- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധനകാര്യസ്ഥാപനത്തിന് നാട്ടുകാരിൽ നിന്ന് പണം പിരിച്ച് തമിഴിൽ തട്ടിക്കൂട്ട് സിനിമയിറക്കി; പടം പെട്ടിയിലായതോടെ നായകനെ കാണാനില്ല; കടക്കാരെ ഒഴിവാക്കാൻ ഭാര്യയേയും ഉപേക്ഷിച്ചു; റെജി കോലോത്ത് തട്ടിയെടുത്തത് കോടികൾ
കൊച്ചി: നോൺബാങ്കിങ്ങ് ഫിനാൻസ് സ്ഥാപനം തുടങ്ങാനെന്ന വ്യാജേന മലയാളികൾ ഉൾപ്പെടെ നിരവധി പേരിൽനിന്ന് കോടികൾ തട്ടിയെടുത്ത് പുതുമുഖ നടൻ മുങ്ങിയതായി പരാതി. കേരളത്തിൽനിന്നുതന്നെ പലരിൽനിന്നും ലക്ഷങ്ങൾ മുതൽ കോടികൾ വരെയാണു പിരിച്ചെടുത്തിരിക്കുന്നത്. ദൂരദർശനിലെ മുൻ സീരിയൽ നടനും തൃശൂർ പേരാമംഗലം സ്വദേശിയുമായ റെജി കോലോത്തി(40)നെതിരായാണ് പരാ
കൊച്ചി: നോൺബാങ്കിങ്ങ് ഫിനാൻസ് സ്ഥാപനം തുടങ്ങാനെന്ന വ്യാജേന മലയാളികൾ ഉൾപ്പെടെ നിരവധി പേരിൽനിന്ന് കോടികൾ തട്ടിയെടുത്ത് പുതുമുഖ നടൻ മുങ്ങിയതായി പരാതി. കേരളത്തിൽനിന്നുതന്നെ പലരിൽനിന്നും ലക്ഷങ്ങൾ മുതൽ കോടികൾ വരെയാണു പിരിച്ചെടുത്തിരിക്കുന്നത്.
ദൂരദർശനിലെ മുൻ സീരിയൽ നടനും തൃശൂർ പേരാമംഗലം സ്വദേശിയുമായ റെജി കോലോത്തി(40)നെതിരായാണ് പരാതിയുയർന്നിരിക്കുന്നത്. അഞ്ചു വർഷം മുൻപാണ് തൃശൂർ സ്വദേശികളായ ഏതാനും പേരിൽനിന്ന് ഇയാൾ ബാങ്കിതര ധനകാര്യസ്ഥാപനം തുടങ്ങാനായി പണപ്പിരിവ് ആരംഭിച്ചത്. ആറുകോടിയോളം രൂപ തന്റെ അറിവിലുള്ള ആളുകളിൽനിന്ന് മാത്രം ഇയാൾ പിരിച്ചെടുത്തിട്ടുണ്ടെന്ന് തട്ടിപ്പിനിരയായ തൃശൂർ പേരാമംഗലം സ്വദേശി മനോജ് പറയുന്നു.
അറിയാത്തവർ വേറെയുമുണ്ട്. മനോജിൽനിന്ന് ഏതാണ്ട് 15 ലക്ഷം രൂപ ഈ പേരിൽ റെജി വാങ്ങിയിട്ടുണ്ട്. ആദ്യ ഒന്നര വർഷം കൃത്യമായി പലിശ തന്നിരുന്നതായി മനോജ് പറഞ്ഞു. എന്നാൽ അതിനു ശേഷമാണ് ഓരോ കാരണം പറഞ്ഞ് പണം വരവ്് മുടങ്ങിയതത്രെ. തൃശൂരിലെ പ്രമുഖ റെഡിമെയ്ഡ് വസ്്ത്രവ്യാപാരിയിൽനിന്നു കോടികളാണ് തട്ടിയെടുത്തത്. റെജിയുടെ ഭാര്യയുടെ അടുത്ത ബന്ധുവാണ് ഈ വ്യാപാരി. ഏതാണ്ട് ഒരു വർഷമായി റെജിയെക്കുറിച്ച് യാതൊരു വിവരവുമില്ല.
