- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വനിതാ സുഹൃത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളോ? അടിമുടി ദുരൂഹമായ മരണത്തിൽ അഭ്യൂഹങ്ങൾ പരക്കുമ്പോൾ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; ഫോൺ രേഖകളും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പി; കൃത്യം നടത്തിയ സംഘമെത്തിയത് വ്യാജ നമ്പർ പതിച്ച സ്വിഫ്റ്റ് കാറിലെന്ന് സൂചന; ക്വട്ടേഷൻ ആക്രമണമെന്ന് സംശയിച്ച് പൊലീസ്
തിരുവനന്തപുരം: മടവൂരിലെ മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന്റെ ഞെട്ടലിൽ തന്നെയാണ് നാട്ടുകാർ ഇപ്പോഴും. പുലർച്ചെ രണ്ട് മണിക്ക് രാജേഷിനെ ഒരു സംഘം സ്റ്റുഡിയോയിലെത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിലെ അന്വേഷണം ഊർജിതമാക്കാനൊരുങ്ങുകയാണ് പൊലീസ്. രാജേഷിന്റെ ഒരു വനിത സുഹൃത്തുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകൾ ആണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സംശയമുണ്ട് പൊലീസിന്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. രാജേഷിന്റെ ഫോൺ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പി അജിത് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ രാത്രിക്ക് ശേഷം ഹൈവേയിലൂടെ എത്തിയ എല്ലാ വാഹനങ്ങളുടേയും രജിസ്ട്രേഷൻ നമ്പർ പരിശോധിക്കുന്നതിനായി പൊലീസ് തയ്യാറെടുക്കകയാണ്. ഇതിനായി രാത്രി സമയത്തും പുലർച്ചയും സംഭവസ്ഥലം വഴി കടന്ന് പോയ വാഹനങ്ങളുടേയും കൃത്യം നടത്തിയ സംഘം എത്തിയ സ്വിഫ്റ്റ് കാറിന്റെ നമ്പറും പരിശോധിക്കും. എന്നാൽ കൊലയാളികൾ എത്തിയ വാഹനത്തിന്റെ നമ്പർ വ്യാജമാകാനാണ് സാധ്യതയെന്നു
തിരുവനന്തപുരം: മടവൂരിലെ മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന്റെ ഞെട്ടലിൽ തന്നെയാണ് നാട്ടുകാർ ഇപ്പോഴും. പുലർച്ചെ രണ്ട് മണിക്ക് രാജേഷിനെ ഒരു സംഘം സ്റ്റുഡിയോയിലെത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിലെ അന്വേഷണം ഊർജിതമാക്കാനൊരുങ്ങുകയാണ് പൊലീസ്. രാജേഷിന്റെ ഒരു വനിത സുഹൃത്തുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകൾ ആണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സംശയമുണ്ട് പൊലീസിന്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. രാജേഷിന്റെ ഫോൺ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പി അജിത് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇന്നലെ രാത്രിക്ക് ശേഷം ഹൈവേയിലൂടെ എത്തിയ എല്ലാ വാഹനങ്ങളുടേയും രജിസ്ട്രേഷൻ നമ്പർ പരിശോധിക്കുന്നതിനായി പൊലീസ് തയ്യാറെടുക്കകയാണ്. ഇതിനായി രാത്രി സമയത്തും പുലർച്ചയും സംഭവസ്ഥലം വഴി കടന്ന് പോയ വാഹനങ്ങളുടേയും കൃത്യം നടത്തിയ സംഘം എത്തിയ സ്വിഫ്റ്റ് കാറിന്റെ നമ്പറും പരിശോധിക്കും. എന്നാൽ കൊലയാളികൾ എത്തിയ വാഹനത്തിന്റെ നമ്പർ വ്യാജമാകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു. ഇതിന് പുറമെ രാജേഷിന്റെ ഫോൺ കോളുകളുടെ വിശദാംശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് പറയുന്നുണ്ട്.
രാജേഷിന്റെ ഒപ്പം സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന കുട്ടന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇയാളെയും അക്രമിക്കാൻ ശ്രമിച്ചിരുന്നു കൊലയാളി സംഘം. അപ്പോൾ തന്നെ ഇറങ്ങി ഓടിയതുകൊണ്ട് ജീവൻ രക്ഷപ്പെടുകയായിരുന്നു. വർക്കല, കൊല്ലം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ ടീം ആണോ കൃത്യം നടത്തിയത് എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകം നടത്തിയ സംഘത്തെ കുറിച്ച് പൊലീസിന് ഇത് വരെ സൂചന ലഭിച്ചിട്ടില്ല.
എല്ലായിപ്പോഴും ചിരിയും കളിയും ഏവരോടും സൗഹൃദവുമായി നടക്കുന്ന അവന് എങ്ങനെ ശത്രുക്കൾ ഉണ്ടായി എന്നതാണ് നാട്ടുകാർക്ക് വിശ്വസിക്കാനാകാത്ത കാര്യം. എല്ലാവരേയും കളിയാക്കിയും പരിഹസിച്ചും മറ്റുള്ളവരെ പെട്ടെന്ന് ചിരിപ്പിച്ചും നടക്കുന്ന അയാൾ ആ നാട്ടിൽ ഒരു നായക പരിവേഷമുള്ള എല്ലാവരും സ്‌നേഹിക്കുന്നയാൾ എന്ന രീതിയിൽ തന്നെയാണ് അറിയപ്പെട്ടിരുന്നത്.
കൊലപാതകത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പൊലീസിനുള്ളത്. എന്നാൽ കൊലപാതകത്തിന് കാരണം എന്താണെന്ന് അന്വേഷിച്ച് വരുന്നതേയുള്ളുവെന്നും ഇയാളുടെ സുഹൃത്തുക്കളേയും അടുത്ത ബന്ധുക്കളേയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും ആറ്റിങ്ങൽ ഡിവൈഎസ്‌പി അനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. രാജേഷിന്റെ ഫോൺ വിവരങ്ങൾ സംബന്ധിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇഈൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്ന രാജേഷിന്റെ മൃതദേഹം പാരിപള്ളി മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിട്ടുള്ളത്.
പോസ്റ്റ്മാർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകിയേക്കുമെന്നാണ് സൂചന. രാജേഷ് കുടുംബവുമൊത്ത് താമസിക്കുന്നത് മടവൂരിൽ തന്നെയാണ്. ഭാര്യ രോഹിണിക്കും കുടുംബത്തിനുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവർക്ക് ഒരു ആൺകുഞ്ഞാണ് ഉള്ളത്. രാജേഷിന്റെ ഭാര്യ ഇപ്പോൾ ഇവരുടെ രണ്ടാമത്തെ കുഞ്ഞിനെ ഒൻപത് മാസം ഗർഭിണിയാണ്. രാജേഷിന്റെ കൊലപാതകത്തിന് പിന്നിൽ സാമ്പത്തികമായ ഇടപാടുകളോ സ്ത്രീ വിഷയങ്ങളോ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും ആറ്റിങ്ങൽ ഡിവൈഎസ്‌പി മറുനാടനോട് വിശദീകരിച്ചു.