- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ചിട്ടിക്കും മറ്റുമായി കൈയിട്ടെടുത്ത് 28 ലക്ഷം; സൊസൈറ്റിക്ക് സംഭാവന കിട്ടിയ വാഹനം പകുതി വിലയ്ക്ക് ബിനാമി പേരിൽ വീട്ടിൽ കൊണ്ടു പോയി; ഓഫീസ് മോടിപിടിപ്പിച്ചതും അഴിമതിക്ക്; ജീവകാരുണ്യത്തിനുള്ള റെഡ് ക്രോസ് ഓഫീസിൽ നടന്നത് സ്വജനപക്ഷപാതമോ? രേഖകൾ കണ്ട് ഞെട്ടി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ഇന്ത്യൻ റെഡ്‌ക്രോസിലെ മുൻ ഭരണ സമിതിയ്‌ക്കെതിരെ ഉയർന്ന ക്രിമിൽ ആരോപണങ്ങളിൽ മുൻ ചെയർമാൻ സുനിൽ സി കുര്യനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതു സംബന്ധിച്ച രേഖകൾ പരിശോധിച്ച അന്വേഷണ സംഘം പരാതിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിലാണുള്ളത്. റെഡ്‌ക്രോസ് കേരള ഘടകത്തിന്റെ ചെയർമാനായിരിക്കെ സുനിലിന്റെ പേരിൽ പരാതിയുയർന്ന സാമ്പത്തിക തിരിമറി, ഭരണപരമായ അഴിമതി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ആരോപിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവർണ്ണറുടെ നിർദ്ദേശ പ്രകാരമാണ് നടപടികൾ. ആരോപണങ്ങളെ സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡി. ചീഫ്‌സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റയ്ക്ക് കത്തയച്ചു. ഡി.ജിപി, കത്ത് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ്.അനന്ദകൃഷ്ണന് കൈമാറി. റെഡ് ക്രോസ് സൊസൈറ്റിയിലെ അഴിമതികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാനേജിങ് കമ്മറ്റി അംഗം സി. ഭാസ്‌കരൻ നൽകിയ പരാതിയിലാണ് നടപടി
തിരുവനന്തപുരം: ഇന്ത്യൻ റെഡ്‌ക്രോസിലെ മുൻ ഭരണ സമിതിയ്‌ക്കെതിരെ ഉയർന്ന ക്രിമിൽ ആരോപണങ്ങളിൽ മുൻ ചെയർമാൻ സുനിൽ സി കുര്യനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതു സംബന്ധിച്ച രേഖകൾ പരിശോധിച്ച അന്വേഷണ സംഘം പരാതിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിലാണുള്ളത്. റെഡ്‌ക്രോസ് കേരള ഘടകത്തിന്റെ ചെയർമാനായിരിക്കെ സുനിലിന്റെ പേരിൽ പരാതിയുയർന്ന സാമ്പത്തിക തിരിമറി, ഭരണപരമായ അഴിമതി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ആരോപിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവർണ്ണറുടെ നിർദ്ദേശ പ്രകാരമാണ് നടപടികൾ.
