മുംബൈ: ശക്തമായ മഴയില്‍ കൊങ്കണ്‍ പാതയിലെ തുരങ്കത്തില്‍ വെള്ളം കയറി. ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തെ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ താല്ക്കാലികമായി നിര്‍ത്തിവച്ചു. നിലവില്‍ വിവിധ സ്റ്റേഷനുകളിലേക്കുള്ള അഞ്ച് ട്രെയിനുകള്‍ നിര്‍ത്തിയതായാണ് വിവരം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊങ്കണ്‍ മേഖലയിലൂടെ ട്രെയിനുകള്‍ ഓടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പന്‍വേലില്‍ നിന്ന് പുറപ്പെട്ട നേത്രാവതി അടക്കം നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടിരുന്നു. കേരളത്തില്‍ നിന്ന് മുംബൈയിലേക്ക് വരുന്ന ട്രെയിനുകളും വഴിതിരിച്ചു വിടും. കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ ഷൊര്‍ണൂര്‍ വഴി തിരിച്ചു വിടുവാനാണ് സാധ്യത.