- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെബേക്ക ഹേസൽവുഡ്; ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും അഭിനയപാരമ്പര്യത്തിന്റെ തിളക്കം
ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും സംയുക്തപാരമ്പര്യവുമായി ഇംഗ്ലീഷ് ചലച്ചിത്രരംഗത്ത് തിളങ്ങുന്ന അഭിനയപ്രതിഭയാണ്. റെബേക്ക ഹേസൽവുഡ്. വെയിൽസിൽ ജനിച്ച് റെബേക്ക കിങ്‌സ് വിൻഫോർഡിലാണ് വളർന്നത്. ബ്രെട്ടൺ ഹാളിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ അവർ ബിരുദം നേടിയിട്ടുണ്ട്. നൈസർഗികമായ അഭിനയസിദ്ധിയാൽ ചലച്ചിത്രരംഗത്ത് തന്റേതായ ഒരു സ്ഥാനമുറപ്പ
ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും സംയുക്തപാരമ്പര്യവുമായി ഇംഗ്ലീഷ് ചലച്ചിത്രരംഗത്ത് തിളങ്ങുന്ന അഭിനയപ്രതിഭയാണ്. റെബേക്ക ഹേസൽവുഡ്. വെയിൽസിൽ ജനിച്ച് റെബേക്ക കിങ്‌സ് വിൻഫോർഡിലാണ് വളർന്നത്. ബ്രെട്ടൺ ഹാളിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ അവർ ബിരുദം നേടിയിട്ടുണ്ട്. നൈസർഗികമായ അഭിനയസിദ്ധിയാൽ ചലച്ചിത്രരംഗത്ത് തന്റേതായ ഒരു സ്ഥാനമുറപ്പിക്കാൻ സാധിച്ച അഭിനേത്രിയാണ് റബേക്ക.
ക്രാസ്‌റോഡ്‌സ്, ബാഡ് ഗേൾസ് എന്നിവയിലെ കഥാപാത്രങ്ങളിലൂടെയാണ് അവർ യുകെയിലൂടനീളം പേരെടുത്തത്. ഇതിൽ ക്രോസ്‌റോഡ്‌സിൽ ബീന ഷാ എന്ന കഥാപാത്രത്തെയും ബാഡ് ഗേൾസിൽ അരുൺകുമാർ എന്ന കഥാപാത്രത്തെയുമാണ് റെബേക്ക അവതരിപ്പിച്ചത്. എന്നാൽ റെബേക്കയെ യുഎസിലെ പ്രേക്ഷകർക്ക് കൂടി സുപരിചിതയായത് എൻബിസിയുടെ പ്രൈംടൈം കോമഡി സീരീസായ ഔട്ട്‌സോഴ്‌സ്ഡിലൂടെയാണ്. ഇതിൽ ബെൻ റാപ്പപോർട്ട്, അനിഷ നാഗരാജൻ, ഡെഡ്രിക് ബാഡർ, പ്രയേഷ് ചീന, പിപ്ല ബ്ലാക്ക് തുടങ്ങിയവരും റെബേക്കക്കൊപ്പം അഭിനയിച്ചു. 2010 സെപ്റ്റംബർ 23 മുതൽ 2011 മെയ് 12 വരെയായിരുന്നു ഈ സീരീസ് എൻബിസിയിൽ പ്രക്ഷേപണം ചെയ്തിരുന്നത്.
ഐടിവി സീരീസായ സെക്കന്റ് നൈറ്റിലെ റെബേക്കയുടെ കഥാപാത്രമായ താലിയ അഹമ്മദും ശ്രദ്ധേയമായിരുന്നു. തുടർന്ന് ബിബിസി 1ൽ പ്രക്ഷേപണം ചെയ്ത മാസ്റ്റേഴ്‌സ് ഓഫ് യൂണിവേഴ്‌സിലെ കോളജ് ലക്ചർ കഥാപാത്രത്തെയും റെബേക്ക അവിസ്മരണീയമാക്കിയിരുന്നു. 2001ലെ ഡോഗ് ഈറ്റ് ഡോഗിൽ ഡേവിഡ് ഒയെല്ലോ, ഗാരി കെംപ്, റിക്കി ഗെർവായിസ് എന്നിവർക്കൊപ്പമായിരുന്നു റെബേക്ക തിളങ്ങിയത്. 2006ൽ പുറത്തിറങ്ങിയ മീറ്റിങ് ഹെലനിൽ ബീത്ത് എന്ന കഥാപാത്രമായിരുന്നു അവർക്ക് ലഭിച്ചത്. മെയ്‌ഡ്‌ലെയ്ൻ പോട്ടർ, എമില വൂഫ് എന്നിവർക്കൊപ്പമായിരുന്നു ഇതിലെ അഭിനയം. കിസ്സിങ് കസിൻസ് എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് റെബേക്കയാണ്.
2007ൽ ദി ഓഡിൽ മികച്ച വേഷമായിരുന്നു അവർക്ക്. ഗലിബ് ഷിറാസിന്റെ ഓഡ് ടു ലാറ്റ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണീ ചിത്രം നിർമ്മിച്ചിരുന്നത്.2008ൽ എൻബിസിയുടെ ഈആറിൽ ജാസ്പ്രീറ്റിനെ റെബേക്ക് അവതരിപ്പിച്ച് കൈയടി നേടി. അറേഞ്ച്ഡ് മാര്യേജിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തിയ കഥാപാത്രമായിരുന്നു അത്. 2009ൽ ലോസ്റ്റ് എന്ന സീരീസിന്റെ സീസൺ 5ൽ നളിനി എന്ന കഥാപാത്രത്തിനാണ് റെബേക്ക ജീവനേകിയത്.2011ൽ ഗാലിബ് ഷിറാസ് ഡല്ല എഴുതി സംവിധാനം ചെയ്ത എംബ്രേസിൽ മീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇവർക്ക് അവസരം ലഭിച്ചു. 2012ൽ ഗ്രേസ് അനാട്ടമിയുടെ 17ാം എപ്പിസോഡിൽ റെബേക്കയ്ക്ക് അതിഥിവേഷം ലഭിച്ചു. വൺ സ്‌റ്റെപ്പ് ടൂ ഫാർ എന്നായിരുന്നു ഇതിന്റെ പേര്. 2013ൽ പുറത്തിറങ്ങിയ വൈറ്റ് കോളർ സീസൺ 5ലെ ഡിഗിങ് ഡീപ്പർ എന്ന എപ്പിസോഡിലും റെബേക്കക്ക് അതിഥി വേഷം ലഭിച്ചു.