ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 'ജനസേവ 2014' അവാർഡ് സ്വീകരിക്കുന്നതിനും, വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും വേണ്ടി ഷിക്കാഗോ ഒഹയർ എയർപോർട്ടിൽ എത്തിച്ചേർന്ന കടുത്തുരുത്തി എംഎൽഎയും മുൻ മന്ത്രിയുമായ അഡ്വ  മോൻസ് ജോസഫിന് ഊഷ്മള വരവേൽപ്  നൽകി.

ഷിക്കാഗോ മലയാളി അസോസിയേഷനു വേണ്ടി പ്രസിഡന്റ് സണ്ണി വള്ളിക്കളം ബൊക്കെ നൽകി സ്വീകരിച്ചു. പ്രവാസി കേരളാ കോൺഗ്രസിനുവേണ്ടി പ്രസിഡന്റ് ജെയ്ബു മാത്യു കുളങ്ങര, ഫൊക്കാനാ നാഷണൽ വൈസ് പ്രസിഡന്റ് ജോയി ചെമ്മാച്ചേൽ എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു. തദവസരത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് രഞ്ചൻ ഏബ്രഹാം, പോൾ പറമ്പി, ഫ്രാൻസീസ് കിഴക്കേക്കുറ്റ്, ജോയിച്ചൻ പുതുക്കുളം, മനു നൈനാൻ എന്നിവരും സന്നിഹിതരായിരുന്നു.