- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി, ചുമ, ശ്വാസതടസം, എന്നിവ ആദിവാസികൾ മാറ്റുന്നത് ചോണനുറുമ്പ് ചട്ണി കഴിച്ച് ; എന്തുകൊണ്ട് ഇത് കോവിഡ് ചികിൽസക്ക് ഉപയോഗിച്ചുകൂടാ; ആയുഷിനോടും സിഎസ്ഐആറിനോടും ഉത്തരവിട്ട് ഒഡിഷ ഹൈക്കോടതി
ഭുവനേശ്വർ: കോവിഡിനെ പ്രതിരോധിക്കാൻ എന്തൊല്ലാം മാർഗങ്ങൾ സ്വകീരിക്കാൻ കഴിയുമെന്ന് അറിയാതെ ഇപ്പോഴും ആശങ്കയിലാണ് ലോകം. അതുകൊണ്ടുതന്നെ ഗോമൂത്രം മുതൽ നെല്ലിക്കാ കഷായംവരെ ഇതിന് മരുന്നായി പലരും നിർദേശിക്കുന്നുണ്ട്. ഇപ്പോഴിതായ ചോണനുറമ്പ് ചട്നിയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്.
കൊറോണ വൈറസിനെപ്രതിരോധിക്കാൻ ചോണനുറുമ്പ് ചട്ണി ഉപയോപ്പെടുത്താൻ കഴിയുമോ എന്നു പരിശോധിക്കാൻ കോടതി നിർദ്ദേശം. ആയുഷ് മന്ത്രാലയം ഡയറക്ടർ ജനറലിനും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനുമാണ്(സിഎസ്ഐആർ)ഒഡിഷ ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇതു സംബന്ധിച്ച നിർദ്ദേശം മൂന്നു മാസത്തിനകം കോടതിയെ അറിക്കണം.
ഗോത്രവർഗ്ഗക്കാർ വളരെ ഫലപ്രദമായി ഉപയോഗിച്ചുപോന്ന ഔഷധങ്ങളിലൊന്നാണ് ചോണനുറുമ്പ് ചട്ണി. ജലദോഷം, ചുമ, ജലദോഷ പനി, ശ്വാസതടസം, ശാരീരിക ക്ഷീണം തുടങ്ങി രോഗങ്ങൾക്കുള്ള മരുന്നായി ചട്ണി തയ്യാറാക്കുന്നത് പതിവാണ്. ചിക്കൻപോക്‌സ് ഉൾപ്പടെയുള്ള രോഗങ്ങൾക്കും ഗോത്രവർഗ്ഗക്കാർ ചട്ണി ഉപയോഗിച്ചു പോരുന്നു.
കോവിഡിനെതിരെ ചോണനുറുമ്പ് ചട്ണി ഉപയോഗിക്കുക എന്നത് 2020 ജൂണിൽ എഞ്ചിനീയറും ഗവേഷകനുമായ നയാധാർ പാദിയാൽ മുന്നോട്ടു വെച്ച അഭിപ്രായമാണ്. ഇതേ ആവശ്യവുമായി അദ്ദേഹം കോടതിയെ സമീപിച്ചതോടെയാണ് ഇതേക്കുറിച്ച് പഠനം നടത്താൻ കോടതി നിർദ്ദേശം നൽകിയത്. പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഫോർമിക് ആസിഡ്, പ്രോട്ടീൻ, കാൽസ്യം, വൈറ്റമിൻ ബി12, സിങ്ക്, അയൺ എന്നിവയാൽ സമൃദ്ധമാണ് ഉറുമ്പ് ചട്ണി എന്ന് അദ്ദേഹം തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഇത് തീർത്തും അശാസ്ത്രീയമാണെന്നാണ് അധുനിക വൈദ്യശാസ്ത്രജ്ഞന്മ്മാർ പറയുന്നത്. ഇത്രയും വലിയ ഔഷധങ്ങൾ കൈയിലുണ്ടായിട്ടും എങ്ങനെയാണ് ഒഡീഷയിലെ ആദിവാസികളുടെ ശരാശി ആയുസ് വെറും 40 വയസ്സായി പോകുന്നതെന്നും അവർ ചോദിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