- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഫേലിൽ മാത്രമല്ല റഷ്യയുമായി മോദി സർക്കാർ ഏർപ്പെട്ട എസ് 400 ട്രയംഫ് മിസൈൽ ഇടപാടിലും പങ്കാളി റിലയൻസ് തന്നെ; 2015ൽ മോദി റഷ്യ സന്ദർശിച്ച സമയത്ത് റിലയൻസ് ഡിഫൻസ് അൽമാസ് ആന്റെയുമായി ഒപ്പുവെച്ചത് 600 കോടിയുടെ പ്രതിരോധ കരാർ: റഫേലിന് പിന്നാലെ എസ് 400 ട്രയംഫ് മിസൈൽ ഇടപാടും വിവാദ ചുഴിയിൽ
ന്യൂഡൽഹി: റഫേൽ ഇടപാടിന് പിന്നാലെ റഷ്യയുമായുള്ള എസ് 400 ട്രയംഫ് മിസൈൽ സംവിധാന ഇടപാടും വിവാദ ചുഴിയിൽ. 2015ൽ ഒപ്പുവെച്ച 600 കോടിയുടെ ഈ കരാറും അനിൽ അംബാനിയുടെ റിലയൻസിനാണ് ലഭിച്ചതെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതോടെ റഫേൽ ഇടപാടിന് പിന്നാലെ റഷ്യയുമായി മോദി സർക്കാർ ഏർപ്പെട്ട വ്യോമപ്രതിരോധത്തിനുള്ള എസ് 400 ട്രയംഫ് മിസൈൽ സംവിധാന ഇടപാടും വിവാദത്തിന്റെ നിഴലിൽ. റഫാൽ ഇടപാടിൽ സംശയത്തിന്റെ നിഴലിലുള്ള റിലയൻസ് ഡിഫൻസ് എസ് 400 മിസൈൽ ഇടപാടിലും ഓഫ്‌സെറ്റ് പങ്കാളിയാണെന്ന വാർത്ത ഇന്ത്യ ടുഡേയാണ് പുറത്ത് വിട്ടത്. റഷ്യയിലെ മറ്റൊരു കമ്പനിയായ അൽമാസ് ആന്റെയുമായി 2015ൽ മോദി റഷ്യ സന്ദർശിച്ച സമയത്ത് റിലയൻസ് ഡിഫൻസ് പ്രതിരോധ കരാറിൽ ഒപ്പുവെച്ചതയാണ് വിവരം. ഇന്ത്യ വാങ്ങുന്ന എസ് 400 പ്രതിരോധ മിസൈലുകൾ നിർമ്മിക്കുന്ന റോബോൺ എക്‌സ്‌പോർട്ടിന്റെ ഉപകമ്പനിയാണ് അൽമാസ് ആന്റെ എസ് 400 മിസൈലുകളുടെ നിർമ്മാണത്തിനും അറ്റകുറ്റ പണിക്കുമായാണ് റിലയൻസ് ഡിഫൻസും റഷ്യൻ കമ്പനിയുമായി കരാറിൽ ഒപ്പുെവച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഈ ഇടപാടിലും
ന്യൂഡൽഹി: റഫേൽ ഇടപാടിന് പിന്നാലെ റഷ്യയുമായുള്ള എസ് 400 ട്രയംഫ് മിസൈൽ സംവിധാന ഇടപാടും വിവാദ ചുഴിയിൽ. 2015ൽ ഒപ്പുവെച്ച 600 കോടിയുടെ ഈ കരാറും അനിൽ അംബാനിയുടെ റിലയൻസിനാണ് ലഭിച്ചതെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതോടെ റഫേൽ ഇടപാടിന് പിന്നാലെ റഷ്യയുമായി മോദി സർക്കാർ ഏർപ്പെട്ട വ്യോമപ്രതിരോധത്തിനുള്ള എസ് 400 ട്രയംഫ് മിസൈൽ സംവിധാന ഇടപാടും വിവാദത്തിന്റെ നിഴലിൽ.
റഫാൽ ഇടപാടിൽ സംശയത്തിന്റെ നിഴലിലുള്ള റിലയൻസ് ഡിഫൻസ് എസ് 400 മിസൈൽ ഇടപാടിലും ഓഫ്‌സെറ്റ് പങ്കാളിയാണെന്ന വാർത്ത ഇന്ത്യ ടുഡേയാണ് പുറത്ത് വിട്ടത്. റഷ്യയിലെ മറ്റൊരു കമ്പനിയായ അൽമാസ് ആന്റെയുമായി 2015ൽ മോദി റഷ്യ സന്ദർശിച്ച സമയത്ത് റിലയൻസ് ഡിഫൻസ് പ്രതിരോധ കരാറിൽ ഒപ്പുവെച്ചതയാണ് വിവരം. ഇന്ത്യ വാങ്ങുന്ന എസ് 400 പ്രതിരോധ മിസൈലുകൾ നിർമ്മിക്കുന്ന റോബോൺ എക്‌സ്‌പോർട്ടിന്റെ ഉപകമ്പനിയാണ് അൽമാസ് ആന്റെ എസ് 400 മിസൈലുകളുടെ നിർമ്മാണത്തിനും അറ്റകുറ്റ പണിക്കുമായാണ് റിലയൻസ് ഡിഫൻസും റഷ്യൻ കമ്പനിയുമായി കരാറിൽ ഒപ്പുെവച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഈ ഇടപാടിലും അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസ് പങ്കാളിയാണെന്നാണ് വ്യക്തമാവുന്നത്.
