തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കല്ലറ കെ ടി കുന്ന് സ്വദേശി വിപിന്‍ (26) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 2-നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈം?ഗിക പീഡനത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.