- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് കെ തോമസിന് അനുകൂലം ശരത് പവാര്‍; ശശീന്ദ്രന് മന്ത്രി പദവി നഷ്ടമാകാന്‍ സാധ്യത ഏറെ; ഇനി നിര്‍ണ്ണായകം സിപിഎം മനസ്സ്; എന്‍സിപി പിളരുമോ?
കൊച്ചി: മന്ത്രിസ്ഥാനത്തുനിന്ന് എ.കെ. ശശീന്ദ്രന് മാറേണ്ടി വരും. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് യാദവ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതായാണ് സൂചന. എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ മനസ്സിനൊപ്പമാണ് ശരത് പവാര്‍. ഇതോടെ സിപിഎം തീരുമാനം നിര്‍ണ്ണായകമാകും. ശശീന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈവിടില്ലെന്നും സൂചനയുണ്ട്. അതിനിടെ ശശീന്ദ്രനെതിരെ പിസി ചാക്കോ അതിശക്തമായ നീക്കമാണ് നടത്തുന്നത്. എന്‍സിപിയിലെ ഭൂരിപക്ഷവും ശശീന്ദ്രന് എതിരാണ്. അതിനിടെ ശശീന്ദ്രനെതിരെ ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ തേടി പിസി ചാക്കോ പുതിയ നീക്കത്തിലാണ്. ഭൂരിഭാഗം […]
കൊച്ചി: മന്ത്രിസ്ഥാനത്തുനിന്ന് എ.കെ. ശശീന്ദ്രന് മാറേണ്ടി വരും. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് യാദവ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതായാണ് സൂചന. എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ മനസ്സിനൊപ്പമാണ് ശരത് പവാര്‍. ഇതോടെ സിപിഎം തീരുമാനം നിര്‍ണ്ണായകമാകും. ശശീന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈവിടില്ലെന്നും സൂചനയുണ്ട്. അതിനിടെ ശശീന്ദ്രനെതിരെ പിസി ചാക്കോ അതിശക്തമായ നീക്കമാണ് നടത്തുന്നത്. എന്‍സിപിയിലെ ഭൂരിപക്ഷവും ശശീന്ദ്രന് എതിരാണ്.
അതിനിടെ ശശീന്ദ്രനെതിരെ ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ തേടി പിസി ചാക്കോ പുതിയ നീക്കത്തിലാണ്. ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും മന്ത്രിമാറ്റത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചതോടെ തോമസ് കെ. തോമസ് എം.എല്‍.എ. മന്ത്രിയാകുമെന്ന് ഉറപ്പായി. പാര്‍ട്ടിയുടെ വികാരം ദേശീയ പ്രസിഡന്റ് ശരത് പവാറിനെ അറിയിക്കും. ജില്ലാ പ്രസിഡന്റുമാരുടെ നിലപാടും രേഖാ മൂലം അറിയിക്കും. ഇതിന് ശേഷം ശരത് പവാര്‍ മന്ത്രിയെ മാറ്റുന്നതില്‍ പ്രഖ്യാപനം നടത്തും.
മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതിന് തടയിടാന്‍ ശശീന്ദ്രന്‍ വിഭാഗത്തിലെ മൂന്നു മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ആഴ്ച ശരത് പവാറിനെ കണ്ടിരുന്നു. ഇതിനു തുടര്‍ച്ചയായി പി.സി. ചാക്കോ പവാറുമായി ബന്ധപ്പെട്ട് മന്ത്രിമാറ്റത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ഇതില്‍ പിസി ചാക്കോയ്ക്ക് അനുകൂലമാണ് പവാര്‍. അതുകൊണ്ട് തന്നെ ശശീന്ദ്രന് ഒഴിയേ്ണ്ടി വരും. എന്‍സിപിയില്‍ ശശീന്ദ്രന്‍ ഒറ്റപ്പെടുകയാണ്. ഇത് എന്‍സിപിയെ പിളര്‍ത്തുമോ എന്ന ചോദ്യവും സജീവമാണ്.
