- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂട്യൂബ് ചാനലിൽ രഹ്ന ഫാത്തിമ പരിചയപ്പെടുത്തിയത് 'ഗോമാതാ ഉലർത്ത്'; റെസിപ്പി അവതരിപ്പിക്കുന്നതിനിടെ മാംസത്തെ പലവട്ടം ഗോമാതാ എന്ന് വിശേഷിപ്പിച്ചു; ലക്ഷ്യമിട്ടത് മന: പൂർവം മതസപർദ്ധയുണ്ടാക്കാൻ എന്ന് ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോന്റെ ഹർജി; രണ്ട് കേസിൽ അറസ്റ്റിലായിട്ടും ബിഎസ്എൻഎല്ലിലെ ജോലി നഷ്ടമായിട്ടും രഹ്നയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച് കോടതി
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി നൽകിയത് അവസാനത്തെ അവസരം. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ വിചാരണ കഴിയുന്നത് വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തരുതെന്നാണ് കോടതിയുടെ നിർദ്ദേശം. രഹ്നയുടെ യുട്യൂബ് ചാനലിൽ 'ഗോമാതാ' ഉലർത്ത് എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. മനപ്പൂർവ്വം മത സ്പർദ്ധ ഉണ്ടാക്കാനാണ് ഇത്തരം പരാമർശമെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമായതിനാൽ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം. ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോനാണ് രഹ്നയ്‌ക്കെതിരെ പുതിയ ഹർജി നൽകിയത്. 2018 ൽ സമൂഹമാധ്യമങ്ങൾ വഴി മത വിശ്വാസത്തെ അവഹേളിച്ചെന്ന കേസിൽ തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നു കാണിച്ചാണ് ബി.രാധാകൃഷ്ണ മേനോൻ ഹർജി നൽകിയത്.
ജസ്റ്റിസ് സുനിൽ തോമസാണ് രഹ്നയെ വിലക്കിയിരിക്കുന്നത്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നൽകുകയാണെന്നും കോടതി ഹർജി തീർപ്പാക്കി കൊണ്ട് പറഞ്ഞു. ഗോമാതാ ഉലർത്ത് അഥവാ ഗോമാതാ റോസ്റ്റ് എന്ന പേരിലാണ് രഹ്ന ഫാത്തിമ സോഷ്യൽ മീഡിയയിൽ വീഡിയോ അപ് ലോഡ് ചെയ്തത്. ഷോയിൽ റെസിപ്പി അവതരിപ്പിക്കുന്നതിനിടെ, മാംസത്തെ പലതവണ ഗോമാതാ എന്നാണ് വിശേഷിപ്പിച്ചത്. മനഃപൂർവമായാണ് ഇത്തരത്തിൽ മാംസത്തെ ഗോമാതാവെന്ന് വിശേഷിപ്പിച്ചതെന്ന് ബി.രാധാകൃഷ്ണ മേനോന്റെ ഹർജിയിൽ ആരോപിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനു പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതു ഹൈക്കോടതി വിലക്കിയത്്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നൽകുകയാണെന്നു പറഞ്ഞാണ് മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനം വിലക്കിയത്. രണ്ട് കേസിൽ അറസ്റ്റിലായതും ജോലി നഷ്ടപ്പെട്ടതും അവരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാക്കിയിട്ടില്ല. ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്നു കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാകരുതെന്നു തിരിച്ചറിയുമെന്നാണു പ്രതീക്ഷ. നിശ്ചിത ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണമെന്നത് ഉൾപ്പെടെ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി. വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാകും.
കേസിന്റെ വിചാരണ തീരുന്നതു വരെ നേരിട്ടോ, അല്ലാതെയോ, മറ്റൊരാൾ വഴിയോ അഭിപ്രായങ്ങൾ ദൃശ്യമാധ്യമങ്ങൾ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ പ്രസിദ്ധപ്പെടുത്തുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് രഹ്നയോട് കോടതി നിർദ്ദേശിച്ചു. അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിടാനും രഹ്നയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയിൽ ഓരോ ദിവസവും ഹാജരാകണം. ഗോമാത ഉലർത്ത് എന്ന പേരിൽ സമൂഹ മാധ്യമത്തിൽ കുക്കറി വീഡിയോ പോസ്റ്റു ചെയ്തത് മത സ്പർദ്ധയുണ്ടാക്കാനാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ആവശ്യമെങ്കിൽ ഈ വീഡിയോ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.
ബി.രാധാകൃഷ്ണ മേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കൂടി വായിക്കാം
അയ്യപ്പഭക്തരെയും ഹൈന്ദവ വിശ്വാസങ്ങളെയും നിരന്തരം അവഹേളിക്കുന്ന രഹ്ന ഫാത്തിമക്ക് സോഷ്യൽ മീഡിയയിൽ സമ്പൂർണ്ണ വിലക്ക്.
ശബരിമല ക്ഷേത്രത്തെയും അയ്യപ്പ ഭക്തരെയും നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന രഹ്ന ഫാത്തിമക്കെതിരെ അഡ്വ.കൃഷ്ണരാജ് മുഖാന്തിരം ഞാൻ കൊടുത്ത കേസിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയാണ് മുൻപ് നൽകിയ ജാമ്യത്തിലെ വ്യവസ്ഥകളിൽ സുപ്രധാന തിരുത്തൽ നടത്തിയത് .
അടുത്ത 3 മാസം ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പോയി ഒപ്പിടണം. പിന്നത്തെ 3 മാസം ആഴ്ചയിൽ ഒരു ദിവസം വീതം ഹാജരാകണം.
ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്നും ഉടൻ തന്നെ നീക്കം ചെയ്യാൻ അധികൃതരോട് കോടതി നിർദ്ദേശിച്ചു.
എന്റെ പരാതിയിൽ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത Crim 2405/2018 കേസിന്റെ ട്രയൽ പൂർത്തിയാവുന്നതുവരെ രഹ്ന ഫാത്തിമക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണ്ണമായും കോടതി വിലക്കേർപ്പെടുത്തി.
സ്വാമി ശരണം
ബി രാധാകൃഷ്ണമേനോൻ
മറുനാടന് മലയാളി ബ്യൂറോ