- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കോട്ട പാക്കിസ്ഥാനിൽ! എസ്.സി.ഒ യോഗത്തിൽ ഞെട്ടിത്തരിച്ച് ഇന്ത്യ-പാക് നയതന്ത്ര ഉദ്യോഗസ്ഥർ; ഗുരുതരവീഴ്ചയിൽ ഖേദപ്രകടനം നടത്തി സംഘാടകർ
ബെയ്ജിങ്: ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യാൻ സംഘടിപ്പിച്ച ചടങ്ങിൽ അവതരിപ്പിച്ച ദൃശ്യാവതരണം കല്ലുകടിയായി. സംഘടനയിലേക്ക് പുതുതായി എത്തിയ ഇന്ത്യയെയും പാക്കിസ്ഥാനെയും സ്വാഗതം ചെയ്യാനാണ് ബെയ്ജിങ്ങിലെ എസ്.സി.ഒ ആസ്ഥാനത്ത് ചടങ്ങ് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഒരുക്കിയ ദൃശ്യാവതരണം ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നയതന്ത്ര ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പമുണ്ടാക്കി. ദേശീയ പതാക പാറുന്ന ഡൽഹിയിലെ ചുവപ്പുകോട്ട പാക്കിസ്ഥാനിലെ ലാഹോറിലുള്ള ഷാലിമാർ ഗാർഡൻസാണെന്ന തെറ്റായ വിവരമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ചടങ്ങിൽ സംബന്ധിച്ച ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നയതന്ത്ര പ്രതിനിധികൾ തെറ്റുപറ്റിയ വിവരം ഉടൻ സംഘാടകരുടെ ശ്രദ്ധയിൽപ്പെടുത്തി. പിഴവുപറ്റിയെന്ന് സമ്മതിച്ച എസ്.സി.ഒ അധികൃതർ ഖേദപ്രകടനം നടത്തി തലയൂരി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിജയ് ഗോഖലെ, ചൈനയിലെ പാക് സ്ഥാനപതി മസൂദ് ഖാലിദ് എന്നിവർ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് സംഘാടകർക്ക് അബദ്ധം പിണഞ്
ബെയ്ജിങ്: ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യാൻ സംഘടിപ്പിച്ച ചടങ്ങിൽ അവതരിപ്പിച്ച ദൃശ്യാവതരണം കല്ലുകടിയായി. സംഘടനയിലേക്ക് പുതുതായി എത്തിയ ഇന്ത്യയെയും പാക്കിസ്ഥാനെയും സ്വാഗതം ചെയ്യാനാണ് ബെയ്ജിങ്ങിലെ എസ്.സി.ഒ ആസ്ഥാനത്ത് ചടങ്ങ് സംഘടിപ്പിച്ചത്.
ഇതിന്റെ ഭാഗമായി ഒരുക്കിയ ദൃശ്യാവതരണം ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നയതന്ത്ര ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പമുണ്ടാക്കി. ദേശീയ പതാക പാറുന്ന ഡൽഹിയിലെ ചുവപ്പുകോട്ട പാക്കിസ്ഥാനിലെ ലാഹോറിലുള്ള ഷാലിമാർ ഗാർഡൻസാണെന്ന തെറ്റായ വിവരമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.
ചടങ്ങിൽ സംബന്ധിച്ച ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നയതന്ത്ര പ്രതിനിധികൾ തെറ്റുപറ്റിയ വിവരം ഉടൻ സംഘാടകരുടെ ശ്രദ്ധയിൽപ്പെടുത്തി. പിഴവുപറ്റിയെന്ന് സമ്മതിച്ച എസ്.സി.ഒ അധികൃതർ ഖേദപ്രകടനം നടത്തി തലയൂരി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിജയ് ഗോഖലെ, ചൈനയിലെ പാക് സ്ഥാനപതി മസൂദ് ഖാലിദ് എന്നിവർ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് സംഘാടകർക്ക് അബദ്ധം പിണഞ്ഞത്.
ഇന്ത്യയും പാക്കിസ്ഥാനും പങ്കെടുക്കുന്ന ചടങ്ങിൽ അവതരിപ്പിച്ച ദൃശ്യാവതരണത്തിന് ഉപയോഗിച്ച ചിത്രങ്ങളും വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താതിരുന്നത് വലിയ വീഴ്ചയാണെന്ന് സംഘടാകർ സമ്മതിച്ചു.
കസാഖിസ്ഥാനിലെ അസ്താനയിൽ പോയ വാരത്തിൽ നടന്ന ഉച്ചകോടിക്കിടെയാണ് ഇന്ത്യയും പാക്കിസ്ഥാനും ആറംഗ ഗ്രൂപ്പിൽ അംഗങ്ങളായത്. ചൈന, കസാഖിസ്ഥാൻ, കിർഗിസ്താൻ, റഷ്യ, താജിക്കിസ്താൻ, ഉസ്ബക്കിസ്താൻ, ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് നിലവിലെ അംഗങ്ങൾ.