കുവൈത്ത്: ഹൃസ്വ സന്ദര്ശനത്തിനായി കുവൈത്തിലെത്തിയ യുവ പണ്ഡിതനും ഇത്തിഹാദു ശുബ്ബാനില് മുജാഹിദീന് (ഐ.എസ്.എം) സംസ്ഥാന മുന് ജനറല് സെക്രട്ടറിയും തലശ്ശേരി ദാറുൽ ഇര്ശാദ് അറബിക് കോളേജ് പ്രൊഫസറുമായ ഇസ്മയില് കരിയാടിന് ഇന്ത്യന് ഇസ്ലാഹി സെന്റര് ഭാരവാഹികൾ എയർപോര്ട്ടിൽ സ്വീകരണം നല്കി. ഐ.ഐ.സി വൈസ് പ്രസിഡന്റ് സിദ്ധീഖ് മദനി, ജനറല് സെക്രട്ടറി എഞ്ചി. അന് വര് സാദത്ത്, ടി.എം.അബ്ദുറഷീദ്, എന്.കെ മുഹമ്മദ് തുടങ്ങിയവര് സ്വീകരണത്തിന് നേതൃത്വം നല്കി.

മുസ്ലിം നവോത്ഥാനത്തിലെ ദാർശനിക ഇടപെടല് എന്ന വിഷയത്തില് ഇന്ന് (വെള്ളിയാഴ്ച) 6 മണിക്ക് മങ്കഫ് റോയല് ഓഡിറ്റോറിയത്തില് സംഘടിപ്പിക്കുന്ന പരിപാടിയില് ഇസ്്മയില് കരിയാട് മുഖ്യപ്രഭാഷണം നടത്തും.