- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി പൊതുമാപ്പ്: വിദേശികളെ നാടുകടത്താൻ സ്പോൺസറുടെ അനുമതി വേണ്ട; മോചിതരായവരുടെ എണ്ണം 2500
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിനെ ത്തുടർന്ന് വിവിധ ജയിലുകളിൽനിന്ന് സ്വദേശികളും വിദേശി കളുമടക്കം 2500 പേരെ വിട്ടയച്ചു. തടവുകാരുടെ ഫയലുകൾ പരിശോധിച്ച് പ്രത്യേക കമ്മിറ്റിയാണ് പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തിയതെന്ന് ജയിൽവകുപ്പ് വക്താവ് മേജർ അബ്ദുള്ള അൽ ഹർബി അറിയിച്ചു. ജനുവരി 30നാണ് രാജാവ് പൊതുമാപ്പ് പ്രഖ്
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിനെ ത്തുടർന്ന് വിവിധ ജയിലുകളിൽനിന്ന് സ്വദേശികളും വിദേശി കളുമടക്കം 2500 പേരെ വിട്ടയച്ചു. തടവുകാരുടെ ഫയലുകൾ പരിശോധിച്ച് പ്രത്യേക കമ്മിറ്റിയാണ് പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തിയതെന്ന് ജയിൽവകുപ്പ് വക്താവ് മേജർ അബ്ദുള്ള അൽ ഹർബി അറിയിച്ചു. ജനുവരി 30നാണ് രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. പത്തു ദിവസത്തിനകം അർഹരായ മുഴുവൻ തടവുകാരെയും മോചിപ്പിക്കാനാണ് ജയിൽവകുപ്പ് തീരുമാനം.
പൊതുമാപ്പ് ലഭിച്ച് മോചിതരാവുന്ന വിദേശി തടവുകാരെ നാടുകടത്തുന്നതിനു സ്‌പോൺസർമാരുടെ അനുമതി ആവശ്യമില്ലെന്നു സൗദി ജയിൽ വിഭാഗം ഉപമേധാവി ക്യാപ്റ്റൻ അബ്ദുല്ല നാസിർ അൽ ഹർബി അറിയിച്ചിട്ടുണ്ട്. പൊതുമാപ്പ് ലഭിച്ച വിദേശികളായ തടവുകാരെ മോചന ശേഷം രാജ്യത്ത് തുടരാൻ അനുവദിക്കില്ല. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തി തർഹീൽ വഴി നാടു കടത്തുകയാണ് ചെയ്യുന്നത്. മോചിതരാവുന്ന സ്വദേശികളെ ബന്ധുക്കളെ ഏൽപ്പിക്കുകയാണ് ചെയ്യുക. പൊതുമാപ്പ് ലഭിച്ചവരെ കൂടുതൽ കാലം ജയിലിൽ താമസിപ്പിക്കാൻ പാടില്ല.
എന്നാൽ, കൊലപാതകം, മയക്കുമരുന്ന് കടത്ത്, ബലാത്സംഗം, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ, സുരക്ഷാഭടന്മാർക്കു നേരെ നിറയൊഴിക്കൽ, പണം വെളുപ്പിക്കൽ, സായുധ കൊള്ള, കള്ളനോട്ട് നിർമ്മാണം, സർക്കാർ വകുപ്പുകളുടെയും ബാങ്കുകളുടെയും വ്യാജ സീൽനിർമ്മാണം, വ്യാജ ഒപ്പിടൽ, വ്യാജ പ്രമാണം നിർമ്മിക്കൽ തുടങ്ങി 14 കുറ്റകൃത്യങ്ങളിൽ പൊതുമാപ്പ് ലഭിക്കില്ല.
ശരീഅത്ത് ശിക്ഷകളും സ്വകാര്യ അവകാശ കേസുകളിലെ ശിക്ഷകളും നടപ്പാക്കിയശേഷമാണ് നാടുകടത്തൽ.രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നത് തടയാൻ ഇവരെ കരിമ്പട്ടികയിലാക്കും. കൊലക്കേസുകളിൽ ശിക്ഷിക്കപ്പെട്ട വിദേശികൾക്ക് പൊതുമാപ്പ് ലഭിക്കില്ല



