ന്യൂയോർക്ക്: ഐക്യരാഷ്ട്ര പൊതു സഭയിൽ ഇന്നലെത്തെ താരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയയായിരുന്നു. കാശ്മീരിൽ പാക്കിസ്ഥാൻ നടത്തുന്ന ഭീകരവാദമുയർത്തി കത്തിക്കയറുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ പൊതു സഭയെ അഭിസംബോധന ചെയ്യുമ്പോൾ പാക് ഭീഷണി ഇന്ത്യൻ പ്രധാനമന്ത്രി ഉയർത്തിയില്ല. മറിച്ച് ലോകം വികസിക്കേണ്ടതിന്റെ ആവശ്യകതയാണ് വിശദീകരിച്ചത്. അതിനൊപ്പം രക്ഷാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന്റെ പ്രസക്തിയും അക്കമിട്ട് നിരത്ത്. എവിടെ എന്താണ് പറയേണ്ടതെന്ന് ഇതിലൂടെ ഒരിക്കൽ കൂടി തെളിയിക്കുകയാണ് മോദിയുടെ നയതന്ത്ര മികവ്. കൈയടിയോടെയാണ് ലോകനേതാക്കൾ മോദിയുടെ പ്രസംഗത്തെ ഉൾക്കൊണ്ടത്.

സുരക്ഷാ സമിതി വികസിപ്പിക്കേണ്ട ആവശ്യമുണ്ടെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വ്യക്തമാക്കി. നാളത്തെ തലമുറയ്ക്കുകൂടിയാണ് ഭൂമിയെന്ന ബോധമുണ്ടാകണമെന്ന മഹാത്മാ ഗാന്ധിജിയുടെ വാക്യങ്ങൾ സൂചിപ്പിച്ചുകൊണ്ടാണ് മോദി യു.എൻ സുസ്ഥിര വികസന സമ്മേളനത്തിൽ തന്രെ പ്രസംഗം ആരംഭിച്ചത്. സർവ്വരും സന്തോഷവാന്മാരും രോഗമുക്തരുമാകട്ടെയെന്ന ഋഗ്വേദത്തിലെ ശ്ലോകം സൂചിപ്പിച്ചുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. ഹിന്ദിയിലാണ് പ്രധാനമന്ത്രി യു.എന്നിനെ അഭിസംബോധന ചെയ്തത്. എന്താണ് ലോകത്തിന് മുന്നിൽ ഇന്ത്യ അവതരിപ്പിക്കുന്ന വികസന സന്ദേശമെന്ന് വിശദീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.

യുഎൻ രക്ഷാസമിതി വിപുലീകരിച്ച് അതിന്റെ വിശ്വാസ്യത ഊട്ടി ഉറപ്പിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ലോകത്തിന്റെ സുസ്ഥിര വികസനം രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നുണ്ടേകേണ്ടതാണെന്ന് ഓർമിപ്പിച്ചു. വെല്ലുവിളികളോട് മുഖം തിരിഞ്ഞുനിൽക്കരുത്. ലോകം സ്വകാര്യ-പൊതു മേഖലകളെ കുറിച്ചു പറയുമ്പോൾ ഞങ്ങൾ വ്യക്തികളെ കുറിച്ചാണ് ചിന്തിക്കുന്നത്. വ്യക്തികളുടെ മുന്നേറ്റത്തിലൂടെ ലോക പുരോഗതി ലക്ഷ്യമിടണം. വികസനത്തിലേക്ക് ഒത്തെരുമിച്ചാണ് മുന്നേറേണ്ടത്. അത് ആർക്കും ഒറ്റയ്ക്കു കൈവരിക്കാനാകില്ല. ലോകത്ത് 13 ദശലക്ഷം മനുഷ്യർ പട്ടിണി അനുഭവിക്കുന്നുണ്ട്. ദ്വീപ് രാജ്യങ്ങളുടെ വികസനം ഗൗരവമായി എടുക്കണം.

ലോകത്തിന്റെ പുരോഗതിക്കു സാങ്കേതിക മുന്നേറ്റത്തിലൂടെ വഴിയൊരുങ്ങുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ദാരിദ്ര്യ നിർമ്മാർജനവും മികച്ച വിദ്യാഭ്യാസവും ഇന്ത്യയുടെ ലക്ഷ്യമാണ്. വനിതാശാക്തീകരണത്തിനു വേണ്ടി നിരവധി പദ്ധതികളുണ്ട്. ഭൂമിയെ അമ്മയായി കരുതുന്ന ഒരു വിശ്വാസ സംസ്‌കാരമാണ് എന്റേത്. ലോകത്തിന്റെ മൊത്തം നന്മയെ കുറിച്ചാണ് മഹാത്മഗാന്ധി ഇന്ത്യക്കാരെ പഠിപ്പിച്ചത്. ഞങ്ങൾ ലോകത്തെ ഒരു കുടുംബമായി കാണുന്നു. അതുകൊണ്ടു തന്നെ എന്റെ പ്രാർത്ഥനകൾ ലോകം എന്ന കുടുംബത്തിന്റെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയാണ്.-നരേന്ദ്ര മോദി പറഞ്ഞു.

