കുവൈത്ത് : സെലിബ്രറ്റി സപ്പോർട്ടർ ഓഫ് യൂനിസെഫ്, ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംബാസഡർ, മോട്ടിവേഷൻ സ്പീക്കർ, ലൈഫ് കോച്ച് തുടങ്ങിയ വിവിധ സ്ഥാനങ്ങളുള്ള പ്രൊഫ. ഗോപിനാഥ് മുതുകാട്, കേരള ജംഇയ്യത്തുൽ ഉലമ (കെ.ടു.യു) വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ സി.എം മൗലവി ആലുവ എന്നിവർക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളും ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് പ്രവർത്തകരും സ്വീകരണം നൽകി.

വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞ് രണ്ടിന് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ കുവൈത്തിലെ മലയാളി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിക്കുന്ന ലൈഫ്ഹാക് കോച്ചിങ് കേമ്പിലും 'തണലിലേക്ക് മാറാനല്ല തണലായി മാറാനാണ് യുവത്വം'എന്ന പ്രമേയവുമായി നടക്കുന്ന യൂത്ത് സമ്മിറ്റിലും പ്രൊഫ. ഗോപിനാഥ് മുതുകാട്, സി.എം മൗലവി തുടങ്ങി പ്രമുഖർ സംബന്ധിക്കും. വിശദ വിവരങ്ങൾക്ക് 69007007, 65507714 ഈ നമ്പറുകളിൽ ബന്ധപ്പെടുക.