ഇതുമായി ബന്ധപ്പെട്ട് 2015ൽ പത്രകുറിപ്പും റിലയൻസ് പുറത്തിറക്കിയിരുന്നു. ഇന്ത്യക്ക് വേണ്ടി മിസൈൽ നിർമ്മിക്കുന്നതിനായി റഷ്യൻ കമ്പനിയുമായി കരാർ ഒപ്പിട്ടെന്ന് വ്യക്തമാക്കിയായിരുന്നു പത്ര കുറിപ്പ്. ഇന്ത്യ-റഷ്യ ബന്ധത്തിലെ നിർണായക നാഴികകല്ലാണ് ഇരു കമ്പനികളും തമ്മിലുള്ള കരാറെന്നും റിലയൻസ് പുറത്തിറക്കിയ കുറിപ്പിൽ ചുണ്ടിക്കാട്ടിയിരുന്നു. വർഷങ്ങൾ നീണ്ടു നിന്ന ചർച്ചകൾക്ക് ശേഷമാണ് റഷ്യയിൽ നിന്ന് എസ് 400 മിസൈൽ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. അമേരിക്കൻ ഭീഷണി വകവെക്കാതെയായിരുന്നു ഇന്ത്യയുടെ നടപടി.
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക് ലിമിറ്റഡിനെ തഴഞ്ഞ് പ്രതിരോധ സംവിധാനത്തിൽ മുൻ പരിചയമില്ലാത്ത അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന് റഫേൽ കരാർ നൽകിയത് വിവാദമായിരിക്കുന്നതിനിടെയാണ് എസ് 400 ട്രയംഫ് മിസൈൽ സംവിധാന ഇടപാടും വെളിയിൽ വന്നിരിക്കുന്നത്. മോദി സർക്കാരിന്റെ അഴിമതിയുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും മുഖംമൂടി വലിച്ചുകീറുന്നതാണ് റഫേൽ കരാർ സംബന്ധിച്ച് ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകൾ.
കഴിഞ്ഞാഴ്ച മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഓളന്ദ് ഫ്രഞ്ച് വെബ്‌സൈറ്റിനോട് പറഞ്ഞത് റഫേൽ ഇടപാടിലെ ഇന്ത്യൻ പങ്കാളിയെ നിർദ്ദേശിച്ചത് ഇന്ത്യൻ സർക്കാർ തന്നെയാണെന്നാണ്. ഫ്രഞ്ച് സർക്കാരിനോ വിമാനനിർമ്മാതാവായ ദസ്സാൾട്ടിനോ ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഈ വിഷയത്തിൽ ഞങ്ങൾക്ക് ഒരു തെരഞ്ഞെടുപ്പ് സാധ്യമായിരുന്നില്ല' എന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം ഓളന്ദ് വ്യക്തമാക്കി.തൊട്ടടുത്ത ദിവസം സെപ്റ്റംബർ 22ന് ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് സംസാരിക്കവെ ഓളന്ദ് ഇക്കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കി. ''മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം റഫേൽ ഇടപാട് സംബന്ധിച്ച് നടന്ന ചർച്ചയിൽ ഉരുത്തുരിഞ്ഞുവന്ന 'പുതിയ ഫോർമുലയിലാണ്' റിലയൻസിന്റെ പേര് വന്നതെന്ന്'' ഓളന്ദ് പറഞ്ഞുവെന്നായിരുന്നു എഎഫ്‌പിയുടെ റിപ്പോർട്ട്.
പൊതുമേഖലാ കമ്പനിയായ എച്ച്എഎല്ലിനെ തഴഞ്ഞ് സ്വകാര്യകമ്പനിയെ പങ്കാളിയായി തെരഞ്ഞെടുത്തത് പ്രതിരോധനിർമ്മാണം സ്വകാര്യവൽക്കരിക്കുക എന്ന മോദി സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ്. എന്നാൽ, തെരഞ്ഞെടുക്കപ്പെടാൻ അർഹതയില്ലാത്ത കമ്പനിയെ തെരഞ്ഞെടുത്തതിൽനിന്ന് കൊടുക്കൽ വാങ്ങലുകൾ നടന്നുവെന്ന് തീർച്ചയായും അനുമാനിക്കാം. മോദിയുടെ ഇന്ത്യയിൽ അഴിമതിക്കും നിയമസാധുത ലഭിച്ചിരിക്കുകയാണ്. നിലവിൽ കൈക്കൂലി നിയമപരമായിത്തന്നെ ഇലക്ടറൽ ബോണ്ടുകൾവഴി നൽകാം. ഒരു ചോദ്യവും ഇക്കാര്യത്തിൽ ഉയരുകയുമില്ല.