ഇരുട്ട് നിറഞ്ഞ വഴികളിൽ വെളിച്ചം പകരാൻ ഇസ്ലാം മതവിശ്വാസികൾ ഭയഭക്തിബഹുമാനത്തോടെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന പരിശുദ്ധ ഖുറാൻ, ഇന്ന് ഐസ് തീവ്രവാദികൾ ഉപയോഗിക്കുന്നത് നിരപരാധികളുടെ കഴുത്ത് അറുത്ത് ക്രൂരമായി കൊല്ലും മുമ്പ് ഉരുവിടാനുള്ള വെറുമൊരു പുസ്തമായിട്ടാണ്. ആ തിരിച്ചറിവിൽ തന്നെയാണ് ഐസ് തീവ്രവാദികളെ ഇസ്ലാമിൽ നിന്നും യഥാർഥ ഇസ്ലാം വിശ്വാസികൾ അകറ്റി നിർത്തുന്നതും. നിരപാരിധികളെ ക്രൂരമായി കൊല്ലുന്നതിനു മുമ്പ് പരിശുദ്ധ ഖുറാൻ വായിക്കണമെന്നാണ് ഐസ് പോരാളികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കൂടാതെ കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് നിർവൃതി അടയണമെന്നുമാണ് കാടത്തത്തിന്റെ പുതിയ മുഖമായ ഐസിന്റെ നിർദ്ദേശങ്ങൾ.

കുർദിഷ് പോരാളികളെ വധിക്കുന്നതിന് മുമ്പ് ഐസ് പോരാളികൾ നടത്തുന്ന ഖുറാൻ പാരായണമാണ് ഇസ്ലാം വിശ്വാസികളെ വേദനിപ്പിക്കുന്നത്. മൊസൂളിൽ തടവുകാരെ മുട്ടു കുത്തി നിർത്തിയശേഷം കഴുത്ത് അറുത്തുകൊല്ലുന്ന വീഡിയോ ആണ് അവസാനമായി പുറത്ത് വിട്ടിരിക്കുന്നത്. ഓറഞ്ച് നിറമുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് കുർദിഷ് പട്ടാളക്കാരെ മുട്ട് കുത്തിച്ച് നിർത്തിയ ശേഷം പുറകിൽ കറുത്ത വസ്ത്രം കൊണ്ടു ശരീരവും മുഖവും മറച്ച ഐസ് തീവ്രവാദികൾ കത്തി കൊണ്ട് കഴുത്ത് അറുത്തുകൊല്ലുന്ന ദൃശ്യങ്ങളാണ് ഇതിൽ. 15പേരെ ഐസ് പതാകയ്ക്ക് ചുറ്റിലും ഇരുത്തിയാണ് പരിശുദ്ധ ഖുറാൻ ഉരുവിടുന്നത്. തടവുകാരിലൊരാൾ ' ഇസ്ലാമിക വിശ്വാസം അനുസരിച്ച് ഒരാളുടെ അവസാന പ്രാർത്ഥനയായ ഷഹദായണിതെന്നും വെളിപ്പെടുത്തുന്നുണ്ട് '.

അല്ലാഹുവിന്റെ പടയാളികളാണ് തങ്ങളെന്ന ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പരിശുദ്ധ ഖുറാനിലെ സൂക്തങ്ങളും വീഡിയോയിൽ കാണിക്കുന്നു. തുടർന്ന് ഒസാമ ബിൻലാദന്റെ ആഹ്വാനങ്ങൾക്ക് ഒപ്പം സെപ്റ്റംബർ 11ലെ വീഡിയോയും ഐസിന്റെ മറ്റും ശാഖകളുടെ വിശദാംശങ്ങളും വീഡിയോയിൽ ഉണ്ട്. പരിശുദ്ധ ഖുറാൻ വായിച്ച് ശേഷം ഒറ്റപ്പെട്ട സ്ഥലത്തേക്ക് 15 പേരെയും എത്തിച്ച ശേഷം വധിക്കുന്നവർ വീണ്ടും ഖുറാൻ സൂക്തങ്ങൾ ഉരുവിട്ട ശേഷമാണ് ഈ നിരപരാധികളുടെ കഴുത്ത് അറക്കുന്നത്. പൂർണമായും മുറിച്ച് മാറ്റിയ കഴുത്ത് ശരീരത്തിന് സമീപം ഇട്ട ശേഷം തടവിൽ കിടക്കുന്ന മറ്റു കുർദിഷ് പോരാളികൾക്കും ഇതേപോലെ ' ഒഴിവാക്കാനാകാത്ത വിധി''യാണ് കാത്തിരിക്കുന്നതെന്നും ഐസ് പോരാളി പറയുന്നു.

