- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്സ് സഭയുടെ സ്വന്തം സ്ഥാനാർത്ഥിയായി ഇറങ്ങിയ ശോഭനയ്ക്കും ചാഴിക്കാടനെ വീഴ്ത്താൻ ഇറങ്ങിയ ജോസ്മോനും 4000 തികയ്ക്കാനായില്ല; 15, 000 പേരുടെ പിന്തുണയോടെ അട്ടിമറിക്കിറങ്ങിയ ബിനോയ് നേടിയത് 2734വോട്ട് മാത്രം; അപരന്മാർ അട്ടിമറിച്ചത് മൂന്ന് വിജയം
തിരുവനന്തപുരം: ചെങ്ങന്നൂരിൽ വിജയിയെ ശോങനാ ജോർജ് നിശ്ചയിക്കുമെന്നായിരുന്നു വിലയിരുത്തൽ. ശക്തമായ ചതുഷ്‌കോണമെന്ന് വാർത്തകളെത്തി. എന്നാൽ ചെങ്ങന്നൂരിൽ ത്രികോണം മാത്രമേ നടന്നുള്ളൂ. കോൺഗ്രസ് വിമതയായ ശോഭനാ ജോർജിന് ഒരു ചലനവും സൃഷ്ടിക്കാനായില്ല. ഓർത്തഡോക്സ് സഭ പരസ്യപിന്തുണ നൽകിയിട്ടായിരുന്നു ഈ മേശം പ്രകടനം. ഇത് തന്നെയായിരുന്നു വിമതന്മാരുടെ മൊത്തം പ്രകടനം. ഒരിടത്തും ലക്ഷ്യം കാണാൻ വിമതർക്കായില്ല. കൊടുവള്ളി മണ്ഡലത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ. റസാഖിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയപ്പോൾ മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു വിമതനായി ഇറങ്ങിയ കാരാട്ട് റസാഖിനെ ഇടതുമുന്നണി ഏറ്റെടുക്കുകയായിരുന്നു. ഇടതുസ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് ജയിക്കുകയും ചെയ്തു. വിമതന്മാരായി മത്സരിച്ച മറ്റ് ആർക്കും വിജയിക്കാനോ ഫലത്തെ സ്വാധീനിക്കാനോ കഴിഞ്ഞില്ല. ഇടത് പിന്തുണ ഉള്ളതിനാൽ റസാഖിനെ സാങ്കേതികമായി വിമതനായി കരുതാനും കഴയില്ല. അതുകൊണ്ട് തന്നെ വിമതരിൽ ഏറ്റവും കൂടുതൽ വോട്ടു പിടിച്ചത് ചെങ്ങന്നൂരിൽ മത്സരത്തിനിറ
തിരുവനന്തപുരം: ചെങ്ങന്നൂരിൽ വിജയിയെ ശോങനാ ജോർജ് നിശ്ചയിക്കുമെന്നായിരുന്നു വിലയിരുത്തൽ. ശക്തമായ ചതുഷ്‌കോണമെന്ന് വാർത്തകളെത്തി. എന്നാൽ ചെങ്ങന്നൂരിൽ ത്രികോണം മാത്രമേ നടന്നുള്ളൂ. കോൺഗ്രസ് വിമതയായ ശോഭനാ ജോർജിന് ഒരു ചലനവും സൃഷ്ടിക്കാനായില്ല. ഓർത്തഡോക്സ് സഭ പരസ്യപിന്തുണ നൽകിയിട്ടായിരുന്നു ഈ മേശം പ്രകടനം. ഇത് തന്നെയായിരുന്നു വിമതന്മാരുടെ മൊത്തം പ്രകടനം. ഒരിടത്തും ലക്ഷ്യം കാണാൻ വിമതർക്കായില്ല.
കൊടുവള്ളി മണ്ഡലത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ. റസാഖിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയപ്പോൾ മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു വിമതനായി ഇറങ്ങിയ കാരാട്ട് റസാഖിനെ ഇടതുമുന്നണി ഏറ്റെടുക്കുകയായിരുന്നു. ഇടതുസ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് ജയിക്കുകയും ചെയ്തു. വിമതന്മാരായി മത്സരിച്ച മറ്റ് ആർക്കും വിജയിക്കാനോ ഫലത്തെ സ്വാധീനിക്കാനോ കഴിഞ്ഞില്ല. ഇടത് പിന്തുണ ഉള്ളതിനാൽ റസാഖിനെ സാങ്കേതികമായി വിമതനായി കരുതാനും കഴയില്ല.
