- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജു സാംസണും യശസ്വിയും ശിവം ദുബെയും പ്ലേയിംഗ് ഇലവനില്‍; നാല് മാറ്റങ്ങളുമായി ടീം ഇന്ത്യ; സിംബാബ്വെക്കെതിരെ മികച്ച തുടക്കം
ഹരാരെ: സിംബാബ്വെയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 49 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ യശ്വസി ജയ്സ്വാളും നായകന് ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്.
ട്വന്റി20 ലോകകപ്പ് വിജയിച്ച ശേഷം ടീമിനൊപ്പം ചേര്‍ന്ന സഞ്ജു സാംസണ്, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പേസര്‍ മുകേഷ് കുമാര്‍ പുറത്തിരിക്കും. ആവേശ് ഖാന്, ശിവം ദുബെ, ഖലീല്‍ അഹമ്മദ് എന്നിവരാണ് പേസ് ബോളര്‍മാര്‍. സഞ്ജു സാംസണ് വിക്കറ്റ് കീപ്പറായി എത്തുന്നതോടെ ധ്രുവ് ജുറേലും ബെഞ്ചിലേക്കു മടങ്ങി. അഭിഷേക് ശര് മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങും.
റിയാന്‍ പരാഗ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ റുതുരാജ് ഗെയ്ക്വാദ് നാലാം നമ്പറില്‍ സ്ഥാനം നിലനിര്‍ത്തി. അഞ്ചാം നമ്പറിലാണ് വിക്കറ്റ് കീപ്പറായ സഞ്ജു ബാറ്റിംഗിനിറങ്ങുന്നത്. സഞ്ജുവും ജയ്സ്വാളും പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ രണ്ടാം ടി20 മത്സരം കളിച്ച സായ് സുദര്‍ശനും പരാഗിനൊപ്പം പുറത്തായി.
സിംബാബ്വെ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യ 2- 1ന് പരമ്പരയില്‍ മുന്നിലെത്തും. ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ 100 റണ്‍സ് വിജയം സ്വന്തമാക്കിയിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവന് യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്ണോയി, ആവേശ് ഖാന്, ഖലീല്‍ അഹമ്മദ്.
സിംബാബ്വെ പ്ലേയിങ് ഇലവന് റ്റഡിവനാഷെ മറുമനി, വെസ്ലി മാഥവരെ, ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മയഴ്സ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ജൊനാതന്‍ കാംബെല്‍, ക്ലിവ് മദന്ദെ (വിക്കറ്റ് കീപ്പര്‍), വെല്ലിങ്ടന്‍ മസകദ്സ, റിച്ചഡ് എന്‍ഗാരവ, ബ്ലെസിങ് മുസരബനി, തെന്റായി ചറ്റാര