ന്യൂയോർക്ക്: മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയും വിദേശകാര്യവകുപ്പ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശശി തരൂരിന് ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്  നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 25-ന് വ്യാഴാഴ്ച വൈകിട്ട് 6.30-ന് ന്യൂയോർക്കിലെ ഉത്സവ് റെസ്റ്റോറന്റിൽ വച്ച്  വൻ സ്വീകരണം നൽകുന്നു. 

ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശന സമയത്ത് തന്നെ കോൺഗ്രസിന്റെ പ്രമുഖ വക്താവും, മുൻ യുഎൻ. അണ്ടർ സെക്രട്ടറിയും പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ ശശി തരൂർ ന്യൂയോർക്കിൽ സംസാരിക്കുന്നത് അമേരിക്കയിലെ മാദ്ധ്യമ ലോകം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.  സ്വീകരണ യോഗത്തിന്റെ വിശദാംശങ്ങൾക്ക് ബന്ധപ്പെടുക: ജോർജ് ഏബ്രഹാം (917 544 4137), ജുനൈദ് ഖാസി (646 286 9728), ഹർബജൻ സിങ് (917 749 8769), ജയചന്ദ്രൻ (631 455 0323), യു.എ. നസീർ (516 225 1502), ജോസ് തെക്കേടം (917 291 0499).

സ്വീകരണം വിജയിപ്പിക്കുന്നതിനും, ശശി തരൂരിന്റെ പ്രസംഗം ശ്രവിക്കുന്നതിനും എല്ലാ ജനാധിപത്യവിശ്വാസികളേയും ക്ഷണിക്കുന്നതായി ഐ.എൻ.ഒ.സി ജനറൽ സെക്രട്ടറി യു.എ നസീർ അറിയിച്ചു.