തിരുവനന്തപുരം: രജിസ്ട്രഷൻ വകുപ്പിലെ അഴിമതിയും ക്രമക്കേടുകളും പുറത്തു കൊണ്ടു വന്ന മാധ്യമം ലേഖകനും ആധാരം എഴുത്ത് സ്റ്റേറ്റ് ലൈസൻസിയുമായ എസ് വിനോദ് ചിത്തിനെതിരെ കഴിഞ്ഞ ദിവസമാണ് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ പരാതി കിട്ടുന്നത്. മാധ്യമം പത്രവും സോഷ്യൽ മീഡിയയും ഉപയോഗിച്ച് വകുപ്പിനെയും ജീവനക്കാരെയും അപകീർത്തിപ്പെടുത്തുന്നുവെന്നും നടപടി വേണമെന്നുമാണ് ആവശ്യം. എന്നാൽ പരാതി നൽകിയവരുടെ പേരോ വിലാസമോ ഇല്ല. രജിസ്ട്രേഷൻ വകുപ്പിലെ ഒരുകൂട്ടം ജീവനക്കാരെന്നാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്.

'സംസ്ഥാനത്തെ സബ് രജിസ്ട്രാർമ്മാരുടെ ചവിട്ടിൽ ഇടപാടുകാർ വട്ടം ചുറ്റുന്നു' എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ കോപ്പി അടക്കം ഉള്ളടക്കം ചെയത് പരാതി കൂടുതൽ പരിശോധനക്കായി മന്ത്രി ജി സുധാകരന്റെ ഓഫീസ് ജില്ലാ രജിസ്റ്റാർക്ക് കൈമാറി. എസ്.വിനോദ് ചിത്ത് രജിസ്ട്രേഷൻ വകുപ്പിലെ അനീതികൾക്കെതിരെ നിരന്തരം മാധ്യമം ദിനപത്രത്തിൽ വാർത്ത എഴുതാറുണ്ട്. ട്രഷറിയിലേയ്ക്ക് അടയ്ക്കുന്നതിനു കൊണ്ടുപോയ ലക്ഷങ്ങൾ ട്രഷറിയിൽ അടയ്ക്കാതെ തിരിമറി നടത്തിയ സംഭവം പുറത്തു കൊണ്ടു വന്നതും എസ് വിനോദ് ചിത്താണ്. മാധ്യമം ദിന പത്രത്തിലെ വാർത്തയെ തുടർന്ന് തിരുവല്ലം സബ് രജിസ്ട്രാർ ഉൾപ്പെടെ ആറു ഉദ്യോഗസ്ഥരാണ് അന്ന് സസ്പെൻഷനിലായത്.

കമ്പനിയുടെ പേരിലുള്ളഭൂമി മക്കളുടെ പേരിൽ ഇഷ്ടദാന ആധാരം രജിസ്റ്റർ ചെയ്തതുവഴി പ്രമുഖ റിയൽ എസ്റ്റേറ്റുകാരനായ ഹീര കൺസ്ട്രഷൻ ഉടമ ഹീര ബാബു 10കോടിയിലേറെ രൂപ സർക്കാരിന് നഷ്ടമുണ്ടാക്കിയ സംഭവം പുറം ലോകത്ത് എത്തിച്ചത്് വിനോദ് ചിത്താണ് , വിനോദിന്റെ വാർത്തയിൽ പുവ്വാർ സബ് രജിസ്ട്രാരാഫീസർ അടക്കം രണ്ടു പേരാണ് സസ്പെൻഷനിലായത്. കവടിയാർ കൊട്ടാരത്തിന്റെ കോടികൾ വിലയുള്ള ഭൂമി രജിസ്ട്രേഷൻ വകുപ്പ്് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മറിച്ചു വിറ്റതും വിനോദാണ് ബ്രേക്ക് ചെയ്തത്. അന്നത്തെ പോത്തൻകോട് സബ് രജിസ്റ്റാർ അടക്കം നിരവിധി പേർക്ക് ഈ ഇടപാടിൽ അന്ന് വീട്ടിലിരിക്കേണ്ടി വന്നു.

