- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിക്ക് സ്വീകരണം നൽകി
കുവൈത്ത്: പ്രമുഖ ഖുർആൻ വ്യാഖ്യാതാവും പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിക്ക് ഐ.ഐ.സി സ്വീകരണം നൽകി. 'ശാസ്ത്ര യുഗത്തിലും ഖുർആൻ എന്തുകൊണ്ട് വിസ്മയം തീർക്കുന്നു' എന്ന വിഷയത്തിൽ മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന പൊതു സംഗമത്തിൽ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി മുഖ്യപ്
കുവൈത്ത്: പ്രമുഖ ഖുർആൻ വ്യാഖ്യാതാവും പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിക്ക് ഐ.ഐ.സി സ്വീകരണം നൽകി. 'ശാസ്ത്ര യുഗത്തിലും ഖുർആൻ എന്തുകൊണ്ട് വിസ്മയം തീർക്കുന്നു' എന്ന വിഷയത്തിൽ മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന പൊതു സംഗമത്തിൽ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി മുഖ്യപ്രഭാഷണം നടത്തി.
സംഗമത്തിൽ കുവൈത്ത് ഔഖാഫ് പ്രതിനിധികളും വിവിധ സംഘടന ഭാരവാഹികളും സംബന്ധിച്ചു. കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്ന് സംഗമത്തിലേക്ക് വാഹനവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഏർപ്പാടാക്കിയിരുന്നു. സ്വീകരണ യോഗത്തിൽ ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത്, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ട്രഷറർ മുഹമ്മദ് ബേബി, സി.കെ. അബ്ദുല്ലത്തീഫ്, അബ്ദുൽ നാസർ മൗലവി, അബ്ദുൽ ഗഫൂർ ഫറോഖ്, അനസ് കരുവൻത്തിരുത്തി, ജംഷീർ തിരുന്നാവായ എന്നിവർ സംബന്ധിച്ചു.