ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് മിഡ്വെസ്റ്റ് റീജയൻ, ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡന്റും ഇപ്പോൾ കേരളാ ഗവൺമെന്റിന്റെ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള കിൻഫ്രയുടെ ഡയറക്ടറുമായ പോൾ പറമ്പിയെ, അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധിയിൽ പൗരസ്വീകരണം നൽകി ആദരിച്ചു.

സംഘടനയുടെ പ്രസിഡന്റ് അഗസ്റ്റിൻ കരിങ്കുറ്റിയുടെ അധ്യക്ഷതയിൽ കൂടിയ അനുമോദന സമ്മേളനത്തിൽ വിവിധ സംഘടനാ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. പറമ്പിക്ക് കിട്ടിയ അംഗീകാരം പ്രവാസി മലയാളികൾക്കുള്ള അംഗീകാരമാണെന്ന് കരിങ്കുറ്റിയിൽ പറഞ്ഞു. മുൻ പ്രസിഡന്റ് സതീശൻ നായർ സദസിനെ സ്വാഗതം ചെയ്തു. കൂടാതെ പറമ്പിയുടെ സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തിന് ഈ പദവിയിലെത്താൻ സാധിച്ചതെന്നും കൂട്ടിച്ചേർത്തു.

ഒരു മാതൃകാജനസേവകനായി വീണ്ടും ഉയർന്നപടികളിലേക്ക് എത്തിച്ചേരുവാനുള്ള വഴി പറമ്പിക്ക് ലഭ്യമാകട്ടെ എന്ന് മുൻ പ്രസിഡന്റ് തോമസ് മാത്യു പറഞ്ഞു. പറമ്പിയോടൊപ്പം പ്രവർത്തിച്ചിട്ടുള്ള കേരളാ എക്സ്പ്രസ് ചീഫ് എഡിറ്റർ കെ.എം. ഈപ്പൻ, പോളിന്റെ ആത്മാർത്ഥതയേയും സത്യസന്ധതയേയും വളരെയേറെ പ്രകീർത്തിച്ചു. പോളിന്റെ മുമ്പോട്ടുള്ള യാത്രയ്ക്കും അതോടൊപ്പം ഉന്നത പദവികളിലേക്ക് എത്തിച്ചേരുവാനും എല്ലാ ആശംസകളും കേരളാ എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്ററും പ്രസ്ക്ലബ് പ്രസിഡന്റുമായിരുന്ന ജോസ് കണിയാലി നേർന്നു. ഫൊക്കാന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള, പോൾ പറമ്പിയുടെ ഈ സ്ഥാനലബ്ധിയിൽ വളരെയേറെ സന്തോഷമുണ്ടെന്നും അതുപോലെ ഇനിയും ഉന്നതങ്ങളിലേക്കെത്തുവാൻ എല്ലാവിധ ആശംസകളും നേർന്നു. പ്രവാസി കേരളാ കോൺഗ്രസ് സ്ഥാപക പ്രസിഡന്റ് ജെയ്ബു കുളങ്ങര, പറമ്പിയുടെ ഈ സ്ഥാനലബ്ധിയിൽ വളരെയേറെ അഭിമാനം കൊള്ളുന്നുവെന്നും ഇനിയുള്ള അദ്ദേഹത്തിന്റെ ചുവടുവയ്പുകൾക്ക് എല്ലാവിധ സഹായവും പിന്തുണയും പ്രഖ്യാപിച്ചു. മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ട്രസ്റ്റി ചെയർമാൻ പീറ്റർ കുളങ്ങര, പോളിന്റെ സ്ഥാനലബ്ധിയിൽ വളരെയധികം അഭിമാനംകൊള്ളുന്നുവെന്നും അദ്ദേഹത്തിന് ഇനിയും ഉയരങ്ങളിലേക്ക് എത്തുവാൻ സാധിക്കട്ടെ എന്നും കൂട്ടിച്ചേർത്തു.

ഫോമാ മിഡ്വെസ്റ്റ് റീജിയൻ പ്രസിഡന്റ് സണ്ണി വള്ളിക്കളം, യുഡിഎഫ് കൺവീനർ ഫ്രാൻസിസ് കിഴക്കേക്കുറ്റ്, കൊച്ചിൻ ക്ലബ് സെക്രട്ടറി ബിജി എടാട്ട്, ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റി പ്രസിഡന്റ് ഹെറാൾഡ് ഫിഗരേദോ, ഫൊക്കാന മിഡ്വെസ്റ്റ് റീജിയൻ പ്രസിഡന്റ് സന്തോഷ് നായർ, ഐഎൻഒസി വൈസ് പ്രസിഡന്റ് ജോർജ് പണിക്കർ, ഇല്ലിനോയി മലയാളി അസോസിയേഷൻ സെക്രട്ടറി ജോസി കുരിശിങ്കൽ, സാഹിത്യവേദി കൺവീനർ ജോൺ ഇലയ്ക്കാട്ട്, ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോമി അംബേനാട്ട്, ക്നാനായ കാത്തലിക് സൊസൈറ്റി സെക്രട്ടറി റോയി നെടുംചിറ, മാസപ്പുലരിക്കുവേണ്ടി ബിജു കിഴക്കേക്കുറ്റ്, സിറ്റി വൈഡ് മോർട്ട്ഗേജിനുവേണ്ട ി ജോസ് മുല്ലപ്പള്ളി എന്നിവരും അനുമോദന പ്രസംഗം നടത്തി.

ചടങ്ങിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വർഗീസ് പാലമലയിൽ എം.സിയായിരുന്നു. കൂടാതെ തുടക്കംമുതൽ പറമ്പിയോടൊപ്പം ഓവർസീസ് കോൺഗ്രസിൽ പ്രവർത്തിക്കുവാൻ സാധിക്കുകയും, അദ്ദേഹത്തിനു കിട്ടിയ സ്ഥാനം നമുക്കേവർക്കും അഭിമാനകരമാണെന്നും പാലമലയിൽ പറഞ്ഞു.

ബാബു മാത്യു, റിൻസി കുര്യൻ, ജോയി ചെമ്മാച്ചേൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോസ് കൊട്ടുകാപ്പള്ളി, ജിനോ ജോസഫ്, ജോൺ പാട്ടപ്പതി, ചാക്കോ കിഴക്കേക്കുറ്റ്, ബിജു പൂത്തറയിൽ, ചന്ദ്രൻപിള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സമ്മേളനാനന്തരം സെക്രട്ടറി ജോളി വള്ളിക്കളം ഏവർക്കും നന്ദി രേഖപ്പെടുത്തി. സതീശൻ നായർ അറിയിച്ചതാണിത്.