- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലസമായി വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; പോയിന്റ് സംവിധാനവുമായി ട്രാഫിക് അഥോറിറ്റി, തുടർച്ചയായുള്ള നിയമലംഘനം ലൈൻസ് റദ്ദാക്കും
ജിദ്ദ: വളരെക്കാലമായി പ്രാബല്യത്തിലാക്കാൻ തയ്യാറെടുത്തിരുന്ന പോയിന്റ് സംവിധാനവുമായി ട്രാഫിക് അഥോറിറ്റി രംഗത്തെത്തി. തുടർച്ചയായി നിയമം ലംഘിക്കുന്നവർക്കും അപകടം വരുത്തുന്നവർക്കും ലൈസൻസ് റദ്ദാക്കാനുള്ള പരിഷ്‌ക്കരണം കൂടി പുതിയ നിയമത്തിൽ വരുത്തും. തടവും പിഴയും കൂടാതെയാണിത്. ഒരു വർഷത്തിനുള്ളിൽ 24 പോയിന്റുകൾ നേടുന്നവരുടെ ലൈസൻസ് മൂ
ജിദ്ദ: വളരെക്കാലമായി പ്രാബല്യത്തിലാക്കാൻ തയ്യാറെടുത്തിരുന്ന പോയിന്റ് സംവിധാനവുമായി ട്രാഫിക് അഥോറിറ്റി രംഗത്തെത്തി. തുടർച്ചയായി നിയമം ലംഘിക്കുന്നവർക്കും അപകടം വരുത്തുന്നവർക്കും ലൈസൻസ് റദ്ദാക്കാനുള്ള പരിഷ്‌ക്കരണം കൂടി പുതിയ നിയമത്തിൽ വരുത്തും. തടവും പിഴയും കൂടാതെയാണിത്.
ഒരു വർഷത്തിനുള്ളിൽ 24 പോയിന്റുകൾ നേടുന്നവരുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. ഒരു വർഷത്തിനുള്ളിൽ രണ്ടു തവണ 24 പോയിന്റ് നേടിയാൽ ആറു മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. മൂന്നു തവണ 24 പോയിന്റ് നേടുന്നവരെ ഒരു വർഷത്തേക്കായിരിക്കും സസ്‌പെൻഡ് ചെയ്യുക. എന്നാൽ മൂന്നിൽ കൂടുതൽ തവണ 24 പോയിന്റ് നേടിയാൽ അവരുടെ ലൈസൻസ് റദ്ദാക്കും. പിന്നീട് ഒരിക്കലും വാഹനവുമായി പുറത്തിറങ്ങാൻ സാധിക്കുകയില്ല.
മദ്യപിച്ച് വാഹനമോടിക്കുകയോ, ഡ്രിഫ്റ്റിങ് നടത്തുകയോ ചെയ്താൽ ഓരോ തവണയും 24 പോയിന്റാണ് നൽകുക. റെഡ് സിഗ്നൽ മറികടക്കുക, ട്രാഫിക് നിര തെറ്റിച്ച് വാഹനമോടിക്കുക എന്നിവയ്ക്ക് 12 പോയിന്റും സ്പീഡ് ലിമിറ്റ് മറികടക്കുന്നതിനും ട്രാഫിക് സിഗ്നലുകൾ അവഗണിക്കുന്നതും ലൈറ്റില്ലാതെ വാഹനമോടിക്കുന്നതിനും എട്ടു പോയിന്റുകൾ വീതമാണ് നൽകുന്നത്.
അതേസമയം രാജ്യത്തുള്ള 60 ശതമാനം മോട്ടോറിസ്റ്റുകളും ഇൻഷ്വർ ചെയ്തിട്ടില്ലെന്ന് ഇൻഷ്വറൻസ് കമ്പനികൾ വെളിപ്പെടുത്തുന്നു.