- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മേയറുടെ നേതൃത്വത്തിലുള്ള ഹൂസ്റ്റൺ സംഘത്തിന് ഡൽഹിയിൽ സ്വീകരണം
ഹൂസ്റ്റൺ മേയർ ആനിസ് പാർക്കറുടെ നേതൃത്വത്തിൽ ഇന്ത്യയിലെത്തിയ സംഘത്തിന് ഡൽഹി താജ് ഹോട്ടലിൽ സ്വീകരണം നൽകി. ഇന്ത്യയിലെ യു.എസ് അംബാസിഡർ റിച്ചാർഡ് വർമയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മുംബൈയിൽ സന്ദർശനം നടത്തിയ ശേഷമാണ് സംഘം ഡൽഹിയിൽ എത്തിയത്. അമേരിക്കയിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സംസ്ഥാനമായ ഹൂസ്റ്റണിലേക്ക് നിക്ഷേപകരെ ആകർ
ഹൂസ്റ്റൺ മേയർ ആനിസ് പാർക്കറുടെ നേതൃത്വത്തിൽ ഇന്ത്യയിലെത്തിയ സംഘത്തിന് ഡൽഹി താജ് ഹോട്ടലിൽ സ്വീകരണം നൽകി. ഇന്ത്യയിലെ യു.എസ് അംബാസിഡർ റിച്ചാർഡ് വർമയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മുംബൈയിൽ സന്ദർശനം നടത്തിയ ശേഷമാണ് സംഘം ഡൽഹിയിൽ എത്തിയത്. അമേരിക്കയിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സംസ്ഥാനമായ ഹൂസ്റ്റണിലേക്ക് നിക്ഷേപകരെ ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരാഴ്ചത്തെ സന്ദർശത്തിനായാണ് മേയറുടെ നേതൃത്വത്തിൽ മുപ്പതംഗ വിദഗ്ധ സംഘം ഇന്ത്യയിലെത്തിയത്.
അമേരിക്കയിലെ നാലാമത്തെ വലിയ നഗരമായ ഹൂസ്റ്റണിലാണ് അമേരിക്കയിലെ മൂന്നാമത്തെ വലിയ വിമാനത്താവളവുമുള്ളത്. മാത്രമല്ല, ഇവിടുത്തെ പ്രധാന വ്യവസായ മേഖലകളായ ആരോഗ്യം, ഐ. ടി, സ്‌പേസ് ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ മലയാളി സാന്നിധ്യം നിരവധിയാണ്. ഹൂസ്റ്റണിലെ ആശുപത്രികളിലെ നഴ്‌സുമാരിൽ നല്ലൊരു ശതമാനവും മലയാളികളാണ്. അതുകൊണ്ടു തന്നെ ഇന്ത്യയും ഹൂസ്റ്റണും ത•ിൽ നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് യാത്രയുടെ പ്രധാന ഉദ്ദേശ്യമെന്ന് ഡൽഹിയിലെത്തിയ ആനിസ് പാർക്കർ പറഞ്ഞു.
മുംബൈയിൽ സന്ദർശനം നടത്തിയ ശേഷം ഡൽഹിയിൽ എത്തിയ സംഘം അംബാസിഡർ റിച്ചാർഡ് വർമയുമായും വ്യോമയാനം, പെട്രോളിയം ആൻഡ് ഗ്യാസ്, വാണിജ്യം, വ്യവസായം, മാനവ വിഭവശേഷി വികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായും ചർച്ച നടത്തി. ഏകദേശം അറുനൂറോളം യാത്രക്കാർ പ്രതിദിനം ഹൂസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. അവർക്കായി ഇന്ത്യയിൽ നിന്ന് ഹൂസ്റ്റണിലേക്ക് നേരിട്ട് വിമാന സർവ്വീസ് നടത്തണമെന്ന് വ്യോമയാന മന്ത്രിയോട് സംഘം ആവശ്യപ്പെട്ടു. മാത്രമല്ല, നേരിട്ടുള്ള വിമാനം വന്നാൽ യാത്രക്കാർക്ക് വളരെയധികം സമയം ലാഭിക്കാൻ കഴിയുമെന്നും ഇത് പല ബിസിനസിനും സഹായകരമാകുമെന്നും സംഘം ചൂണ്ടിക്കാട്ടി. ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സാരഥികളുമായും സംഘം കൂടിക്കാഴ്ച നടത്തി.
റിലയൻസും ടാറ്റയുമടക്കം എഴുനൂറിലധികം ഹൂസ്റ്റൺ കമ്പനികൾക്ക് ഇന്ത്യയുമായി വാണിജ്യ ബന്ധമുണ്ട്. ഹൂസ്റ്റണിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ എണ്ണത്തിലുണ്ടായ വലിയ വർധനയും ഇന്ത്യൻ നിക്ഷേപകരെ ഹൂസ്റ്റണിലേക്ക് കൂടുതലായി ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. മാത്രമല്ല, പ്രധാനമന്ത്രി മോദിയുടെ അടുത്തിടെ നടന്ന അമേരിക്കൻ സന്ദർശനവേളയിൽ അമേരിക്കയെ ഇന്ത്യയുടെ അടുത്ത വ്യാപാരപങ്കാളിയായി ചൂണ്ടിക്കാട്ടിയിരുന്നു.
ആനിസ് പർക്കറുടെ സുഹൃത്തും അമേരിക്കയിൽ സ്‌റ്റേജ് ഷോകൾക്ക് പ്രൊഫഷണലിസം കൊണ്ടു വന്ന വ്യവസായ പ്രമുഖയുമായ റേച്ചൽ വർഗ്ഗീസിന് മേയറുടെ യാത്രയിൽ വളരെ ശുഭാപ്തി വിശ്വാസമുണ്ട്. ദേവയാനി വിഷയത്തിൽ വഷളായ ഇന്ത്യഅമേരിക്ക ബന്ധം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയിലൂടെ വീണ്ടും ശക്തവും ഊഷ്മളവുമായിരിക്കുകയാണെന്ന് റേച്ചൽ പറഞ്ഞു. ലോകത്തെ രണ്ട് വലിയ ശക്തികൾ ഒന്നിക്കുന്നതിന്റെ പ്രയോജനം ?അമേരിക്കയിലെ ഇന്ത്യൻ വ്യവസായികൾക്കാണ് ഏറ്റവും പ്രയോജനപ്പെടുന്നത്. അതിന് ഒരു ശക്തമായ തുടക്കമിടുവാൻ ഹൂസ്റ്റൺ മേയറുടെ സംഘത്തിന് കഴിഞ്ഞു. ഗീതു അറിയിച്ചതാണിത്.