വാർത്തയെ തുടർന്ന് മന്ത്രി സുധാകരൻ ഇടപെടുകയും രജിസ്ട്രഷൻ തന്നെ റദ്ദാക്കുകയും ചെയ്തു. ഇങ്ങനെ നിരവധി ക്രമക്കേടുകളും അഴിമതിയും പുറത്തെത്തിച്ച എസ്.വിനോദ് ചിത്ത് രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടാണ്. പ്രസിദ്ധീകരിക്കുന്ന വാർത്തകൾ മന്ത്രി ജി.സുധാകരൻ അന്വേഷിക്കുന്നതിനു ഉത്തരവിടുകയും കുറ്റക്കാരെ സസ്പെന്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. നിരന്തമുള്ള വാർത്തകൾ ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുകയാണ്. പണപ്പെട്ടി രഹിതമാണ് സംസ്ഥാനത്തെ സബ് രജിസ്ട്രാരാഫീസുകൾ എന്നാണ് വെയ്‌പ്പ്.  എന്നാൽ പ്രതിദിനം പതിനായിരം മുതൽ ലക്ഷത്തിലെറെ രൂപയാണ് ഇവിടങ്ങളിൽ മറിയുന്നത്. വൈകന്നേരങ്ങളിൽ പല സബ് രജിസ്ട്രാരാഫീസുകളും വീതം വയ്‌പ്പുകളുടെ പേരിൽ ജീവനക്കാരും ,ഓഫീസ് അസിസ്റ്റന്റുമാരും വാക്കേറ്റവും പതിവാണ്. പലപ്പോഴും ഇടനിലക്കാരായ ആധാരം എഴുത്തുകാരാണ് പ്രശ്നങ്ങൾ പരിഹരിക്കുന്നത്.

സബ് രജിസ്ട്രാർ സ്ഥാനകയറ്റത്തിന് ജുഡീഷ്യൽ ടെസ്റ്റ് വേണം എന്ന ആവശ്യം ഭരണ പക്ഷ ആധാരമെഴുത്ത് യൂണിയൻ നേതാവായ ആനയറ ജയൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഉദ്യോഗസ്ഥ ലോബി ഇദ്ദേഹത്തിനെതിരെ തിരിയാൻ കാരണം. സംസ്ഥാനത്തെ 314 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒരേ വിഷയങ്ങളിൽ തന്നിഷ്ടമായ വ്യത്യസ്ത നിലപാടുകളാണ് സബ് രജിസ്ട്രാർമാർ സ്വീകരിക്കുന്നത്. രജിസ്ട്രേഷൻ നിഷേധം, ബന്തവസ് വയ്ക്കൽ, മുദ്രവില തീർപ്പിക്കാൻ അയക്കൽ, ആധാര ഘടന, ഉള്ളടക്കം തുടങ്ങിയവ സംബന്ധിച്ച് പോലും അവരുടെ നിയമ ദുർവ്യാഖ്യാന നിലപാടുകൾ അടിച്ചേൽപ്പിക്കൽ എന്നുമുള്ളതാണ്.ഇത് പലപ്പോഴും സംഘർഷങ്ങളിലും എത്തിച്ചേരാറുണ്ട്. തഹസിൽദാർ, പൊലീസ് തുടങ്ങിയ സിവിൽ ക്രിമിനൽ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള തസ്തികകളിൽ സ്ഥാനകയറ്റത്തിന് ജുഡീഷ്യൽ ടെസ്റ്റ് നിർബന്ധമാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ തഹസിൽദാർ തസ്തികയിലെ പരീക്ഷയിൽ വിജയ ശതമാനം കേവലം 2 ശതമാനത്തിലും താഴെയാണ് .