തൃശൂർ സ്വദേശിയാണെങ്കിലും ഇയാൾ വർഷങ്ങളായി മുംബൈയിലാണ് താമസിക്കുന്നത്. എന്നാൽ അവിടെ അന്വേഷിച്ചിട്ടും കാര്യമായ ഒരു വിവരവും ലഭിച്ചിട്ടില്ല. മുംബൈ വശിയിലെ സെക്ടർ 17-ൽ അരെൻജ കോർണറിൽ റെജിയുടെ ഭാര്യയും 13 വയസുള്ള മകനും മാത്രമാണുള്ളത്. ഇയാൾ ഭാര്യയേയും ഉപേക്ഷിച്ച് ചെന്നൈ നഗരത്തിലെവിടേയോ ആണ് ഇപ്പോൾ താമസമെന്നാണ് ഒടുവിൽ ലഭിച്ച വിവരം. എന്നാൽ അവിടത്തെ റെജിയുടെ ചില കേന്ദ്രങ്ങളിൽ അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ലെന്ന് മനോജ് പറയുന്നു.
റെജി അഭിനയിച്ച ഒരു തമിഴ് സിനിമയുടെ ചിത്രീകരണം ഈയിടെ പൂർത്തിയായിരുന്നു. സ്ഥാപനത്തിന്റെ പണമെടുത്ത് സിനിമ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കാമെന്നാണ് നിക്ഷേപകർ സംശയിക്കുന്നത്. കാതൽ മറുമൊഴി എന്ന പേരിലുള്ള ചിത്രം പക്ഷേ പുറത്തിറക്കാനായിട്ടില്ല. ഇതിലെ ചില ഗാനങ്ങൾ യൂ ട്യൂബിലും മറ്റും ലഭ്യമാണ്.പണം ലഭിക്കാതെ താൻ വഞ്ചിക്കപ്പെടുകയാണെന്ന് മനസിലായ മനോജ്, തനിക്ക് കള്ളച്ചെക്ക് നൽകി റെജി പറ്റിച്ചു എന്ന പരാതിപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ.
സമാനമായ പരാതിക്കാർ ഉണ്ടെങ്കിലും പലരും റെജിയോടുള്ള ബന്ധത്തിന്റേയും സൗഹൃദത്തിന്റേയും പേരിൽ കാര്യമായ രേഖകളൊന്നും ഇയാളിൽ നിന്നും വാങ്ങിയിട്ടില്ല എന്നാണ് സൂചന. ഇയാളുടെ ഭാര്യയുടെ ബന്ധുവായ തൃശൂരിലെ പ്രമുഖവ്യാപാരിയും ഇത്തരത്തിൽ രേഖകളൊന്നുമില്ലാതെയാണ് റെജിക്ക് സ്ഥാപനം തുടങ്ങാനെന്ന പേരിൽ പണം നൽകിയത്. വരുംദിവസങ്ങളിൽ കൂടുതൽ പരാതികൾ റെജിക്കെതിരെ ഉയർന്നു വരുമെന്ന് മനോജ് പറഞ്ഞു. ഇയാളുടെ സഹോദരങ്ങൾ ഉൾപ്പെടെയുള്ളവർ ഇപ്പോഴും തൃശൂരിൽ തന്നെ താമസിക്കുന്നുണ്ടെങ്കിലും അവർക്കാർക്കും റെജി എവിടെയെന്ന് വ്യക്തമായ ധാരണയില്ല.
ഭാര്യയെ ഉപേക്ഷിച്ചു പോയ റെജിക്കെതിരായി ഭാര്യാസഹോദരൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മനോജ് കൂട്ടിച്ചേർത്തു. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും മിക്ക നിക്ഷേപകരും പൊലീസിലോ കോടതിയിലോ പരാതിപ്പെടാൻ തയ്യാറാകാത്തതും ദുരൂഹമാണ്.