- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിച്ചു കിന്റായി പബ്ബില്‍ നിന്നിറങ്ങിയ മുന്‍ ഇംഗ്ലീഷ് ഫുട്ബാള്‍ തരാം വെയിന്‍ റൂണി വഴിയില്‍ നിന്ന് മുള്ളി; ചിത്രം പകര്‍ത്തി പാപ്പരാസികള്‍; കാത്തിരിക്കുന്നത് കൂറ്റന്‍ പിഴ
അടിച്ചു കിന്റായി പബ്ബില്‍ നിന്നിറങ്ങിയ മുന്‍ ഇംഗ്ലീഷ് ഫുട്ബാള്‍ തരാം വെയിന്‍ റൂണി വഴിയില്‍ നിന്ന് മുള്ളി
ലണ്ടന്‍: പബ്ബില്‍ നിന്ന് അടിച്ചു ഫിറ്റായി പുറത്തിറങ്ങിയ മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് പറ്റിയ അമളി ഇപ്പോള്‍ വലിയ വിവാദമായി മാറുകയാണ്. മദ്യപിച്ച് ലക്കുകെട്ട വെയിന്‍ റൂണി വഴിയില്‍ നിന്ന് മൂത്രമൊഴിക്കുകയായിരുന്നു. ഈ ചിത്രം ചില പാപ്പരാസികള്‍ പകര്‍ത്തുകയായിരുന്നു. ലണ്ടന്‍ നഗരത്തിലാണ് സംഭവം നടന്നത്. സുഹൃത്തുക്കളും ഒത്ത് ഒരു ബാറില്‍ നിന്ന് നന്നായി മദ്യപിച്ചതിന് ശേഷമാണ് റൂണി പുറത്തിറങ്ങിയത്.
തുടര്‍ന്നാണ് വഴിയിലെ മതിലിലേക്ക് മൂത്രമൊഴിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. തുടര്‍ന്ന് വീണ്ടും മദ്യപിക്കുന്നതിനായി റൂണിയും കൂട്ടുകാരും ബാറിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച പരാതിയൊന്നും ലഭിച്ചില്ല എന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്. ഒരു കറുത്ത സ്യൂട്ട് ധരിച്ചാണ് റൂണി ബാറിലേക്ക് എത്തിയത്. ദൃശ്യങ്ങളില്‍ അദ്ദേഹം തന്റെ മൊബൈല്‍ ഫോണ്‍ മുഖത്തോട് ചേര്‍ത്ത് വെച്ചു കൊണ്ടാണ് മൂത്രമൊഴിക്കുന്നത്. ഏതോ
പാപ്പരാസികളാണ് ഈ രംഗം ചിത്രീകരിച്ചത്.
ഇതാദ്യമായിട്ടല്ല റൂണി ഇത്തരത്തില്‍ പരസ്യമായി തെരുവില്‍ മൂത്രമൊഴിക്കുന്നതില്‍ കുടുങ്ങിയത്. 2013 ല്‍ മാഞ്ചസ്റ്ററിലെ ഡാള്‍ട്ടന്‍ സ്ട്രീറ്റില്‍ വെച്ചും അദ്ദേഹം ഈ പ്രവൃത്തി ചെയ്തിട്ടുണ്ട്. എന്നാല്‍ അന്ന് റൂണിക്ക് നിയമനടപടി നേരിടേണ്ടി വന്നിരുന്നില്ല. കാരണം സംഭവത്തിന് സാക്ഷികളായി ആരും മുന്നോട്ട് വന്നിരുന്നില്ല എന്നതാണ്. ബ്രിട്ടനിലെ നിയമം അനുസരിച്ച് പോലീസ് റിപ്പോര്‍ട്ട് ചെയ്യുകയോ ആരെങ്കിലും പരാതി നല്‍കുകയോ ചെയ്താല്‍ മാത്രമേ ഇത്തരം പ്രവൃത്തികളില്‍ നിയമനടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.
അതേ സമയം റൂണമി പരസ്യമായി മൂത്രമൊഴിച്ച സ്ഥലത്തെ സിറ്റികൗണ്‍സില്‍ ഈ കുററത്തിന് ആയിരം പൗണ്ട് പിഴയാണ് ശിക്ഷ വിധിക്കാറുള്ളത്. അതേ സമയം വിവാദങ്ങള്‍ കൂടെുണ്ടെങ്കിലും റൂണി ഇപ്പോഴും ഫുട്ബോള്‍ മേഖലയില്‍ സജീവമാണ്. 2017 ല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് റൂണിയെ പോലീസ് പിടികൂടിയിരുന്നു. സ്വന്തം നാടായ ചെഷയറില്‍ വെച്ചാണ് താരം പിടിയിലായത്. കാറുകളുടെ കാര്യത്തില്‍ കമ്പക്കാരനായ വെയിന്‍ റൂണിക്ക് ലോകത്തെ വിലപിടിപ്പുള്ള കാറുകളുടെ വന്‍ ശേഖരമാണ് സ്വന്തമായിട്ടുള്ളത്.