- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
നഴ്‌സുമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്നു സാമൂഹ്യ സംഘടനാ നേതൃസംഗമം; എയർപോർട്ട് പാർക്കിങ് ഫീസ് കുറയ്ക്കാൻ ആവശ്യപ്പെട്ടും പ്രമേയം
മെൽബൺ: ജനകീയ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കുന്നതിനും നേടിയെടുക്കുന്നതിനുമായി വിവിധ സാമൂഹ്യ സംഘടനാ നേതാക്കൾ മെൽബണിൽ ഒത്തുചേർന്നു. ലിബറൽ പാർട്ടി ജില്ലാ ഭാരവാഹി പ്രസാദ് ഫിലിപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ 35 സംഘടനകളെ പ്രതിനിധീകരിച്ച് 50ഓളം ഭാരവാഹികൾ പങ്കെടുത്തു. സീനിയർ ജേർണലിസ്റ്റ് ജോൺസൺ മാമലശേരി യോഗം ഉദ്ഘാ
മെൽബൺ: ജനകീയ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കുന്നതിനും നേടിയെടുക്കുന്നതിനുമായി വിവിധ സാമൂഹ്യ സംഘടനാ നേതാക്കൾ മെൽബണിൽ ഒത്തുചേർന്നു. ലിബറൽ പാർട്ടി ജില്ലാ ഭാരവാഹി പ്രസാദ് ഫിലിപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ 35 സംഘടനകളെ പ്രതിനിധീകരിച്ച് 50ഓളം ഭാരവാഹികൾ പങ്കെടുത്തു. സീനിയർ ജേർണലിസ്റ്റ് ജോൺസൺ മാമലശേരി യോഗം ഉദ്ഘാടനം ചെയ്തു. ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു.
നഴ്‌സുമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ജോലി ഭാരം കുറയ്ക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നു യോഗം പ്രമേയം പാസാക്കി. ക്രാൻബൻ ഈസ്റ്റിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുക, എയർപോർട്ട് പാർക്കിങ് ഫീസ് കുറയ്ക്കുക, മൊനാഷ് ഹൈവേയിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കുക, ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ആവശ്യപ്പെട്ടു.
ജിമ്മി വർഗീസ് പ്രമേയം അവതരിപ്പിച്ചു. കേസി സിറ്റി കൗൺസിൽ അംഗം ഡാമിയൻ റൊസാരിയോ, ലിബറൽ പാർട്ടി നേതാവ് ആൻഡ്രൂ മാക്‌നബ്, ഒഐസിസി ഓസ്‌ട്രേലിയ ജനറൽ സെക്രട്ടറി ജോർജ് തോമസ്, മെൽബൺ മലയാളി ഫെഡറേഷൻ ചെയർമാൻ ഡോ. ഷാജി വർഗീസ്, പ്രസിഡന്റ് അജി പുനലൂർ, ക്‌നാനായ കമ്യൂണിറ്റി സുനു, ഹിന്ദു സൊസൈറ്റി ഓഫ് വിക്ടോറിയ പ്രസിഡന്റ് ശ്രീകുമാർ നായർ, മുസ്‌ലിം അസോസിയേഷൻ പ്രസിഡന്റ് ജലീൽ പെരിന്തൽമണ്ണ, മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ പ്രസിഡന്റ് തോമസ് വാതപ്പിള്ളി, സജി മുണ്ടയ്ക്കൽ (മൈത്രി), രാകേഷ് (എൻഡിഎം) റെജിമോൻ (നാദം), ഗിരീഷ് (കേസി മലയാളി),ജോബി ജോസ് (നോക്‌സ് മലയാളി കമ്യൂണിറ്റി), ഉദയൻ വേലായുധൻ, മണികണ്ഠൻ (അമ്മാസ് ആശ്രമം), കുൽവന്ത്‌സിങ് (സിക്ക് കമ്യൂണിറ്റി), ഷിബു പോൾ (മൂവാറ്റുപുഴ സംഗമം), സാഹിൽ ലുത്ര (ഹംപ്ടൻ പാർക്ക് നെറ്റ് വർക്ക് അസോസിയേഷൻ), ജൂഡി ഡേവിസ് (സ്പിരിറ്റ് ഓഫ് മെൽബൺ), വിവിധ ബിസിനസ് ഗ്രൂപ്പ് നേതാക്കളായ അലക്‌സി കലവറ, പ്രിൻസ് ഫ്‌ളൈ വേൾഡ്, പ്രതീക്ഷ് മാർട്ടിൻ ജേക്കബ്, ബൈജു ചില്ലി ബൗൾ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: ബിബിൻ തോമസ്