന്നു ആത്മഹത്യ.