മെൽബൺ: നഴ്‌സിങ് രംഗത്തെ ഉപരിപഠനത്തിന് വിക്ടോറിയൻ അവാർഡായ ബെസ്റ്റ് ക്രിട്ടിക്കൽ കെയർ പോസ്റ്റ് ഗ്രാജ്യൂക് അവാർഡ് കരസ്ഥമാക്കിയ രാജേഷ് കുര്യാക്കോസിന് മെൽബണിൽ പൗരസ്വീകരണം നൽകി. 2014-2015 ലെ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് ക്രിട്ടിക്കൽ നേഴ്‌സ് (ACCCN) കരസ്ഥമാക്കിയ രാജേഷിന് ക്യാൻബൺ ബെല്ലാ ബെല്ലാ സെന്ററിലേയ്ക്കാണ് സ്വീകരണം നൽകിയത്.

ബല്ലാറത്ത് സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലിൽ ജോലി നോക്കുന്ന കണ്ണൂർ - പേരാവൂർ സ്വദേശി വിവധ വിഷയങ്ങളിൽ 99.5 ശതമാനം മാർക്ക് കരസ്ഥമാക്കിയിരുന്നു. സ്വീകരണ ചടങ്ങിൽ സാംസ്‌കാരിക പ്രവർത്തകൻ ജോസ് എം ജോർജ് അധ്യക്ഷനായിരുന്നു. വിവിധ മലയാളി സംഘനകളെ പ്രതിനിധീകരിച്ച് തോമസ് വാതപ്പള്ളി (എം എ വി) ഡോ. ഷാജി വർഗ്ഗീസ് (രക്ഷാധികാരി മെൽബൺ മലയാളി ഫെഡറേഷൻ), പ്രസാദ് ഫിലിപ്പ് (ലിബറൽ പാർട്ടി) അജി പുനലൂർ ( എം എം ഐ പ്രസിഡന്റ്), ജോർജ് തോമസ് (FIAV മെമ്പർ) ജോജി കാഞ്ഞിരപ്പള്ളി (OICC), ബെന്നി കോടാമുള്ളിൽ (കേസ് വീ മലായളി), അരുൺ കല്ലറ (ശ്രീനാരായണ മിഷൻ), സന്തോഷ് ബാലകൃഷ്ണൻ (പുലരി), റജിമോൻ (നാദം ഡാൻസിനോംഗ്), മുഹമ്മദ് ഹാഷിം (വൈസ് പ്രസിഡന്റ് എ എം ഐ എ), ജിബി ഫ്രാങ്കഌൻ (ഗെവമൺമെന്റ് എംപ്ലോയി) എന്നിവർ അവാർഡ് ജേതാവിന് അനുമോദനങ്ങൾ അർപ്പിക്കുവാൻ എത്തിയിരുന്നു.

തുടർന്ന് തന്റെ വിജയത്തിൽ പങ്കാളികളായവരെയും പഠനകാലത്തെ അനുഭവങ്ങളും നന്ദിപ്രകാശനത്തിൽ അവാർഡ് കരസ്ഥമാക്കിയ രാജേഷ് വിവരിച്ച സ്റ്റിനോ സ്റ്റീഫൻ സ്വാഗതവും അനൂപ് അലക്‌സ് നന്ദിയും പറഞ്ഞു.