- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ തൊട്ടാൽ കളി അറിയുമെന്നു മുമ്പു പറഞ്ഞ റഷ്യ ഇരു കൂട്ടരും സംയമനം പാലിക്കണമെന്നു പറഞ്ഞത് എന്തുകൊണ്ട്? അമേരിക്കയുമായി മോദി പ്രത്യേക ബന്ധത്തിനു പോയപ്പോൾ നഷ്ടമായതു ചിരകാല സുഹൃത്തായ റഷ്യയെ: ഇനിയൊരു ഇന്തോ-പാക് യുദ്ധമുണ്ടായാൽ റഷ്യ ഒപ്പം നിൽക്കുമെന്ന് ഒരുറപ്പുമില്ല
ന്യൂഡൽഹി: ഇന്ത്യയെ തൊട്ടാൽ വിവരം അറിയുമെന്നു പറഞ്ഞിരുന്ന റഷ്യ ഇപ്പോൾ നിലപാടു മാറ്റിയത് ഇന്ത്യയുടെ അമേരിക്കൻ താൽപ്പര്യത്തിന്റെ പേരിൽ. ഇന്ത്യയുടെ ചിരകാല സുഹൃത്തായിരുന്ന റഷ്യ എന്നും ഇന്ത്യക്കു സഹായകമായ നിലപാടുകളാണു സ്വീകരിച്ചിരുന്നത്. എന്നാൽ, ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന നിലപാടാണു റഷ്യ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ബന്ധത്തിനു ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണു റഷ്യ ഇന്ത്യയുമായുള്ള സഹകരണത്തിൽ നിലപാടു മാറ്റിയതെന്നാണു റിപ്പോർട്ടുകൾ. കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പുറമെ ഇല്ലെങ്കിൽ പോലും റഷ്യയും അമേരിക്കയും തമ്മിൽ ശീതയുദ്ധം നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ റഷ്യക്ക് അനുകൂല സമീപനമല്ല ഉള്ളത്. അതിനാൽ, അയൽരാജ്യവുമായുള്ള തർക്കത്തിൽ ഇന്ത്യയുടെ പക്ഷം പിടിക്കാൻ റഷ്യ തയ്യാറാകുന്നുമില്ല. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും വലിയ ലോകശക്തി റഷ്യ തന്നെയാണ്. ചൈനയുമായി മുമ്പത്തേക്കാൾ ശക്തമായ ബന്ധമാണു റഷ്യ ഇപ്പോൾ കാത്തുസൂക്ഷിക
ന്യൂഡൽഹി: ഇന്ത്യയെ തൊട്ടാൽ വിവരം അറിയുമെന്നു പറഞ്ഞിരുന്ന റഷ്യ ഇപ്പോൾ നിലപാടു മാറ്റിയത് ഇന്ത്യയുടെ അമേരിക്കൻ താൽപ്പര്യത്തിന്റെ പേരിൽ. ഇന്ത്യയുടെ ചിരകാല സുഹൃത്തായിരുന്ന റഷ്യ എന്നും ഇന്ത്യക്കു സഹായകമായ നിലപാടുകളാണു സ്വീകരിച്ചിരുന്നത്.
എന്നാൽ, ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന നിലപാടാണു റഷ്യ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ബന്ധത്തിനു ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണു റഷ്യ ഇന്ത്യയുമായുള്ള സഹകരണത്തിൽ നിലപാടു മാറ്റിയതെന്നാണു റിപ്പോർട്ടുകൾ.
കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പുറമെ ഇല്ലെങ്കിൽ പോലും റഷ്യയും അമേരിക്കയും തമ്മിൽ ശീതയുദ്ധം നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ റഷ്യക്ക് അനുകൂല സമീപനമല്ല ഉള്ളത്. അതിനാൽ, അയൽരാജ്യവുമായുള്ള തർക്കത്തിൽ ഇന്ത്യയുടെ പക്ഷം പിടിക്കാൻ റഷ്യ തയ്യാറാകുന്നുമില്ല.
