അരീക്കോട:് ഫുട്ബോൾ മൽസരത്തിനിടെ റഫറി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ ജില്ലാ എക്സിക്യൂട്ടിവ് മെമ്പറും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനും (റിട്ടയേർഡ്) ആയിരുന്ന അരീക്കോട് തെരട്ടമ്മൽ എടനാട്ട് ഖാലിദ് (60) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പഴയ കാല ഫുട്ബോൾ മൽസരങ്ങളിൽ നിരവധി തവണ റഫറിയായി സേവനം അനുഷ്ടിച്ചിരുന്നു.

തെരട്ടമ്മലിൽ ടിഎസ്എ അക്കാദമി ലീഗ് മത്സരം റഫറിയായി നിയന്ത്രിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്ഥാന പൊലീസ് ഫുട്ബോൾ മത്സരങ്ങൾ, സിബിഎസ്സി സ്‌കൂൾ സംസ്ഥാനമത്സരങ്ങൾ, കാലിക്കറ്റ് യൂനിവേഴ്സിറ്റി മത്സരങ്ങൾ, മിനി ഗെയിംസ് തുടങ്ങി നിരവധി മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള ഇ ഖാലിദ് ഫുട്ബോൾ ആരാധകർക്ക് ഏറെ സുപരിചിതനാണ്. മലപ്പുറം ജില്ലാ ലീഗ് മത്സരങ്ങൾ ഏറ്റവുമധികം നിയന്ത്രിച്ചിട്ടുള്ള റഫറിമാരിൽ ഒരാളാണ് ഖാലിദ്. തെരട്ടമ്മൽ ഫുട്ബോൾ അക്കാദമിയുടെ സജീവ സംഘാടകനായി പ്രവർത്തിക്കുകയായിരുന്നു. മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 8:30 ന് തെരട്ടമ്മൽ സുന്നി മസ്ജിദിൽ വെച്ച്.