ആരോപണങ്ങളെ സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡി. ചീഫ്‌സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റയ്ക്ക് കത്തയച്ചു. ഡി.ജിപി, കത്ത് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ്.അനന്ദകൃഷ്ണന് കൈമാറി. റെഡ് ക്രോസ് സൊസൈറ്റിയിലെ അഴിമതികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാനേജിങ് കമ്മറ്റി അംഗം സി. ഭാസ്‌കരൻ നൽകിയ പരാതിയിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
റെഡ്‌ക്രോസിന്റെ ഭാരവാഹികൾ ലക്ഷങ്ങൾ ധൂർത്തടിച്ച് തങ്ങളുടെ ഓഫീസ് മോടി പിടിപ്പിച്ചുവെന്നാണ് ആരോപണങ്ങളിൽ ഒന്ന്. ഏപ്രിൽ രണ്ടിലെ മാനേജ്‌മെന്റ് തീരുമാനപ്രകാരം ചെയർമാൻ സുനിൽ സി കുര്യൻ, ജനറൽ സെക്രട്ടറി ചെമ്പഴന്തി അനിൽ എന്നിവരുടെ ഓഫീസുകൾ 25 ലക്ഷം രൂപ മുതൽമുടക്കി നവീകരിച്ചുവെന്നും പരാതിയിൽ പറയുന്നു. റെഡ്‌ക്രോസ് സംഭാവനയായി കിട്ടിയ വാഹനം മറിച്ച് വിറ്റുവെന്നും കേക്ക് നിർമ്മാണത്തിന്റെ പേരിൽ ബന്ധുവിന് കരാർ നൽകിയകതും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ 14ന് റെഡ്‌ക്രോസ് സൊസൈറ്റി ഓഫീസ് പരിശോധിച്ചപ്പോൾ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഡൊണേഷൻ ഇനത്തിൽ ലഭിച്ച തുകയിൽ 28 ലക്ഷം രൂപയോളം സൊസൈറ്റി ഭാരവാഹികൾ തങ്ങളുടെ ചിട്ടി ഉൾപ്പടെയുള്ള സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന രേഖകളാണ് റെയ്ഡിൽ കിട്ടി. വ്യാജ മെമ്പർഷിപ്പ് ചേർത്തതിന്റെ രേഖകളും ഒരു വർഷം മാത്രം പഴക്കമുള്ള സൊസൈറ്റിയുടെ വാഹനം പകുതി വിലയ്ക്ക് സുനിലിന്റെ ബിനാമിക്ക് കൈമാറിയതിന്റെ രേഖകളുമാണ് ഇതോടെ പുറത്തുവന്നു.
ജീവരൃകാരുണ്യ പ്രവർത്തനങ്ങൾക്കായി ലഭിച്ച തുകയാണ് ഇപ്പോൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഭാരവാഹികൾ ചിലവഴിച്ചത്. 25 ലക്ഷത്തോലം രൂപയാണ് ചെയർമാന്റെ ഓഫസ് റൂം മോടി പിടിപ്പിക്കുന്നതിനായി മാത്രം ഉപയോഗിച്ചിരിക്കുന്നത്. ആഡംമ്പര വാഹനങ്ങൾ വാങ്ങുന്നതിന് മാത്രമായി 40 ലക്ഷത്തോളം രൂപയാണ് ചിലവഴിച്ചതെന്ന് കഴക്ടർ ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന റിപ്പോർട്ടിൽ പറയുന്നു. നിരന്തരം ആരോപണങ്ങൾക്ക് വിധേയനായികൊണ്ടിരിക്കുന്ന ഒരാളെ റെഡ്‌ക്രോസ് പോലെയൊരു സംഘടനയുടെ അമരത്തിരിക്കുന്നത് ശരിയല്ലെന്നും അത് സംസ്ഥാനത്തിന് ഭൂഷണമല്ലെന്നും ആയുഷ് വകുപ്പ് സെക്രട്ടറി സർക്കാറിന് സമർപ്പിക്കുകയായിരുന്നു.
നേരത്തെ റെഡ്‌ക്രോസ് സൊസൈറ്റി കേരളാ ഘടകത്തിന്റെ മാനേജ്‌മെന്റ് കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പിരിച്ചുവിടാനും പകരം സംസ്ഥാന ഘടകത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റരായി കളക്ടറെ നിയോഗിക്കുകയും ചെയ്തിരുന്നു. നേരത്തെ ഗുരുതരമായ ആരോപണങ്ങളാണ് സുനിൽ സി കുര്യനെതിരെ റെഡ്‌ക്രോസ് സൊസൈറ്റിയുടെ തന്നെ മാനേജിങ്ങ് കമ്മിറ്റിയിലെ സി ഭാസ്‌കരൻ ഉന്നയിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധിപേരെ സൊസൈറ്രിയിൽ അംഗങ്ങളായി തിരുകി കയറ്റിയെന്നും പിന്നീട് കോട്ടയം ജില്ലാ ഘടകത്തിലെത്തുകയും പിന്നീട് അനധികൃത മാർഗമുപയോഗിച്ച് സംസ്ഥാന ഘടകത്തിലെത്തിയെന്നും ഭാസ്‌കരൻ ആരോപിച്ചിരുന്നു.
