- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡോ. അലക്‌സാണ്ടർ കാരയ്ക്കലിന് ന്യുയോർക്കിൽ സ്വീകരണം നല്കി
ന്യൂയോർക്ക്: മലബാർ സർവകലാശാലയുടെ (ഇന്നത്തെ കണ്ണൂർ യൂണിവേഴ്‌സിറ്റി) ആദ്യത്തെ പ്രോവൈസ് ചാൻസലറും തുടർന്ന് വൈസ് ചാൻസലറുമായി സേവനം അനുഷ്ട്ടിച്ച ഡോ. അലക്‌സാണ്ടർ കാരയ്ക്കലിന് ന്യുയോർക്കിൽ സ്വീകരണം നല്കി. മലങ്കര ഓർത്തോഡോക്‌സ് സഭാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ഡോ. അലക്‌സാണ്ടർ സ്റ്റീവൻസൺ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോയി
ന്യൂയോർക്ക്: മലബാർ സർവകലാശാലയുടെ (ഇന്നത്തെ കണ്ണൂർ യൂണിവേഴ്‌സിറ്റി) ആദ്യത്തെ പ്രോവൈസ് ചാൻസലറും തുടർന്ന് വൈസ് ചാൻസലറുമായി സേവനം അനുഷ്ട്ടിച്ച ഡോ. അലക്‌സാണ്ടർ കാരയ്ക്കലിന് ന്യുയോർക്കിൽ സ്വീകരണം നല്കി. മലങ്കര ഓർത്തോഡോക്‌സ് സഭാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ഡോ. അലക്‌സാണ്ടർ സ്റ്റീവൻസൺ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോയിൽ നടന്ന പ്രശസ്ത രാഷ്ട്രതന്ത്രജ്ഞൻ അഡ്‌ലായ് സ്റ്റീവൻസന്റെ അമ്പതാം ചരമവർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്തിനാണ് അമേരിക്കയിൽ എത്തിയത്. സ്റ്റീവൻസൺ സെന്ററിന്റെ പ്രസിഡന്റ് നാൻസി സ്റ്റീവൻസന്റെ ക്ഷണപ്രകാരം എത്തിയതായിരുന്നു ഡോ.കാരയ്ക്കൽ.
ഫൊക്കാന ട്രസ്റ്റി ബോർഡ് മെംബർ പോൾ കറൂകപിള്ളിൽ,ഫൊക്കാന എക്‌സിക്കുട്ടീവ് വൈസ് പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളീ അസോസിയേഷൻ അമേരിക്കൻ റീജിയൻ പ്രസിഡണ്ട് ഡോ.ജോർജ് ജേക്കബ്, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗം അജിത് വട്ടശേരിൽ, സ്വാഗതസഘം അദ്ധ്യക്ഷൻ തോമസ് വർഗീസ്, ഫിലദൽഫിയ ഫെയർലെസ് ഹിൽസ് ഇടവക വികാരി ഫാ.അബു പീറ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.
1980കളിൽ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ഡോക്ടറൽ ഗവേഷണം നടത്തിയ അലക്‌സാണ്ടർ കാരയ്ക്കലിന് 1993 മെയ് മാസത്തിൽ കാലിഫോർണിയയിൽ നടന്ന അമേരിക്കൻ ചരിത്ര കോൺഗ്രസിൽ ചരിത്രകാരനുള്ള യു.എസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നു.



