- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് ധൂർത്തടിച്ചു; നിയമനം നടത്തിയത് പണം വാങ്ങി; റെഡ് ക്രോസ് ഫണ്ട് അടിച്ചു മാറ്റി; ഓഫീസ് അറ്റകുറ്റപ്പണി നടത്തി കോടികൾ വെട്ടിച്ചു; കോൺഗ്രസ് നേതാക്കളായ സുനിൽ സി കുര്യനും ചെമ്പഴന്തി അനിലും വെട്ടിച്ചത് ശതകോടികളെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: റെഡ്‌ക്രോസിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് പ്രാഥമികമായി ലഭിച്ചത് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങൾ. ശത കോടികളുടെ വെട്ടിപ്പാണ് കഴിഞ്ഞ ഭരണ സമിതി നടത്തിയത്. സന്നദ്ധ പ്രവർത്തനം നടത്തേണ്ടതിനുള്ള ഫണ്ട് ധൂർത്തിന് വേണ്ടി വകമാറ്റി ചെലവഴിച്ചു. സുനിൽ സി കുര്യനും ചെമ്പഴന്തി അനിലും രജിത്ത് രാജേന്ദ്രനും കോടികളുടെ നേട്ടമാണ് അധികാര സ്ഥാനത്തിരുന്നുണ്ടാക്കിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂവരേയും പ്രതികളാക്കി പ്രഥമ വിവര റിപ്പോർട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് ഫയൽ ചെയ്തത്. വ്യക്തിപരമായ ആവശ്യത്തിന് പണം പിൻവലിച്ചും ഓഫീസ് മോദി പിടിപ്പിക്കുന്നതിനും വില കൂടി മൊബൈൽ ഫോൺ വാങ്ങുന്നതിനും ആഡംബര കാർ വാങ്ങുന്നതിനും റെഡ് ക്രോസ് പണം ചെലവഴിച്ചു എന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ഉത്തരവ് അനുസരിച്ച് സറ്റാമ്പുകൾ സ്‌കൂളുകളിലും ഓഫീസുകളിലും വിറ്റ് കിട്ടിയ കാശിൽ നിന്നാണ് കൊള്ള. തുച്ഛമായ കാശ് മാത്രമാണ് റെഡ് ക്രോസിന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്.
തിരുവനന്തപുരം: റെഡ്‌ക്രോസിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് പ്രാഥമികമായി ലഭിച്ചത് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങൾ. ശത കോടികളുടെ വെട്ടിപ്പാണ് കഴിഞ്ഞ ഭരണ സമിതി നടത്തിയത്. സന്നദ്ധ പ്രവർത്തനം നടത്തേണ്ടതിനുള്ള ഫണ്ട് ധൂർത്തിന് വേണ്ടി വകമാറ്റി ചെലവഴിച്ചു. സുനിൽ സി കുര്യനും ചെമ്പഴന്തി അനിലും രജിത്ത് രാജേന്ദ്രനും കോടികളുടെ നേട്ടമാണ് അധികാര സ്ഥാനത്തിരുന്നുണ്ടാക്കിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂവരേയും പ്രതികളാക്കി പ്രഥമ വിവര റിപ്പോർട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് ഫയൽ ചെയ്തത്.