അതിക്രൂരമായ കൊലപാതകങ്ങൾ ചെയ്തിട്ട് പരിശുദ്ധ ഖുറാനെയും അല്ലാഹുവിനെയും കൂട്ടുപിടിക്കുന്നതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ പുതിയ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ വീഡിയോ സംബന്ധിച്ച ആധികാരിക ഉറപ്പ് വരുത്തിയിട്ടില്ലെങ്കിലും ഭയാനകമായ കൊലപാതകത്തിന്റെ ദൃശ്യങ്ങളാണ് ഇതൽ. അതു കൊണ്ട് തന്നെ വീഡിയോയുടെ പ്രചരണം പല വെബ്‌സൈറ്റുകളും തടഞ്ഞിട്ടുണ്ട്.

വടക്കൻ ഇറാഖിൽ ഐസ് തീവ്രവാദികൾ കൈവശം വച്ചിരുന്ന 130 കിലോമീറ്റർ സ്ഥലം കുർദിഷ് പോരാളികൾ തിരിച്ചു പിടിച്ചതിനു പിന്നാലെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്. എണ്ണക്കിണറുകൾ കൊണ്ട് സമ്പന്നമായ കിർക്കുക്ക് മേഖലയാണ് ഒഴിപ്പിച്ചത്. ദേശീയപാതയും ഐസ് തീവ്രവാദികളിൽ നിന്ന് തിരിച്ചു പിടിക്കാനും കുർദിഷ് പട്ടാളക്കാർക്ക് കഴിഞ്ഞു. ബുധനാഴ്ചയായിരുന്നു ഈ സൈനികനടപടി. ഇതാണ് തടവിലായിരുന്ന കുർദിഷുകളെ പെട്ടെന്ന് കൊലപ്പെടുത്താൻ ഐസിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

അമേരിക്കൻ വ്യോമാക്രമണത്തിലൂടെ കിർകുക്കിൽ നിന്ന് ഐസ് തീവ്രവാദികളെ ഒഴിപ്പിച്ചാണ് കുർദിഷ് പെഷ്‌മെർഗാ പോരാളികൾ സ്ഥലം തിരിച്ചു പിടിച്ചത്. അമേരിക്കയ്ക്കും വീഡിയോയിലൂടെ താക്കീത് നൽകുന്നുണ്ട്. അമേരിക്കൻ സൈന്യത്തിന്റെ പിന്തുണയോടെ നടത്തിയ ആക്രമണത്തിൽ കനത്തനാശനഷ്ടം ഐസിനു ഉണ്ടായി. ഐസിന്റെ കിർകുക്കിലെ തന്ത്രപ്രധാനകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 5 തീവ്രവാദികളെയും ആയുധശേഖരവും നശിപ്പിച്ചു. അഞ്ചു പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അതിന്റെ മൂന്നിരട്ടി കുർദിഷ് പട്ടാളക്കാരെ കഴുത്ത് അറുത്തുകൊല്ലാൻ തീരുമാനിച്ചത്. നിലവിൽ ഐസ് തീവ്രവദികളുടെ കേന്ദ്രമായ ഹാവിജായിൽ ആക്രമണം നടത്താനുള്ള നീക്കത്തിലാണ് അമേരിക്കൻ വ്യോമസേനയും കുർദിഷ് പട്ടാളക്കാരും. നിരപരാധികളെ കൊന്നൊടുക്കാൻ പരിശുദ്ധ ഖുറാനെയും അല്ലാഹുവിന്റെ പടയാളികളാണ് തങ്ങളെന്ന വിശദീകരണവുമാണ് ലോകത്തെ യഥാർഥ ഇസ്ലാംമതവിശ്വാസികളെ ചൊടിപ്പിച്ചത്.