ഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ച ഹൂസ്റ്റൺ ബെൻടബ് ആശുപത്രി ഫാർമസിസ്റ്റ് റീന അജിത് കോശിയുടെ  പൊതുദർശനം നാളെ നടക്കും.സംസ്‌കാരം തിങ്കളാഴ്‌ച്ച ഹൂസ്റ്റൺ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ നടക്കും.
നവംബർ 2 ഞായറാഴ്ച വൈകിട്ട് അഞ്ചുമുതൽ 9 വരെ മൃതദേഹം ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ ചർച്ചിൽ പൊതു ദർശനത്തിന് വയ്ക്കും.നവംബർ മൂന്ന് തിങ്കളാഴ്ച രാവിലെ 9 മുതൽ ഇമ്മാനുവേൽ മാർത്തോമ ചർച്ചിൽ നടക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്കുശേഷം മൃതദേഹം ഹൂസ്റ്റൻ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്‌ക്കരിക്കും.

ഒക്‌ടോബർ 22 നാണ് റീത്ത സഹപ്രവർത്തകനും ഈരാറ്റുപേട്ട സ്വദേശിയും ഫാർമസി ടെക്കുമായ ജോർജ് തോമസ് വള്ളിക്കാപ്പിലിന്റെ വെടിയേറ്റ് മരിച്ചത്. റീനയെ വെടിവച്ച് ശേഷം ജോർജ് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. ജോലി സ്ഥലത്തു വച്ചാണ് വെടിയേറ്റത്. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പത്തു വർഷമായി ഇതേ ഫാർമസിയിൽ ഫാർമസിസ്റ്റായി റീന ജോലി ചെയ്തു വരികയായിരുന്നു.

കടലഴികത്ത് കെ. ഫിലിപ്പിന്റെയും റെയ്ച്ചലിന്റെയും മകളാണ് മരിച്ച റീന. മാവേലിക്കര തഴക്കര മംഗലത്തുകൊന്നക്കോട്ട് എബനേസറിൽ എബ്രഹാം കോശിയുടേയും, അക്കാമയുടേയും മകൻ അജിത്താണ് ഭർത്താവ്. അജ്ഞലി, ആഡ്രൂ എന്നിവർ മക്കളാണ്. ഇമ്മാനുവേൽ മാർത്തോമ (ഹൂസ്റ്റൺ) അംഗമാണ്.

മുംബൈയിലെ സി യു ഷാ കോളേജ് ഓഫ് ഫാർമസിയിൽ നിന്നും ബിരുദവും മുംബൈ സർവകലാശാലയിൽ നിന്നും മാനേജമെന്റ് സ്റ്റഡീസിൽ മാസ്‌റ്റേഴ്‌സും നേടിയതിനുശേഷം റീന മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയിൽ പ്രോജ്കട് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. പത്തു വർഷം മുമ്പ് വിവാഹത്തിനുശേഷമാണ് അമേരിക്കയിൽ എത്തിയത്.

ജോർജിന് യുവതിയോട് പ്രണയമായിരുന്നുവെന്നും അവർ നിഷേധിച്ചതിന്റെ പ്രതികാരമായാണ് കൊല നടത്തിയതെന്നും റിപ്പോർട്ട് വന്നിരുന്നു