സബ് രജിസ്ട്രാർ സേവനം ഇന്നിപ്പോൾ എണ്ണമറ്റ സിവിൽക്രിമിനൽ നിയമങ്ങൾ അടിസ്ഥാനമാക്കിയാണ് നിർവ്വഹിക്കേണ്ടത് എന്നത് ഏവർക്കും അറിയാവുന്നതാണ്. അനേകം ഭൂമി തട്ടിപ്പുകളും കേസുകളും അവയുടെ തീർപ്പുകളും ഒക്കെ നടക്കുന്ന കാലഘട്ടത്തിൽ ജുഡീഷ്യൽ ടെസ്റ്റ് എന്ന ഈ ആവശ്യം ന്യായവും യുക്തവും നിയമപരമായ ആവശ്യവുമാണ്.എന്നാണ് ആനയറ ജയൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതിന് ശേഷം പല തരത്തിലുള്ള ഭീക്ഷണികളും പകപോക്കലും ഉണ്ടായതായി ജയൻ പറയുന്നു. തുടർന്ന് രണ്ടാഴ്ച മുൻപാണ്് . ജയന്റെ ജീവനോപാധിയായ ആധാരമെഴുത്ത് ലൈസൻസ് റദ്ദു ചെയ്യണമെന്ന ആവശ്യവുമായി ഒരു വിഭാഗം ജീവനക്കാരുടെ സംഘടനയായ കെ ആർ എസ് എ മുന്നോട്ട് വന്നത്.

ലൈസൻസ് റദ്ദ് ചെയ്യണമെന്നതിനു കാരണമായി ഉദ്യോഗസ്ഥ സംഘടന രജിസ്ട്രേഷൻ ഐ ജി ക്ക് നൽകിയ പരാതിയിൽ അടിസ്ഥാനമാക്കുന്നത് ആനയറ ജയൻ അൺ സൗണ്ട് അഥവാ ചിത്തഭ്രമം ഉള്ള ആളാണ് എന്ന ആരോപണമാണ്. ഇത്തരം ഒരു രോഗിയോ വൻ കുറ്റകൃത്യം ചെയ്തു ശിക്ഷിക്കപ്പെട്ട ആധാരമെഴുത്തുകാരുടെയോ ലൈസൻസുകളാണ് സാധാരണ വകുപ്പ് റദ്ദ് ചെയ്യുന്നത്. ആനയറ ജയൻ ആധാര സംബന്ധിയായ ഒരു കുറ്റകൃത്യത്തിലും ഉൾപ്പെട്ട ആളാണെന്ന് വകുപ്പോ സംഘടനയോ പറഞ്ഞിട്ടില്ല. അതിനാലാണ് ഈ മനോരോഗം എന്ന അതീവ ഗുരുതരമായ കുറ്റം തന്നെ രജിസ്ട്രേഷൻ ഉന്നത ഉദ്യോഗസ്ഥർ ജയന് മേലേ ശിക്ഷാ നടപടിക്കായി പരാതിയിൽ ഉന്നയിച്ചത്.

ആനയറ ജയൻ ചില ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായിട്ട് വർഷങ്ങളായി.. 2002 ൽ അണ്ടർ വാല്യുവേഷൻ സംബന്ധിച്ച് അധികമായി ഈടാക്കാൻ ആനയറ ജയനൊട് നിർദ്ദേശിച്ച അധിക നികുതി തുക അന്ന് നിയമം ചൂണ്ടിക്കാട്ടിയും അതനുസരിച്ചുള്ള വാദഗതികൾ നിരത്തിയും ഈ വകുപ്പിൽ നിന്നും നോൺ അണ്ടർ വാല്യുഷൻ ഉത്തരവ് വാങ്ങിയ സ്വന്തം അനുഭവം ഫേസ് ബുക്കിൽ പോസ്റ്റാക്കിയതും, ഉദ്യോഗസ്ഥ ലോബി ആനയറക്കെതിരെ തിരിയാൻ കാരണമായി. ഏതെങ്കിലും രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് അവരുടെ കുടുംബ/സൗഹൃദ സ്വത്തിടപാടിൽ ഇന്നോളം അണ്ടർ വാല്യുവേഷൻ നടപടികൾ ഉണ്ടായിട്ടുണ്ടോ എന്ന ജയന്റെ ഫേസ് ബുക്ക് പോസ്റ്റിലെ പരാമർശവും 23 പേരടങ്ങിയ പരാതിക്കാരെ ചൊടിപ്പിച്ചു.