- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിനേഷൻ സ്വീകരിച്ചവരിൽ റെക്കാഡ് വർദ്ധന; രാജ്യത്ത് ഇന്ന് വാക്സിൻ നൽകിയത് 69 ലക്ഷം പേർക്ക്; ദേശീയ പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയായി തുടരുന്നത് അഞ്ച് ശതമാനത്തിൽ താഴെ
ന്യൂഡൽഹി: രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സിൻ നിലവിൽ വന്ന ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധന. 69 ലക്ഷം പേർ ഇന്ന് വാക്സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
ദേശീയ പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയായി അഞ്ച് ശതമാനത്തിൽ താഴെ തുടരുകയാണ്.24 മണിക്കൂറിനിടെ . 69 ലക്ഷം ഡോസ് വാക്സിനാണ് വിതരണം ചെയ്തത് ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രമാണ് സംഭരിക്കുന്നത്. നേരത്തെ ഇത് 50 ശതമാനമായിരുന്നു. 18 വയസിനു മുകളിലുള്ളവരുടെ വാക്സിന്റെ ചെലവ് കേന്ദ്രം വഹിക്കും.
സംസ്ഥാനങ്ങളിലെ രോഗ വ്യാപന നിരക്ക്, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താകും എത്ര വാക്സീൻ നൽകണമെന്ന് കേന്ദ്രം തീരുമാനിക്കുക. പുതിയ നയം പ്രകാരം സ്വകാര്യ വാക്സീൻ കേന്ദ്രങ്ങൾക്ക് 25 ശതമാനം മാറ്റിവെക്കും.
മറുനാടന് മലയാളി ബ്യൂറോ