- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ വരുമാനം വർദ്ധിക്കുന്നു; 2016-17ൽ 32 പ്രാദേശിക പാർട്ടികളുടെ വരുമാനം 321 കോടി: സമാജ് വാദി പാർട്ടിയുടെ മാത്രം സമ്പാദ്യം 82.7 കോടി രൂപ
ന്യൂഡൽഹി: പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ വരുമാനത്തിൽ വൻ വർദ്ധനവ്. 2016-17ൽ 32 പ്രാദേശിക പാർട്ടികളുടെ വരുമാനം 321 കോടി രൂപയായാണ് വർദ്ധിച്ചത്. ഇതിൽ സമാജ് വാദി പാർട്ടിയുടെ വരുമാനത്തിലാണ് ഏറ്റവും കൂടുതൽ വർദ്ധനവ്. 82.7 കോടി രൂപയാണ് സമാജ് വാദി പാർട്ടിയുടെ വരുമാനമെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ) പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ പാർട്ടികളുടെ എല്ലാം കൂടി ഒരു വർഷത്തെ ചെലവ് 435.48 കോടി രൂപയാണെന്നും എഡിആറിന്റെ റിപ്പോർട്ടിൽ പറയുന്നു. സമാജ് വാദി പാർട്ടി കഴിഞ്ഞാൽ 72.92 കോടിയുമായി തെലുങ്കു ദേശം പാർട്ടി രണ്ടാം സ്ഥാനത്തും 48.44 കോടിയമായി എഐഎഡിഎംകെ മൂന്നാം സ്ഥാനത്തുമാണ്. ടോപ്പ് മൂന്ന് പ്രാദേശിക പാർട്ടികളായ സമാജ് വാദി പാർട്ടി, ടിഡിപി, എഐഎഡിഎംകെ എന്നി മൂന്ന് പാർട്ടികളുടേയും കൂടി വരുമാനം 204.5 കോടി രൂപയാണ്.
ന്യൂഡൽഹി: പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ വരുമാനത്തിൽ വൻ വർദ്ധനവ്. 2016-17ൽ 32 പ്രാദേശിക പാർട്ടികളുടെ വരുമാനം 321 കോടി രൂപയായാണ് വർദ്ധിച്ചത്. ഇതിൽ സമാജ് വാദി പാർട്ടിയുടെ വരുമാനത്തിലാണ് ഏറ്റവും കൂടുതൽ വർദ്ധനവ്.
82.7 കോടി രൂപയാണ് സമാജ് വാദി പാർട്ടിയുടെ വരുമാനമെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ) പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
ഈ പാർട്ടികളുടെ എല്ലാം കൂടി ഒരു വർഷത്തെ ചെലവ് 435.48 കോടി രൂപയാണെന്നും എഡിആറിന്റെ റിപ്പോർട്ടിൽ പറയുന്നു. സമാജ് വാദി പാർട്ടി കഴിഞ്ഞാൽ 72.92 കോടിയുമായി തെലുങ്കു ദേശം പാർട്ടി രണ്ടാം സ്ഥാനത്തും 48.44 കോടിയമായി എഐഎഡിഎംകെ മൂന്നാം സ്ഥാനത്തുമാണ്.
ടോപ്പ് മൂന്ന് പ്രാദേശിക പാർട്ടികളായ സമാജ് വാദി പാർട്ടി, ടിഡിപി, എഐഎഡിഎംകെ എന്നി മൂന്ന് പാർട്ടികളുടേയും കൂടി വരുമാനം 204.5 കോടി രൂപയാണ്.
Next Story