- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുഴലിക്കാറ്റ് ഭീതി അകലുമെങ്കിലും ശക്തമായ മഴ പെയ്യും; ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുന്നുവെന്ന് സൂചന; കടൽ പ്രക്ഷുബ്ദമാകും; മീൻപിടുത്തക്കാർ കടലിൽ പോകരുത്; റെഡ് അലർട്ട് പിൻവലിച്ചു; മലപ്പുറത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട്; കാലാവസ്ഥ പ്രവചനത്തിൽ ആശങ്കയൊഴിഞ്ഞ് ജനം; തീരദേശ മേഖലകളിൽ അതീവ ജാഗ്രത തുടരും; ഇടുക്കി ഡാമിന്റെ ഷട്ടർ ഉയർത്തിയത് മുല്ലപ്പെരിയാറിന്റെ ഭീഷണി മുന്നിൽകണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ട് ആക്കി മാറ്റി. മലപ്പുറം ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പിൻവലിച്ചിരിക്കുന്നത്. മഴ കുറയുമെന്നും ന്യൂനമർദ്ദത്തെതുടർന്നുള്ള ചുഴലിക്കാറ്റ് സംസ്ഥാനത്തെ ബാധിക്കില്ലെന്നും ദുരന്ത നിവാരണ അതോരിറ്റിയുടെ അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് അലർട്ട് പിൻവലിച്ചത്. അലർട്ട് പിൻവലിച്ചതോടെ വലിയ ആശ്വാസത്തിലാണ് പ്രത്യേകിച്ച് മലപ്പുറം ഇടുക്കി ജില്ല നിവാസികൾ. ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുന്നതിനാൽ സംസ്ഥാനത്ത് ചുഴലിക്കാറ്റിനുള്ള സാധ്യത ഏകദേശം പൂർണമായി അവസാനിച്ചു എന്ന് തന്നെ വിലയിരുത്താം. അതേസമയം കടൽ പ്രക്ഷുബ്ദമാകുമെന്നതിനാൽ തന്നെ തീരദേശ മേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മീൻ പിടിക്കാൻ കടലിൽ പോകരുത് എന്നാണ് നിർദ്ദേശം. അതോടൊപ്പം തന്നെ തീരദേശത്ത് അപകട സാധ്യതയുള്ളതിനാൽ അടിയന്തര സാഹചര്യത്തിൽ മാറ്റിപാർപ്പിക്കാനുള്ള സൗകര്യങ്ങളും സജ്ജമാക്കും. ഇതിന് ജില്ലാ ഭരണകൂടങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച മുതൽ ചൊവ്വാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്തെ റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ട് ആക്കി മാറ്റി. മലപ്പുറം ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പിൻവലിച്ചിരിക്കുന്നത്. മഴ കുറയുമെന്നും ന്യൂനമർദ്ദത്തെതുടർന്നുള്ള ചുഴലിക്കാറ്റ് സംസ്ഥാനത്തെ ബാധിക്കില്ലെന്നും ദുരന്ത നിവാരണ അതോരിറ്റിയുടെ അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് അലർട്ട് പിൻവലിച്ചത്. അലർട്ട് പിൻവലിച്ചതോടെ വലിയ ആശ്വാസത്തിലാണ് പ്രത്യേകിച്ച് മലപ്പുറം ഇടുക്കി ജില്ല നിവാസികൾ. ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുന്നതിനാൽ സംസ്ഥാനത്ത് ചുഴലിക്കാറ്റിനുള്ള സാധ്യത ഏകദേശം പൂർണമായി അവസാനിച്ചു എന്ന് തന്നെ വിലയിരുത്താം.
അതേസമയം കടൽ പ്രക്ഷുബ്ദമാകുമെന്നതിനാൽ തന്നെ തീരദേശ മേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മീൻ പിടിക്കാൻ കടലിൽ പോകരുത് എന്നാണ് നിർദ്ദേശം. അതോടൊപ്പം തന്നെ തീരദേശത്ത് അപകട സാധ്യതയുള്ളതിനാൽ അടിയന്തര സാഹചര്യത്തിൽ മാറ്റിപാർപ്പിക്കാനുള്ള സൗകര്യങ്ങളും സജ്ജമാക്കും. ഇതിന് ജില്ലാ ഭരണകൂടങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച മുതൽ ചൊവ്വാഴ്ചവരെ കേരളത്തിൽ അതിശക്തമായ മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഞായറാഴ്ച 24 മണിക്കൂറിൽ 21 സെന്റീമീറ്റർവരെ പെയ്യാം. ഇത് കണക്കിലെടുത്താണ് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, വയനാട് ജില്ലകളിൽ ഞായറാഴ്ച വരെയും പാലക്കാട്ട് തിങ്കളാഴ്ചവരെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
മഴ കുറയാനുള്ള സാഹചര്യം മുന്നിൽകണ്ടാണ് രണ്ട് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചത്. ഇവിടെ ശക്തമായ മഴ പെയ്യുമെങ്കിലും അപകട സാധ്യത കുറവാണ്. കാലാവസ്ഥ പ്രവചനം പുറത്ത് വന്നതിന് പിന്നാലെ വലിയ ആശ്വാസത്തിലാണ് ഇപ്പോൾ ജനം. പ്രളയത്തിന്റെ കെടുതികള# നാശ വിതച്ച സ്ഥലത്ത് ഇനിയും കൂടുതൽ അപകം വരുന്നത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന ഭയമായിരുന്നു ജനങ്ങൾക്ക് . വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ചെങ്കിലും വീട് വിട്ട് വീണ്ടും ക്യാമ്പുകളിലേക്ക് പോകേണ്ടി വരുമോ എന്ന ആശങ്കയായിരുന്നു ഇടുക്കി ജില്ലയിൽ.
ഇന്ന് രാവിലെ ചെറുതോണി ഡാമിന്റെ ഷട്ടർകൂടി തുറന്നതോടെ ആശങ്ക ഉയർന്നു. പരമാവധി സംഭരണ ശേഷിയുടെ അടുത്ത് പോലും എത്തുന്നതിന് മുൻപ് ഷട്ടർ ഉയർത്തി സെക്കൻഡിൽ അരലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കി വിടുന്നത്. ഇത്തരത്തിൽ വെള്ളം നേരത്തെ ഒഴുക്കിവിട്ടതും പെരിയാറിന്റെ തീരത്തുള്ളവരെ ആശങ്കിലാഴ്‌ത്തി. എന്നാൽ മഴ കനക്കുകയും പെട്ടന്ന കൂടുതൽ ഷട്ടറുകൾ തുറന്ന് വിടേണ്ട സാഹചര്യം ഒഴിവാക്കുകയുമായിരുന്നു ലക്ഷ്യം. അത്‌പോലെ തന്നെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് അനുസരിച്ച് കൂടുതൽ വെള്ളം തുറന്ന് വിട്ട സംഭരണ ശേഷി വർധിപ്പിക്കുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നു.