- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമ ലംഘനം നടത്തിയ ഒമാനിലെ വാണിജ്യ കമ്പനികൾക്ക് പൂട്ടു വീണു; വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കി; 'ഇൻവെസ്റ്റ് ഈസി' വഴി നൽകുന്ന സേവനങ്ങളും നിർത്തലാക്കി
നിയമ ലംഘനം നടത്തി പ്രവർത്തിച്ച കമ്പനികളുടെ വാണിജ്യ രജിസ്ട്രേഷൻ ഒമാൻ വ്യവസായ വാണിജ്യ മന്ത്രാലയം റദ്ദാക്കി. രജിസ്‌ട്രേഷൻ സമയത്ത് നൽകിയ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവയുടെ വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കിയത്. 'ഇൻവെസ്റ്റ് ഈസി' പോർട്ടൽ വഴി നൽകുന്ന സേവനങ്ങളും നിർത്തലാക്കിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്ന മറ്റനേകം സ്ഥാപനങ്ങൾ ഇനിയും ഉണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. ലംഘനം നടത്തുന്നുണ്ടെന്ന തെളിവുകൾ ലഭ്യമായതിനെ തുടർന്ന് 130ലധികം കമ്പനികൾക്ക് പരിശോധനയ്ക്കായി കത്ത് നൽകിയിട്ടുണ്ട്. ഇതിൽ ചില സ്ഥാപനങ്ങൾക്ക് അമ്പതിലധികം രജിസ്‌ട്രേഷൻ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ലൈസൻസും കമ്പനിയുടെ പ്രവർത്തന മേഖലയും, സ്വദേശിവത്കരണ തോത്, വാർഷിക റിപ്പോർട്ടുകൾ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും മന്ത്രാലയം അധികൃതർ പരിശോധിച്ചത്. സർക്കാർ നിർദ്ദേശ പ്രകാരമുള്ള കണക്കിന് സ്വദേശികളെ ജോലിക്ക് എടുക്കാത്തവരും സ്വദേശികളെ പിരിച്ചുവിട്ടതുമായ കമ്പനികൾക്കുള്ള സേവനങ്ങളും നിർത്തലാക്കിയിട്ടുണ്ട്. കമ്പനി വാണിജ്യ രജിസ്ട്
നിയമ ലംഘനം നടത്തി പ്രവർത്തിച്ച കമ്പനികളുടെ വാണിജ്യ രജിസ്ട്രേഷൻ ഒമാൻ വ്യവസായ വാണിജ്യ മന്ത്രാലയം റദ്ദാക്കി. രജിസ്‌ട്രേഷൻ സമയത്ത് നൽകിയ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവയുടെ വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കിയത്. 'ഇൻവെസ്റ്റ് ഈസി' പോർട്ടൽ വഴി നൽകുന്ന സേവനങ്ങളും നിർത്തലാക്കിയിട്ടുണ്ട്.
നിയമ ലംഘനം നടത്തുന്ന മറ്റനേകം സ്ഥാപനങ്ങൾ ഇനിയും ഉണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. ലംഘനം നടത്തുന്നുണ്ടെന്ന തെളിവുകൾ ലഭ്യമായതിനെ തുടർന്ന് 130ലധികം കമ്പനികൾക്ക് പരിശോധനയ്ക്കായി കത്ത് നൽകിയിട്ടുണ്ട്. ഇതിൽ ചില സ്ഥാപനങ്ങൾക്ക് അമ്പതിലധികം രജിസ്‌ട്രേഷൻ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ലൈസൻസും കമ്പനിയുടെ പ്രവർത്തന മേഖലയും, സ്വദേശിവത്കരണ തോത്, വാർഷിക റിപ്പോർട്ടുകൾ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും മന്ത്രാലയം അധികൃതർ പരിശോധിച്ചത്.
സർക്കാർ നിർദ്ദേശ പ്രകാരമുള്ള കണക്കിന് സ്വദേശികളെ ജോലിക്ക് എടുക്കാത്തവരും സ്വദേശികളെ പിരിച്ചുവിട്ടതുമായ കമ്പനികൾക്കുള്ള സേവനങ്ങളും നിർത്തലാക്കിയിട്ടുണ്ട്. കമ്പനി വാണിജ്യ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതായോ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നോ കണ്ടെത്തിയാൽ ആ കമ്പനിയുമായുള്ള ഇടപാടുകൾ മന്ത്രാലയം നിർത്തുകയും ആവശ്യമെങ്കിൽ കേസ് കോടതിയിലേക്ക് കൈമാറുകയോ ചെയ്യും. മന്ത്രാലയത്തിന്റെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് ഒന്നിലധികം കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ നേടരുതെന്നും നിർദ്ദേശമുണ്ട്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ നിരവധി രജിസ്ട്രേഷനുകൾ സ്വന്തമാക്കി അനധികൃത വ്യാപാരത്തിൽ ഏർപ്പെട്ടവർക്കെതിരെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. കമ്പനിയുടെ പ്രവർത്തന ലാഭത്തെ കുറിച്ച് കൃത്യമായ കണക്കുകൾ സമർപ്പിക്കാത്തത് രാജ്യത്തിന്റെ സമ്പദ്ഘടനയെ മോശമായിട്ടാണ് ബാധിക്കുക. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിയിലാകുന്നവർ നിയമത്തിന് മുന്നിൽ ഉത്തരം പറയേണ്ടിവരുമെന്നും ഒന്നിലധികം രജിസ്ട്രേഷനുകൾ ഉള്ളവർ അവ ഒന്നാക്കുകയോ അല്ലെങ്കിൽ റദ്ദാക്കുകയോ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.