പാലക്കാട്: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണി കൊഴിക്കര റോഡിലാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ കൂടല്ലൂര്‍ സ്വദേശിനി സതീദേവിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഓട്ടോറിക്ഷ മുന്‍വര്‍ഷം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.