അതുകൊണ്ട് തന്നെ വിമതരിൽ ഏറ്റവും കൂടുതൽ വോട്ടു പിടിച്ചത് ചെങ്ങന്നൂരിൽ മത്സരത്തിനിറങ്ങിയ ശോഭനാ ജോർജ് ആണ്. ആകെ പിടിച്ചത് 3966 വോട്ട്. എന്നാൽ അവിടെ സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായർ ജയിച്ചത് 7983 വോട്ടിനാണ്. ഏറ്റുമാനൂരിൽ കേരള കോൺഗ്രസി (എം) ലെ ജോസ്മോൻ മുണ്ടയ്ക്കൽ തോമസ് ചാഴികാടനെതിരെ വിമതനായി രംഗത്തിറങ്ങി 3774 വോട്ട് പിടിച്ചു. എങ്കിലും സിപിഎമ്മിലെ സുരേഷ് കുറുപ്പ് ഇവിടെ ജയിച്ചത് 8899 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ വിമതനായി ഇറങ്ങിയ കർഷക കോൺഗ്രസ് നേതാവ് ബിനോയ് തോമസ് 2734 വോട്ടു പിടിച്ചെങ്കിലും കെ.സി. ജോസഫിന്റെ വിജയത്തെ അതു ബാധിച്ചില്ല.
അഴീക്കോട് മണ്ഡലത്തിൽ വിമതനായി രംഗത്തിറങ്ങിയ മുൻ കോൺഗ്രസ് നേതാവ് പി.കെ. രാഗേഷ് 1518 വോട്ടു പിടിച്ചു. എന്നാൽ അവിടെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. ഷാജി 2287 വോട്ടിനു ജയിച്ചു. യുഡിഎഫ് സാധ്യതകളെ തകർക്കാനാണ് രാഗേഷ് ശ്രമിച്ചത്. എന്നാൽ അഴിക്കോട് മുസ്ലിം ലീഗ് പക്ഷത്ത് ഉറച്ചുനിൽക്കുകയാണ്.
എന്നാൽ അപരന്മാരിൽ ചിലർ ഫലത്തെ സ്വാധീനിച്ചു. മഞ്ചേശ്വരത്തു ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ വെറും 89 വോട്ടിനാണു തോറ്റത്. ഇവിടെ അപരനായി ഇറങ്ങിയ കെ. സുന്ദരൻ 467 വോട്ടു പിടിച്ചു. മാനന്തവാടിയിൽ മന്ത്രി പി.കെ. ജയലക്ഷ്മി തോറ്റത് 1307 വോട്ടിനാണ്. ഇവിടെ സ്വതന്ത്രയായി മത്സരിച്ച ലക്ഷ്മി 1300 വോട്ടു നേടി. വടക്കാഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ അനിൽ അക്കരയുടെ അപരനായി ഇറങ്ങിയ അനിൽ 236 വോട്ടു പിടിച്ചതു മത്സരം കടുത്തതാക്കി. ഇവിടെ ഏറെ അനിശ്ചിതത്വത്തിനൊടുവിൽ അനിൽ അക്കര ജയിച്ചതു 43 വോട്ടിനാണ്.
കൊച്ചിയിൽ കോൺഗ്രസിന്റെ പരാജയത്തിന് ആക്കം കൂട്ടിയതും വിമതനായിരുന്നു. കൊച്ചി സീറ്റ് കോൺഗ്രസിന് നഷ്ടപ്പെടാൻ കാരണം വിമതനായ കെ.ജെ. ലീനസിന്റെ സാന്നിധ്യമാണ്. 1086 വോട്ടിനാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.ജെ. മാക്‌സി യു.ഡി.എഫ് സ്ഥാനാർത്ഥി ഡൊമിനിക് പ്രസൻേറഷനെ പരാജയപ്പെടുത്തിയത്. അതേസമയം, കോൺഗ്രസ് വിമതനായി രംഗത്തുവന്ന ലീനസ് 7588 വോട്ട് നേടുകയും ചെയ്തു. പലവട്ടം ജയിച്ച ഡൊമിനിക് പ്രസൻേറഷൻ ഇത്തവണ മാറി നിൽക്കുമെന്നും സീറ്റ് തനിക്ക് നൽകുമെന്നും കെപിസിസി പ്രസിഡന്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ലീനസ് പറയുന്നത്.
നേതൃത്വം വാഗ്ദാന ലംഘനം നടത്തിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം മത്സര രംഗത്തുവന്നതും. ഇദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമുൾപ്പെടെയുള്ളവർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ, കോൺഗ്രസിന് ഒരുസീറ്റ് നഷ്ടപ്പെടുംവിധം കാര്യങ്ങൾ കലാശിക്കുകയും ചെയ്തു. അപരന്മാർ മറ്റു പല മണ്ഡലങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ അവർക്കൊന്നും ആരുടേയും വിജയത്തേയോ പരാജയത്തേയോ സ്വാധീനിക്കാൻ കഴിഞ്ഞില്ല.