- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയർന്ന ജാതിയിലുള്ള യാവാവിനെ സ്നേഹിച്ച് വിവാഹം ചെയ്ത ദളിത് യുവതിക്ക് ഭർതൃവീട്ടിൽ കൊടിയ പീഡനം; ഭർത്താവിന്റെയും മാതാപിതാക്കളുടെയും പീഡനം താങ്ങാനാവാതെ സ്വന്തം വീട്ടിലേക്ക് പോന്ന യുവതിയെ തിരികെ കൂട്ടിക്കൊണ്ടു പോയി പീഡനം തുടർന്നു; ഒടുവിൽ ആത്മഹത്യ ചെയ്ത യുവതിയുടെ മരണം അപകട മരണമാക്കി മാറ്റാനും ഭർ്തതാവിന്റെയും വീട്ടുകാരുടെയും നീക്കം
ഇടുക്കി: ശാന്തൻപാറയ്ക്ക് സമീപം ചതുരംഗപ്പാറയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ. ചതുരംഗപ്പാറ ക്ലാമറ്റം വീട്ടിൽ ശാന്തമ്മയുടെ മകൾ റീന(22)യാണു സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതാണെന്നു മാതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ ഭർത്താവ് ചതുരംഗപ്പാറ ചന്ദ്രവിലാസം വിഷ്ണു, ഇയാളുടെ പിതാവ് ജയകുമാർ, മാതാവ് മിനി എന്നിവർക്കെതിരേ ശാന്തൻപാറ പൊലീസിൽ രേഖാമൂലം പരാതിയും നൽകി. വെള്ളിയാഴ്ചയാണു സംഭവം. നിർധന ദലിത് വിഭാഗത്തിൽപ്പെട്ട ശാന്തയുടെ രണ്ടു മക്കളിൽ ഇളയവളാണു റീന. ശാന്തയുടെ ഭർത്താവ് ജോർജ് ഏതാനും വർഷം മുമ്പ് രോഗം ബാധിച്ചു മരിച്ചിരുന്നു. ഇതേത്തുടർന്ന് ബുദ്ധിമാന്ദ്യമുള്ള മൂത്തമകൾ വീണയെയും റീനയെയും കന്നുകാലി വളർത്തിയും കൂലിപ്പണിയെടുത്തുമാണു വളർത്തിയത്. മൂന്നാർ ഗവ. കോളജിൽ ഡിഗ്രിക്ക് പഠിക്കുന്നതിനിടെ റീന സമീപവാസിയായ വിഷ്ണുവുമായി പ്രണയത്തിലാവുകയും ഏഴുമാസം മുമ്പ്
ഇടുക്കി: ശാന്തൻപാറയ്ക്ക് സമീപം ചതുരംഗപ്പാറയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ. ചതുരംഗപ്പാറ ക്ലാമറ്റം വീട്ടിൽ ശാന്തമ്മയുടെ മകൾ റീന(22)യാണു സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതാണെന്നു മാതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ ആരോപിച്ചു.
യുവതിയുടെ ഭർത്താവ് ചതുരംഗപ്പാറ ചന്ദ്രവിലാസം വിഷ്ണു, ഇയാളുടെ പിതാവ് ജയകുമാർ, മാതാവ് മിനി എന്നിവർക്കെതിരേ ശാന്തൻപാറ പൊലീസിൽ രേഖാമൂലം പരാതിയും നൽകി. വെള്ളിയാഴ്ചയാണു സംഭവം. നിർധന ദലിത് വിഭാഗത്തിൽപ്പെട്ട ശാന്തയുടെ രണ്ടു മക്കളിൽ ഇളയവളാണു റീന. ശാന്തയുടെ ഭർത്താവ് ജോർജ് ഏതാനും വർഷം മുമ്പ് രോഗം ബാധിച്ചു മരിച്ചിരുന്നു. ഇതേത്തുടർന്ന് ബുദ്ധിമാന്ദ്യമുള്ള മൂത്തമകൾ വീണയെയും റീനയെയും കന്നുകാലി വളർത്തിയും കൂലിപ്പണിയെടുത്തുമാണു വളർത്തിയത്.