കണക്കുകൾ ഒന്നും തന്നെ സൂചിപ്പിക്കാതെയും അവ സൂക്ഷിക്കാതെയും സംഭാവന ഇനത്തിൽ പിരിച്ചെടുത്ത തുക തന്നിഷ്ട പ്രകാരം ഉപയോഗിച്ചുവെന്നും പരാതിയിൽ ഭാസ്‌കരൻ പറഞ്ഞിരുന്നു. തനിക്കെതിരെ ആരോപണങ്ങൽ ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കട്ടെയെന്നും നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നുമാണ് സുനിൽ സി കുര്യൻ നേരത്തെ പ്രതികരിച്ചത്. എന്നാൽ ആരോപണങ്ങളുടെ ഗുരുതര സ്വഭാവമാണ് ഇപ്പോൾ പുറത്തു വന്ന രേഖകൾ വിശദീകരിക്കുന്നത്.
ഗവർണറുടെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ ഡോ. എം ബീനയുടെ ശുപാർശയാണ് എൽഡിഎഫ് സർക്കാരിനുമുന്നിലെത്തിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഈ ശുപാർശ മുക്കുകയായിരുന്നു. പണം വാങ്ങി അനധികൃത നിയമനങ്ങൾ, റെഡ്‌ക്രോസിന്റെ സ്വത്ത് പണയപ്പെടുത്തി വാഹനങ്ങൾ വാങ്ങൽ, സ്വകാര്യപ്രസിൽ സ്റ്റാമ്പ് അച്ചടിച്ചതിൽ കോടികളുടെ അഴിമതി, സംഭാവനകളിലെ വെട്ടിപ്പ്, ജില്ല-സംസ്ഥാന ഓഫീസുകളിലെ അറ്റകുറ്റപ്പണികളിലെ അഴിമതി തുടങ്ങിയവയിലൂടെ കോടിക്കണക്കിന് രൂപ ഭരണസമിതി തട്ടിയെടുത്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗവർണറുടെ നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം ഇന്ത്യൻ റെഡ്‌ക്രോസ് കേരളഘടകം ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ റെഡ്‌ക്രോസ് സൊസൈറ്റിയുടെ അക്കൗണ്ടിൽനിന്ന് 4.75 ലക്ഷം രൂപ അനധികൃതമായി പിൻവലിച്ചതായി കണ്ടെത്തി. ചില ജില്ലാ ഓഫീസുകളിൽ ചെയർമാൻ, ജനറൽ സെക്രട്ടറി എന്നിവരുടെ ബന്ധുക്കളും പ്രാദേശിക കോൺഗ്രസ് നേതാക്കളുമാണ് ഭരിക്കുന്നതെന്നും അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയശേഷം നടത്തിയ പരിശോധനയിൽ വ്യക്തമായി. സുനിൽ സി കുര്യൻ, ചെമ്പഴന്തി അനിൽ എന്നിവരുടെ ഭരണസമിതിക്കെതിരെ ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കേന്ദ്ര ഘടകമാണ് ഗവർണർക്ക് പരാതി നൽകിയത്. 2015 ഒക്ടോബറിലായിരുന്നു ഇത്. അന്വേഷണം നടത്തണമെന്ന് ഗവർണർ ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാർ ആദ്യം ഗവർണറുടെ ഉത്തരവ് അവഗണിച്ചു. അതോടെ ഗവർണർ ജസ്റ്റിസ് പി സദാശിവം കർശനമായി ഇടപെട്ടു. ഇതോടെ സർക്കാർ ഡോ. എം ബീനയെക്കൊണ്ട് അന്വേഷിപ്പിക്കാൻ തയ്യാറായത്. വ്യാപക അഴിമതി നടന്നതായുള്ള റിപ്പോർട്ടാണ് അവർ സമർപ്പിച്ചത്.
വിജിലൻസിനെക്കൊണ്ട് ത്വരിതപരിശോധന നടത്തണമെന്നും ക്രൈംബ്രാഞ്ചിന് കേസ് കൈമാറണമെന്നും ഡോ. എം ബീനയുടെ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിലൊന്നാണ് പിണറായി സർക്കാർ അംഗീകരിക്കുന്നത്.