ഹൂസ്റ്റൻ: വേൾഡ് മലയാളി ഹൂസ്റ്റൻ യൂണിറ്റ് ചെയർമാൻ എസ്.കെ. ചെറിയാന് ചങ്ങനാശേരിയിൽ ഒക്‌ടോബർ 14ന് പൗരാവലി വമ്പിച്ച സ്വീകരണം നൽകി. സിഎഫ് തോമസ് എംഎൽഎ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് കൊച്ചലേച്ചൻകളത്തിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ചങ്ങനാശേരി വേൾഡ് മലയാളി യൂണിറ്റ് പ്രസിഡന്റ് വർക്കി ജോർജ്, സെക്രട്ടറി ടി എം മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ഇഞ്ചിപ്പറമ്പിൽ, ജി എസ് സൗത്ത് സെൻട്രൽ പ്രോവിൻസ് അഡ്വ. പി. എസ്. ശ്രീധരൻ, ചങ്ങനാ ശേരി ട്രാഫിക്ക് എസ് ഐ എന്നിവർ എസ് കെ ചെറിയാൻ ചങ്ങനാശേരിക്കു ചെയ്തുകൊടുത്ത ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ഫലകം, പൊന്നാട എന്നിവ നൽകി ആദരിക്കുകയും ചെയ്തു.

തുരുത്തി ശ്രീനാരായണ സ്‌കൂൾ ശുദ്ധജല പദ്ധതിക്കുവേണ്ടി എസ് കെ ചെറിയാൻ തന്റെ സ്വന്തം നിലയിൽ ഒരു സംഭാവന പ്രിൻസിപ്പൽ ഫാത്തിമ ബീവിക്ക് നൽകി. ദേശീയ ഗാനാലാപേേത്താടെ സമ്മേളനം സമാപിച്ചു.