വ്യക്തിപരമായ ആവശ്യത്തിന് പണം പിൻവലിച്ചും ഓഫീസ് മോദി പിടിപ്പിക്കുന്നതിനും വില കൂടി മൊബൈൽ ഫോൺ വാങ്ങുന്നതിനും ആഡംബര കാർ വാങ്ങുന്നതിനും റെഡ് ക്രോസ് പണം ചെലവഴിച്ചു എന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ഉത്തരവ് അനുസരിച്ച് സറ്റാമ്പുകൾ സ്‌കൂളുകളിലും ഓഫീസുകളിലും വിറ്റ് കിട്ടിയ കാശിൽ നിന്നാണ് കൊള്ള. തുച്ഛമായ കാശ് മാത്രമാണ് റെഡ് ക്രോസിന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്. നിസാരകാര്യങ്ങൾ പറഞ്ഞ് ചില ബാങ്കുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. വിമാനയാത്രയ്ക്കും ലക്ഷങ്ങൾ ചെലവഴിച്ചതായും കണ്ടെത്തി. റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാനായി പ്രവർത്തിക്കുമ്പോൾ തന്നെ സുനിൽ സി കുര്യൻ മിശ്രവിവാഹ വെൽഫയർ അസോസിയേഷൻ, സെന്റ് ജോൺസ് ആമ്പുലൻസ് സർവ്വീസ് എന്നീ സ്വകാര്യ സ്ഥാപനങ്ങളുടെ തലപ്പത്തും പ്രവർത്തിച്ചു. ഇതും റെഡ് ക്രോസിന് വിരുദ്ധമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കേരള ഘടകത്തിലെ സാമ്പത്തിക അഴിമതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം, മുൻ ചെയർമാൻ സുനിൽ സി . കുര്യൻ, മുൻ ജനറൽ സെക്രട്ടറി ചെമ്പഴന്തി അനിൽ, മുൻ വൈസ് ചെയർമാൻ രജിത് രാജേന്ദ്രൻ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാരിനും റെഡ്‌ക്രോസിനും നഷ്ടമുണ്ടാക്കും വിധം ഇവർ അക്കൗണ്ടുകളിൽ തിരിമറി നടത്തിയെന്നും കുറ്റകരമായ വിശ്വാസവഞ്ചന നടത്തി റെഡ്‌ക്രോസ് ഫണ്ടുകളിൽ നിന്ന് പണം അപഹരിച്ചെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പണംവാങ്ങി അനധികൃത നിയമനങ്ങൾ നടത്തിയെന്നും റെഡ്‌ക്രോസിന്റെ സ്വത്ത് പണയപ്പെടുത്തി വാഹനങ്ങൾ വാങ്ങിയെന്നും സ്വകാര്യപ്രസിൽ സ്റ്റാമ്പ് അച്ചടിച്ചതിലും ഓഫീസുകളുടെ അറ്റകുറ്രപ്പണികളിലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നും സർക്കാരിന് പരാതി ലഭിച്ചിരുന്നു.
കെ.എസ്.ഐ.ഡി.സി എം.ഡി ഡോ.എം.ബീന നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വൻ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. വിജിലൻസ് ത്വരിത പരിശോധനക്ക് ശേഷം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ബീന ശുപാർശ ചെയ്&്വംിഷ;തത്. പിന്നീട് അഴിമതിയെക്കുറിച്ച് ഭാസ്‌കരൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി നിർദ്ദേശം നൽകി. അഴിമതിയാരോപണത്തെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ട ഗവർണർ പി.സദാശിവം അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. റെഡ്‌ക്രോസിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രാഥമിക അന്വേഷണം നടത്താൻ കഴിഞ്ഞ മാസം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ധൂർത്തും അധികാര ദുർവിനിയോഗവും സാമ്പത്തികതിരിമറികളും നടന്നു. സുനിൽ.സി കുര്യൻ ചെയർമാനായിരുന്ന മിശ്രവിവാഹ വെൽഫെയർ അസോസിയേഷൻ, സെന്റ് ജോൺസ് ആംബുലൻസ് സർവീസ് എന്നീ സ്വകാര്യസംഘടനകളുമായി റെഡ്‌ക്രോസ് വഴിവിട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും പറയുന്നു.
