- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
170 രൂപയുടെ റൂഫ് ടൈലുകളെ ചൊല്ലിയുള്ള തർക്കം; ലണ്ടനിൽ ഇന്ത്യൻ വംശജയ്ക്ക് കേസ് നടത്താൻ ഒരു കോടി രൂപയുടെ വീട് വിൽക്കേണ്ടി വന്നു; തൊട്ടതും പിടിച്ചതും കോടതിയിലേക്ക് പോകും മുമ്പ് അറിയാൻ ഒരു ജീവിതകഥ
തന്റെ അയൽക്കാരനുമായി കഴിഞ്ഞ ആറ് വർഷങ്ങളായി 172 രൂപ (2 പൗണ്ട്) വിലയുള്ള റൂഫ് ടൈലുകളുടെ പേരിൽ കേസ് നടത്തുകയായിരുന്നു ഡെർബിഷെയറിലെ ഇന്ത്യൻ വംശജയായ രേഖ പട്ടേൽ എന്ന 43കാരി. എന്നാൽ കേസിൽ പരാജയപ്പെട്ടതിനെ തുടർന്ന് 65 ലക്ഷത്തിന്റെ (76,000 പൗണ്ടിന്റെ) ലീഗൽ ബിൽ അടയ്ക്കുന്നതിനായി ഇവർക്ക് ഒരു കോടിയിലധികം വില വരുന്ന (200000 പൗണ്ടിന്റെ) തന്റെ സ്വപ്ന ഭവനം വിൽക്കേണ്ടി വന്നിരിക്കുകയാണ്. തൊട്ടതിനും പിടിച്ചതിനും കോടതിയിലേക്കോടുന്നവർ രേഖയുടെ ദുരനുഭവം പാഠമാക്കേണ്ടതാണ്. 300 വർഷം പഴക്കമുള്ള ഈ ജീർണിച്ച രണ്ട് ബെഡ്റൂം കോട്ടേജ് രേഖ 2010ൽ രണ്ട് ലക്ഷം പൗണ്ട് ചെലവഴിച്ചായിരുന്നു വാങ്ങിയത്. തുടർന്ന് ഇതിന് അറ്റകുറ്റപ്പണികൾ നടത്തി അവർ ഇത് തന്റെ സ്വപ്നഭവനമാക്കി മാറ്റുകയും ചെയ്തിരുന്നു. അയൽക്കാരനായ ഫ്രാൻസസ് ബ്രൈയർലെ എന്നയാൾ രേഖയുടെ അയൽക്കാരനുമായി പങ്ക് വയ്ക്കുന്ന മേൽക്കൂരമായിരുന്നു ഈ വീടിനുള്ളത്. അറ്റകുറ്റപ്പണിക്കിടെ റൂഫ് ടൈലുകൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന പേരിലാണ് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും അത് കോടതിയിലെത്തുകയും ചെയ്ത
തന്റെ അയൽക്കാരനുമായി കഴിഞ്ഞ ആറ് വർഷങ്ങളായി 172 രൂപ (2 പൗണ്ട്) വിലയുള്ള റൂഫ് ടൈലുകളുടെ പേരിൽ കേസ് നടത്തുകയായിരുന്നു ഡെർബിഷെയറിലെ ഇന്ത്യൻ വംശജയായ രേഖ പട്ടേൽ എന്ന 43കാരി. എന്നാൽ കേസിൽ പരാജയപ്പെട്ടതിനെ തുടർന്ന് 65 ലക്ഷത്തിന്റെ (76,000 പൗണ്ടിന്റെ) ലീഗൽ ബിൽ അടയ്ക്കുന്നതിനായി ഇവർക്ക് ഒരു കോടിയിലധികം വില വരുന്ന (200000 പൗണ്ടിന്റെ) തന്റെ സ്വപ്ന ഭവനം വിൽക്കേണ്ടി വന്നിരിക്കുകയാണ്. തൊട്ടതിനും പിടിച്ചതിനും കോടതിയിലേക്കോടുന്നവർ രേഖയുടെ ദുരനുഭവം പാഠമാക്കേണ്ടതാണ്. 300 വർഷം പഴക്കമുള്ള ഈ ജീർണിച്ച രണ്ട് ബെഡ്റൂം കോട്ടേജ് രേഖ 2010ൽ രണ്ട് ലക്ഷം പൗണ്ട് ചെലവഴിച്ചായിരുന്നു വാങ്ങിയത്. തുടർന്ന് ഇതിന് അറ്റകുറ്റപ്പണികൾ നടത്തി അവർ ഇത് തന്റെ സ്വപ്നഭവനമാക്കി മാറ്റുകയും ചെയ്തിരുന്നു.