അമേരിക്ക കഴിഞ്ഞാൽ ഏറ്റവും വലിയ ലോകശക്തി റഷ്യ തന്നെയാണ്. ചൈനയുമായി മുമ്പത്തേക്കാൾ ശക്തമായ ബന്ധമാണു റഷ്യ ഇപ്പോൾ കാത്തുസൂക്ഷിക്കുന്നത്. റഷ്യ-ചൈന ബന്ധം ഉപയോഗിച്ച് അമേരിക്കയെ നേരിടാൻ ആയിരുന്നു ശ്രമം. എന്നാൽ, അമേരിക്ക തന്ത്രപരമായി ഇന്ത്യയെ ഒപ്പം കൂട്ടുകയായിരുന്നു. ചൈനയ്ക്കെതിരായ ആയുധമായാണ് അമേരിക്ക ഇപ്പോൾ ഇന്ത്യയെ ഉപയോഗിക്കുന്നത്.
2008ലുണ്ടായ ഭീകരാക്രമണത്തിന്റെ സമയത്ത് ഭീകരപ്രവർത്തനങ്ങളെ അടിച്ചമർത്താൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നു റഷ്യ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സർജിക്കൽ സ്ട്രൈക്കിലൂടെ ഇന്ത്യ പാക്കിസ്ഥാൻ ഭീകരകേന്ദ്രങ്ങൾക്കെതിരെ ആഞ്ഞടിച്ചപ്പോൾ ഇരു രാജ്യങ്ങളോടും സംയമനം പാലിക്കണമെന്ന നിർദ്ദേശമാണു റഷ്യ നൽകിയത്.
താഷ്കന്റ് ഉടമ്പടിക്കു പിന്നാലെ 1967ൽ പാക്കിസ്ഥാന് ആയുധങ്ങൾ വിൽക്കാൻ അന്നത്തെ യുഎസ്എസ്ആർ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ഇതിനെ ശക്തമായി എതിർത്തു. തുടർന്ന് ഇന്ത്യയുമായുള്ള ബന്ധത്തെ വിലപിടിപ്പുള്ളതായി കാണുന്നുവെന്ന കാരണത്താൽ പാക്കിസ്ഥാനുമായുള്ള ആയുധക്കച്ചവടത്തിൽ നിന്നു റഷ്യ പിന്മാറുകയും ചെയ്തിരുന്നു. ഇന്ത്യയോടുള്ള സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ഒരു തരത്തിലുള്ള ആയുധ ഇടപാടുകളും നടത്തില്ലെന്നു 2010ൽ ഡൽഹിയിൽ എത്തിയ റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ, 2015 ആയതോടെ സാഹചര്യങ്ങൾ കീഴ്മേൽ മറിയുകയായിരുന്നു. ഇന്ത്യൻ നിലപാടുകളും മാറിമറിഞ്ഞതോടെയാണു റഷ്യയും പാക്കിസ്ഥാനുമായി സഹകരിക്കാൻ തീരുമാനിച്ചത്. 2015 ഓഗസ്റ്റിൽ എംഐ 35 എം ഹെലികോപ്ടറുകൾ പാക്കിസ്ഥാനു വിൽക്കാനുള്ള കരാറിൽ റഷ്യ ഒപ്പുവച്ചു. പാക്കിസ്ഥാൻ സേനാധിപന്മാർ റഷ്യ സന്ദർശിക്കുകയും തുടർന്ന് ഇരു രാജ്യങ്ങളും സംയുക്തമായി സൈനികാഭ്യാസം നടത്തുകയും ചെയ്തു.
അമേരിക്കയുമായി സൈനികതലത്തിലും സാങ്കേതിക തലത്തിലും ഇന്ത്യ സഹകരണം തുടങ്ങിയതോടെയാണു റഷ്യയുടെ നിലപാടുകളിൽ കാര്യമായ മാറ്റം വന്നത്. ഇതു തന്നെയാണ് ഇന്ത്യ - റഷ്യ ബന്ധത്തിൽ കാര്യമായ ഉലച്ചിലുകൾ ഉണ്ടാകാനുള്ള കാരണവും.