മൂന്നാർ ഗവ. കോളജിൽ ഡിഗ്രിക്ക് പഠിക്കുന്നതിനിടെ റീന സമീപവാസിയായ വിഷ്ണുവുമായി പ്രണയത്തിലാവുകയും ഏഴുമാസം മുമ്പ് ഇരുവരും വിഷ്ണുവിന്റെ വീട്ടിൽ ഒരുമിച്ചു ജീവിക്കാനാരംഭിക്കുകയും ചെയ്തു. സവർണസമുദായത്തിൽപ്പെട്ട ഭർതൃവീട്ടുകാർ യുവതിയെ ജാതിയുടെയും സമ്പത്തിന്റെയും പേരിൽ ചീത്തപറയുകയും മിക്കപ്പോഴും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി മാതാവ് ശാന്തയും അയൽവാസികളും ആരോപിച്ചു. 10 ദിവസം മുമ്പ് ഭർതൃപിതാവുമായി വഴക്കുണ്ടായി യുവതി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോന്നിരുന്നു. എന്നാൽ, ഭർത്താവ് എത്തി തിരികെ കൂട്ടിക്കൊണ്ടുപോയി.
വെള്ളിയാഴ്ച ഉച്ചയോടെ യുവതി വീണ്ടും വീട്ടിൽ മടങ്ങിയെത്തി. തിരക്കിയപ്പോൾ വിഷ്ണു മർദിച്ചതായും താലിമാല പൊട്ടിച്ചെറിഞ്ഞതായും പറഞ്ഞു. തുടർന്ന് കിടപ്പുമുറിക്കുള്ളിൽ കയറി വാതിലടച്ചു. ഇതിനിടെ വീട്ടിലെത്തിയ വിഷ്ണു വിവരമറിഞ്ഞ് മുറിയുടെ ജനൽച്ചില്ല് പൊട്ടിച്ചുനോക്കിയപ്പോൾ റീന തൂങ്ങിനിൽക്കുന്നതാണു കണ്ടത്. നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പശുവിന്റെ കയർ കഴുത്തിൽ കുരുങ്ങി അപകടം സംഭവിച്ചതാണെന്നാണു വിഷ്ണുവിന്റെ സഹോദരൻ ഡോക്ടറോട് പറഞ്ഞത്. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് യുവതി മരിച്ചത്.
യുവതിയുടേതെന്ന പേരിൽ ഒരു ആത്മഹത്യാക്കുറിപ്പ് വിഷ്ണു കാണിച്ചിരുന്നു. എന്നാൽ, ഇതു മകളുടെ കൈപ്പടയിൽ ഉള്ളതല്ലെന്ന് മാതാവ് പറയുന്നു. അതേസമയം, മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ യഥാസമയം നടത്തുന്നതിൽ പൊലീസ് കൃത്യവിലോപം വരുത്തിയെ ന്നും ആരോപണമുയർന്നിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മരണവിവരം ശാന്തൻപാറ പൊലീസിൽ അറിയിച്ചെ ങ്കിലും അന്നേദിവസം പൊലീസ് ആശുപത്രിയിൽ എത്തിയില്ല. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാവാൻ വീണ്ടും വൈകി. ഇതെല്ലാം സംശയങ്ങൾക്ക് ഇട നല്ഡകുന്നു.
മരണം നടന്ന് 30 മണിക്കൂറിനു ശേഷമാണ് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയത്. പരാതി നൽകിയിട്ടും പ്രതികളായ വിഷ്ണുവിനെയോ ഇയാളുടെ പിതാവ് ജയകുമാറിനെയോ പൊലീസ് ചോദ്യം ചെയ്തു പോലുമില്ല.