അയൽക്കാരനായ ഫ്രാൻസസ് ബ്രൈയർലെ എന്നയാൾ രേഖയുടെ അയൽക്കാരനുമായി പങ്ക് വയ്ക്കുന്ന മേൽക്കൂരമായിരുന്നു ഈ വീടിനുള്ളത്. അറ്റകുറ്റപ്പണിക്കിടെ റൂഫ് ടൈലുകൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന പേരിലാണ് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും അത് കോടതിയിലെത്തുകയും ചെയ്തിരുന്നത്. ഈ തർക്കം ബിബിസി1 ഷോ ആയ ബ്രിട്ടൻസ് എംപ്റ്റി ഹോംസിൽ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. തന്റെ മേൽക്കൂരയ്ക്ക് രേഖ കേടുപാടുകൾ വരുത്തിയെന്നാരോപിച്ച് അയൽക്കാരൻ കോടതി കയറ്റുകയായിരുന്നു. രേഖ വീട് വിറ്റുവെന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത് ഇന്നലെയാണ്. 1719ൽ നിർമ്മിച്ച ഈ വീടിന് ഇന്നത്തെ മാർക്കറ്റ് നിരക്കനുസരിച്ച് ഏതാണ്ട്രണ്ടരലക്ഷം പൗണ്ടോളം വില വരുമെന്നും റിപ്പോർട്ടുണ്ട്. വീട് വിറ്റെങ്കിലും വാങ്ങിയവരുമായുണ്ടാക്കിയ 10 വർഷത്തെ ടെനൻസി വ്യവസ്ഥയിൽ രേഖയ്ക്ക് ഇവിടെ തന്നെ താമസിക്കാൻ സാധിക്കുന്നതാണ്.
12 റൂഫ് ടൈലുകളുടെ പേരിലുള്ള തർക്കമാണിവിടെ തന്നെ ഇവിടെ കൊണ്ടെത്തിച്ചിരി ക്കുന്നതെന്ന് രേഖ പ്രതികരിക്കുന്നു. ഇത്രയും നിസാര സംഗതികളുടെ പേരിൽ ആളുകൾ ആത്മഹത്യ വരെ ചെയ്യുന്ന അവസ്ഥയുണ്ടെന്നും അവർ പറയുന്നു. ബില്ലുകൾ അടയ്ക്കാത്തതിനെ തുടർന്ന് രേഖയെ ഈ വീട്ടിൽ നിന്നും കഴിഞ്ഞ ജൂണിൽ ഇറക്കി വിട്ടിരുന്നു. നിയമപരമായ ബില്ലുകൾ അടയ്ക്കാൻ തനിക്ക് മേൽ ചുമത്തിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച രേഖ മാഞ്ചസ്റ്റർ കൺട്രി കോർട്ടിൽ അപ്പീൽ സമർപ്പിച്ചിരുന്നു.
പേര് വെളിപ്പെടുത്താത്ത രണ്ട് സ്ഥാപനങ്ങൾക്ക് രേഖ വീട് വിറ്റത് ലാൻഡ് രജിസ്ട്രിയിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. ഒരു ഹൈക്കോടതി കേസിനെ തുടർന്ന് രേഖ 2014ൽ തന്റെ അയൽക്കാരന് കേടുപാടുകൾക്കുള്ള നഷ്ടപരിഹാരമെന്നോണം ആറ് ലക്ഷത്തിലധികം രൂപ (8000 പൗണ്ട്) നൽകിയിട്ടുമുണ്ട്. 6508721 രൂപ (76,000 പൗണ്ട്) ബിൽ അടയ്ക്കുന്നതിനെതിരെ സമർപ്പിച്ച അപ്പീൽ പരാജയപ്പെട്ടതിനെ തുടർന്ന് രേഖ മറ്റൊരു 942021 രൂപ ( 11,000 പൗണ്ട)് കൂടി അടയ്ക്കേണ്ടി വന്നിരുന്നു. ഹൈക്കോടതിയുടെ ചാൻസറി ഡിവിഷനിൽ കേസ് വിചാരണക്ക് വയ്ക്കാനായി അവധി വച്ചിരിക്കുകയാണിപ്പോൾ.