റിയാദ്: റിക്രൂട്ട്‌മെന്റ് കമ്പനികൾക്ക് പത്തുലക്ഷത്തോളം ലേബർ വിസകൾ ഇഷ്യൂ ചെയ്ത് ലേബർ മിനിസ്ട്രി. ഓരോ കമ്പനികൾക്കും ഒരു ലക്ഷത്തോളം വിസകൾ എന്ന നിലയ്ക്കാണ് മിനിസ്ട്രി ലേബർ വിസകൾ ഇഷ്യൂ ചെയ്തിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് കമ്പനികൾക്ക് ഇഷ്യൂ ചെയ്യുന്ന വിസകളുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാളും 30 ശതമാനം വർധനയാണ് ഇക്കൊല്ലം ഉണ്ടായിട്ടുള്ളത്.

മനുഷ്യക്കടത്ത് തടയുക എന്ന ലക്ഷ്യം വച്ചാണ് വിസകളുടെ എണ്ണത്തിൽ വർധന വരുത്തിയിട്ടുള്ളത്. എംപ്ലോയ്‌മെന്റ് മാർക്കറ്റിൽ വർധിച്ചു വരുന്ന ആവശ്യത്തിനനുസരിച്ച് കമ്പനികൾക്ക് ഈ വിസകൾ പ്രയോജനപ്പെടുത്താം. ചെറുകിട, മധ്യ വ്യവസായമേഖലയിൽ ഇത്തരത്തിൽ തൊഴിൽ സാധ്യതകൾ വർധിച്ചുവരുന്നതായാണ് കണക്ക്.

ഫ്രീ വിസ എന്ന പേരിൽ വ്യാജ കമ്പനികൾ നടത്തുന്ന റിക്രൂട്ട്‌മെന്റുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് 15 വർഷത്തെ തടവും പത്തു ലക്ഷം റിയാൽ പിഴയും നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്