- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്താശകലങ്ങള്‍: പൊയ്മുഖം അഴിച്ചു വെക്കാം?
ചിന്താശകലങ്ങള്‍: പൊയ്മുഖം അഴിച്ചു വെക്കാം?
എ വി ഇട്ടി, മാവേലിക്കര
പലതും മറച്ചു വെക്കാനാണ്, മനുഷ്യര്‍ക്കിഷ്ടം. ആരുമറിയാതെ വേണം പ്രണയിക്കാന്‍. അരുമറിയാതെ വേണം മോഷ്ടിക്കാന്‍. റോഡില്‍ C. C. T. V. ക്യാമറയില്ലെങ്കില്‍, വാഹനം അമിതവേഗത്തിലോടിക്കാനാകും എല്ലാവര്‍ക്കുമിഷ്ടം.
മറ്റുള്ളവര്‍ കാണുമല്ലോ എന്നോര്‍ത്താണു്, പല കാര്യങ്ങളും നമ്മള്‍ ചെയ്യാതിരിക്കുന്നത്. എന്നാല്‍, ഒളിച്ചുചെയ്യുന്ന കാര്യങ്ങളില്‍ എപ്പോഴും അപകടം പതായിരുപ്പുണ്ടാകും. വഴിതെറ്റലിന്റെയോ, നിയമ ലംഘനത്തിന്റെയോ അപകടങ്ങള്‍!
എല്ലാവരുടെയും മുന്നില്‍ വച്ചു പറയാനും പ്രകടിപ്പിക്കാനും പറ്റുന്നതായിരിക്കണം, സ്‌നേഹം. വഴക്കുണ്ടാക്കുന്ന അച്ഛനേയും അമ്മയേയുമല്ല കുട്ടികള്‍ കാണേണ്ടത്. അന്യോന്യം സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന മാതാപിതാക്കളേയാണ്. ഒളിച്ചു വയ്‌ക്കേണ്ടതും ഒളിച്ചു പ്രകടിപ്പിക്കേണ്ടതുമല്ല സ്‌നേഹം. എനിക്കൊരാളെ ഇഷ്ടമാണെങ്കില്‍, അതച്ഛനോടും അമ്മയോടും മടികൂടാതെ പറയാന്‍ കഴിഞ്ഞാല്‍, സ്‌നേഹത്തിനും ബന്ധത്തിനും, പുതിയ മാനങ്ങള്‍ കൈവരും.
വെളിച്ചത്തു ചെയ്യുന്നതും ഇരുട്ടില്‍ ചെയ്യുന്നതും രണ്ടാണെങ്കില്‍, അതു കപടതയാണ്. ഒന്നാണെങ്കില്‍, അതു സത്യസന്ധതയും. അര്‍ദ്ധരാത്രിയില്‍ വെളിച്ചം വന്നാല്‍ അഴിഞ്ഞു വീഴുന്ന പൊയ്മുഖങ്ങളാകരുതു് നമ്മുടേതു്. അടച്ചിട്ട മുറികള്‍ അപ്രതീക്ഷിതമായി തുറക്കപ്പെട്ടാല്‍, മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കു കോട്ടം തട്ടുന്നതൊന്നും ചെയ്യാന്‍ നാം തുനിയരുതു്. അണ്‍ലോക്കു ചെയ്യുന്ന മൊബൈല്‍ ഫോള്‍ഡറുകള്‍, കപട സദാചാരത്തിന്റെ കഥ പറയാനിടയാകരുത്. രഹസ്യങ്ങള്‍ ഉണ്ടാകണം; സ്വകാര്യതയും വേണം. എന്നാല്‍ രഹസ്യങ്ങള്‍ക്കു വിശുദ്ധിയും, സ്വകാര്യതകള്‍ക്കു വെണ്മയും ഉണ്ടായിരിക്കണം. ദൈവം സഹായിക്കട്ടെ. എല്ലാവര്‍ക്കം നന്മകള്‍ നേരുന്നു. നന്ദി. നമസ്‌ക്കാരം.
94950 17850 (Mob)