ജില്ലാ പ്രസിഡന്റുമാരെ വിളിച്ച് പാര്‍ട്ടിയുടെ തീരുമാനമെടുക്കാന്‍ ദേശീയ നേതൃത്വത്തില്‍നിന്ന് നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. ഒന്‍പതുപേര്‍ പങ്കെടുത്ത യോഗത്തില്‍ ഒരാളൊഴികെ എല്ലാവരും മന്ത്രിമാറ്റത്തെ പിന്തുണച്ചു. മന്ത്രിമാറ്റത്തില്‍ ധാരണ ഉണ്ടായിരുന്നുവെന്നും തോമസ് കെ. തോമസ് കുറച്ചുനാള്‍ അകന്നുനിന്നതിനാലാണ് അത് നടപ്പാക്കാന്‍ സാധിക്കാതിരുന്നതെന്നുമാണ് ചാക്കോ യോഗത്തില്‍ പറഞ്ഞത്.
അതേസമയം മന്ത്രിമാറ്റത്തെ ചെറുക്കാന്‍ ശശീന്ദ്രന്‍ വിഭാഗം തയ്യാറെടുക്കുകയാണ്. ഇതുവരെ മന്ത്രിമാറ്റത്തിന് പാര്‍ട്ടിയില്‍ ധാരണയില്ലെന്നു പറഞ്ഞ പ്രസിഡന്റ് ഇപ്പോള്‍ അതുണ്ടെന്നു പറയുന്നത് എങ്ങനെയെന്ന ചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്. എന്‍.സി.പി.യിലെ പടലപ്പിണക്കങ്ങളില്‍ എല്ലാക്കാലത്തും സി.പി.എം. ശശീന്ദ്രന്‍ വിഭാഗത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ സിപിഎം നിലപാട് നിര്‍ണ്ണായകമാകും.
പാര്‍ട്ടി തീരുമാനിച്ചാല്‍ ഏതു സമയത്തും മാറുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്ന മന്ത്രി എ.കെ.ശശീന്ദ്രന്‍ വഴങ്ങാതെ വന്നതോടെ അദ്ദേഹവുമായി ചര്‍ച്ചകള്‍ക്ക് നാലംഗ സമിതിയെ ചാക്കോ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ശശീന്ദ്രന്‍ മാറിത്തരാമെന്ന കരാര്‍ ഉണ്ടെന്ന തോമസ് കെ.തോമസിന്റെ അവകാശവാദത്തെ ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ നിഷേധിച്ചത് എന്‍സിപിയില്‍ പൊട്ടിത്തെറിക്കു കാരണമായിരുന്നു.
പ്രശ്‌നപരിഹാരത്തിനായി നിയോഗിച്ച നാലംഗ സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിസ്ഥാനം ഉറപ്പാക്കിയാല്‍ പാര്‍ട്ടിക്കു വിധേയനാകാമെന്ന് തോമസ് അറിയിച്ചിരുന്നു. ചാക്കോയുമായുള്ള പ്രശ്‌നങ്ങളും പരിഹരിച്ചു. എന്നാല്‍, മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാടെന്ന് സൂചനയുണ്ട്.
ഇന്നലെ ചേര്‍ന്ന ജില്ലാ പ്രസിഡന്റുമാരുടെ അടിയന്തര യോഗത്തില്‍ പങ്കെടുത്ത 10 ല്‍ 9 പ്രസിഡന്റുമാരും തോമസ് കെ.തോമസിന് അവസരം നല്‍കണമെന്ന നിലപാടെടുത്തു. മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനവും സമയവും പാര്‍ട്ടി ദേശീയ നേതാവ് ശരദ്പവാര്‍ കൈക്കൊള്ളുമെന്ന് ചാക്കോ പറഞ്ഞു.