ന്യൂയോർക്ക്: ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ആറന്മുള പൈതൃകഗ്രാമ കർമ്മസമിതിയുടെ മുഖ്യരക്ഷാധികാരിയുമായ കുമ്മനം രാജശേഖരനെ അമേരിക്കൻ ഹൈന്ദവ സമൂഹം ആദരിക്കുന്നു. യു.എസ്സിലെ ന്യൂയോർക്ക്, ന്യൂജേഴ്‌സി , കണക്റ്റികട്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാമുള്ള ഹൈന്ദവ സംഘടനകളും ഭാരതീയരായ പ്രവാസികളും ചേർന്ന് കമ്മ്യൂണിറ്റി റിസപ്ഷൻ സജ്ജീകരിക്കുകയാണ്.  ശ്രീ കുമ്മനം രാജശേഖരൻ  കേരളത്തിലെ ഹൈന്ദവരുടെ ഐക്യത്തിനും അവരുടെ ധർമ്മബോധവല്ക്കരണത്തിനും, അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പതിറ്റാണ്ടുകളായി ചെയ്യുന്ന അളവറ്റ സംഭാവനകളെ മാനിച്ചാണ് സ്വീകരണം.

1987ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായിരുന്നു. ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവർത്തനങ്ങൾ, അധർമ്മങ്ങൾക്കെതിരെ പടപൊരുതുന്ന (നിലയ്ക്കൽ പ്രക്ഷോഭം , പാലിയം വിളംബരം, മാറാട് സമരം, ആറന്മുള പൈതൃക സംരക്ഷണം) സമരനായകൻ, തുടങ്ങി പറഞ്ഞാൽ തീരാത്ത ഒട്ടനവധി കർമ്മ പഥങ്ങളുള്ള  ധർമ്മത്തിന്റെ ഈ പടനായകൻ ശത്രുക്കൾക്കും മിത്രങ്ങൾക്കും സർവ്വസമ്മതനായ രാജേട്ടനാണ്. ഈ വരുന്ന ഞായറാഴ്ച ജൂലൈ 12 വൈകുന്നേരം 4 മണി മുതൽ 9 മണിവരെ ക്വീൻസിലെ ഫ്‌ളോറൽ പാർക്കിലുള്ള സന്തൂർ റെസ്റ്റോറന്റിൽ വച്ച് അദ്ദേഹത്തെ ആദരിക്കുന്നതിനു കിട്ടിയ ഈ സുവർണ്ണാവസരത്തിൽ ട്രൈസ്‌റേറ്റ് നിവാസികളായ എല്ലാ ഹൈന്ദവവിശ്വാസികളും സകുടുംബം എത്തി ചേർന്ന് ഈ പരിപാടി ധന്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി 21 പേരുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ശിവദാസൻ നായർ (914) 3164076, രാജു നാണു (718) 908 5192, മോഹൻ പിള്ള (631) 532 7920, മനോജ് കൈപ്പിള്ളി (908) 5483938.