മാവേലിക്കര: ചുനക്കര സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയുടെ ശതോത്തര രജത ജൂബിലി ആഘോഷം 2025 ഫെബ്രുവരി മാസം എട്ടാം തീയതി നടക്കും. അന്നേ ദിവസം വൈകിട്ട് നാലുമണിക്ക് മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ തീയോടിയോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ അഖിലലോക സഭകളുടെ ജനറല്‍ സെക്രട്ടറി റവ. പ്രൊ. ഡോ.ജെറി പിള്ള ഉദ്ഘാടനം നിര്‍വഹിക്കും.

125 വര്‍ഷത്തില്‍ ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ പ്രോജക്റ്റിന്റെ ഉദ്ഘാടനം കേരളത്തിന്റെ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീമാന്‍ സജി ചെറിയാന്‍ നിര്‍വഹിക്കും. ഇതര സഭയിലെ തിരുമേനിമാരും രാഷ്ട്രീയ പ്രമുഖ നേതാക്കന്മാരും യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് ആറുമണി മുതല്‍ കലാസന്ധ്യയുമുണ്ടാകും.

മാപ്പിളപ്പാട്ടിന്റെ പുതിയ വഴി വെട്ടി ഒരുക്കിയ സേവ്യര്‍ അച്ഛനും ഗാന ലോകത്തെ മാലാഖ കുട്ടി എയ്ഞ്ചല്‍ എസ് മാത്യു ശബ്ദംകൊണ്ട് വിസ്മയം തീര്‍ക്കുന്ന ആര്‍ദ്ര സാജനും ഒന്നിക്കുന്ന ക്രിസ്തീയ കല പാരമ്പര്യം വിളിച്ചോതുന്ന മാര്‍ഗംകളിയും പരിച മുട്ടുകളിയുഅണിനിരക്കുന്നു.