ഇന്ത്യൻ റെഡ്ക്രോസിലെ മുൻ ഭരണ സമിതിക്കെതിരെ ഉയർന്ന ക്രിമിൽ ആരോപണങ്ങളിൽ മുൻ ചെയർമാൻ സുനിൽ സി കുര്യനെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ജൂലൈയിലാണ് അന്വേഷണം തുടങ്ങിയത്. ഇതു സംബന്ധിച്ച രേഖകൾ പരിശോധിച്ച അന്വേഷണ സംഘം പരാതിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിലാണ് ആദ്യം മുതൽ ഉണ്ടായിരുന്നത്. ഗവർണ്ണറുടെ നിർദ്ദേശ പ്രകാരമാണ് നടപടികൾ. ആരോപണങ്ങളെ സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡി. ചീഫ്സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്ക് കത്തയച്ചിരുന്നു. ഡി.ജിപി, കത്ത് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ്.അനന്ദകൃഷ്ണന് കൈമാറിയ ശേഷമാണ് അന്ന് അന്വേഷണം ആരംഭിച്ചത്. റെഡ് ക്രോസ് സൊസൈറ്റിയിലെ അഴിമതികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാനേജിങ് കമ്മറ്റി അംഗം സി. ഭാസ്‌കരൻ നൽകിയ പരാതിയിലാണ് അന്വേഷമം പുരോഗമിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
റെഡ്ക്രോസിന്റെ ഭാരവാഹികൾ ലക്ഷങ്ങൾ ധൂർത്തടിച്ച് തങ്ങളുടെ ഓഫീസ് മോടി പിടിപ്പിച്ചുവെന്നാണ് ആരോപണങ്ങളിൽ ഒന്ന്. ഏപ്രിൽ രണ്ടിലെ മാനേജ്മെന്റ് തീരുമാനപ്രകാരം ചെയർമാൻ സുനിൽ സി കുര്യൻ, ജനറൽ സെക്രട്ടറി ചെമ്പഴന്തി അനിൽ എന്നിവരുടെ ഓഫീസുകൾ 25 ലക്ഷം രൂപ മുതൽമുടക്കി നവീകരിച്ചുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. റെഡ്ക്രോസ് സംഭാവനയായി കിട്ടിയ വാഹനം മറിച്ച് വിറ്റുവെന്നും കേക്ക് നിർമ്മാണത്തിന്റെ പേരിൽ ബന്ധുവിന് കരാർ നൽകിയകതും പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 14ന് റെഡ്ക്രോസ് സൊസൈറ്റി ഓഫീസ് പരിശോധിച്ചപ്പോൾ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഡൊണേഷൻ ഇനത്തിൽ ലഭിച്ച തുകയിൽ 28 ലക്ഷം രൂപയോളം സൊസൈറ്റി ഭാരവാഹികൾ തങ്ങളുടെ ചിട്ടി ഉൾപ്പടെയുള്ള സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന രേഖകളാണ് റെയ്ഡിൽ കിട്ടി. വ്യാജ മെമ്പർഷിപ്പ് ചേർത്തതിന്റെ രേഖകളും ഒരു വർഷം മാത്രം പഴക്കമുള്ള സൊസൈറ്റിയുടെ വാഹനം പകുതി വിലയ്ക്ക് സുനിലിന്റെ ബിനാമിക്ക് കൈമാറിയതിന്റെ രേഖകളുമാണ് ഇതോടെ പുറത്തുവന്നു.
ജീവരൃകാരുണ്യ പ്രവർത്തനങ്ങൾക്കായി ലഭിച്ച തുകയാണ് ഇപ്പോൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഭാരവാഹികൾ ചിലവഴിച്ചത്. 25 ലക്ഷത്തോലം രൂപയാണ് ചെയർമാന്റെ ഓഫസ് റൂം മോടി പിടിപ്പിക്കുന്നതിനായി മാത്രം ഉപയോഗിച്ചിരിക്കുന്നത്. ആഡംമ്പര വാഹനങ്ങൾ വാങ്ങുന്നതിന് മാത്രമായി 40 ലക്ഷത്തോളം രൂപയാണ് ചിലവഴിച്ചതെന്ന് കഴക്ടർ ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന റിപ്പോർട്ടിൽ പറയുന്നു. നിരന്തരം ആരോപണങ്ങൾക്ക് വിധേയനായികൊണ്ടിരിക്കുന്ന ഒരാളെ റെഡ്ക്രോസ് പോലെയൊരു സംഘടനയുടെ അമരത്തിരിക്കുന്നത് ശരിയല്ലെന്നും അത് സംസ്ഥാനത്തിന് ഭൂഷണമല്ലെന്നും ആയുഷ് വകുപ്പ് സെക്രട്ടറി സർക്കാറിന് സമർപ്പിക്കുകയായിരുന്നു.
ഗവർണറുടെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ ഡോ. എം ബീനയുടെ ശുപാർശയാണ് എൽഡിഎഫ് സർക്കാരിനുമുന്നിലെത്തിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഈ ശുപാർശ മുക്കുകയായിരുന്നു. പണം വാങ്ങി അനധികൃത നിയമനങ്ങൾ, റെഡ്ക്രോസിന്റെ സ്വത്ത് പണയപ്പെടുത്തി വാഹനങ്ങൾ വാങ്ങൽ, സ്വകാര്യപ്രസിൽ സ്റ്റാമ്പ് അച്ചടിച്ചതിൽ കോടികളുടെ അഴിമതി, സംഭാവനകളിലെ വെട്ടിപ്പ്, ജില്ല-സംസ്ഥാന ഓഫീസുകളിലെ അറ്റകുറ്റപ്പണികളിലെ അഴിമതി തുടങ്ങിയവയിലൂടെ കോടിക്കണക്കിന് രൂപ ഭരണസമിതി തട്ടിയെടുത്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗവർണറുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ റെഡ്ക്രോസ് കേരളഘടകം ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.