ലോകം സ്വതന്ത്രവും വികസനം സുസ്ഥിരവുമായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്രലബ്ധി മുതൽ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിന് ഇന്ത്യ പരമപരിഗണന നൽകിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനുമാണ് പ്രാധാന്യം നൽകുന്നത്. പൊതുമേഖലസ്വകാര്യ മേഖല എന്നതിനപ്പുറം 'തനതായ മേഖല'യാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഏകൈകമായ വ്യവസായങ്ങളാണ് 'തനതായ മേഖല'യെ സൃഷ്ടിക്കുക. സ്ത്രീശാക്തീകരണമാണ് തന്രെ സർക്കാർ പ്രധാന പരിഗണന നൽകുന്ന വിഷയമെന്നും പ്രധാനമന്ത്രി പറ!ഞ്ഞു. 'ബേട്ടി ബചാവോ' ഉൾപ്പെടെ എൻ.ഡി.എ സർക്കാർ മുന്നോട്ടുവച്ച നിരവധി പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തു പറയുകയുണ്ടായി.

രാജ്യത്ത് മാറ്റങ്ങളുണ്ടാക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. നഗരങ്ങൾ സ്മാർട്ടാക്കുക. വികസനത്തിലേക്കുള്ള തങ്ങളുടെ പാത സുസ്ഥിരമായിരിക്കണം പ്രധാനമന്ത്രി പറഞ്ഞു.

യുഎന്നിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്ക് എടുത്തുകാട്ടിയ പത്ത് കാര്യങ്ങൾ ഇവ

  • യുഎന്നിനേയും രക്ഷാ കൗൺസിനേയും പരിഷ്‌കരിക്കണം. അതിലൂടെ യുഎന്നിന്റെ വിശ്വാസ്യതയും നിയമസാധുതയും കൂടും
  • എല്ലാവരുടേയും വികാരങ്ങൾ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ട ലോകത്തെയാണ് നാം ഉണ്ടാക്കിയെടുക്കേണ്ടത്
  • ദാരിദ്ര നിർമ്മാർജ്ജനമായിരിക്കണം മുൻഗണനാ വിഷയം. പാവപ്പെട്ടവരെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടുവരാൻ നിരവിധി പദ്ധതികൾ നമ്മൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസവും പ്രാപ്തി വികസനവുമാണ് നമ്മുടെ പ്രധാന പരിഗണനാ വിഷയം
  • വികസനത്തിന് ഇന്ത്യ തെരഞ്ഞെടുത്ത വഴിയും സുസ്ഥിര വികസനത്തിന് യുഎൻ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളും തമ്മിൽ നിരവധി സാമ്യമുണ്ടെന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ സംതൃപ്തി നൽകുന്ന വിഷയമാണ്
  • പൊതു-സ്വകാര്യമേഖലകളെ കുറിച്ചാണ് ലോകം സംസാരിക്കുന്നത്. എന്നാൽ ഞങ്ങൾ പേഴ്‌സണൽ സെക്ടറിലേക്കാണ് നോക്കുന്നത്. വ്യക്തിത്വ പരിശ്രമവും കണ്ടെത്തലുകളുമാണ് അത്
  • കൃഷിയിൽ കൂടുതൽ വിളവുണ്ടാക്കാനാണ് ശ്രമം. അതിനൊപ്പം പ്രകൃതി ദുരന്തങ്ങളിൽ പെടുന്ന കർഷകരം സഹായിക്കാനും
  • ലോകം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും നിൽക്കുന്നു. മനുഷ്യരുടെ വികസനത്തിൽ കേന്ദ്രീകൃതമായ അന്താരാഷ്ട്ര പങ്കാളിത്തമാണ് ഉണ്ടാകേണ്ടത്.
  • ഭൂമിയെ അമ്മയായി കണക്കാക്കുന്ന സംസ്‌കാരത്തെയാണ് ഞാൻ പ്രതിനിധാനം ചെയ്യുന്നത്. ലോകത്തെ മുഴുവൻ ഒരു കുടുംബമായാണ് ഞങ്ങൾ കാണുന്നത്
  • ലാകത്ത് സമാധാനവും വികസനവുമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിന് ദാരിദ്രത്തെ തുടച്ചു നീക്കേണ്ടതുണ്ട്.
  • ലോകത്ത് സർവ്വരും സന്തോഷവാന്മാരും രോഗമുക്തരുമാകട്ടെ.