- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓശാന ഞായർ ആചരിച്ച് വിശ്വാസികൾ; പള്ളിയിൽ കുരുത്തോല പ്രദക്ഷിണവും വിവിധ ചടങ്ങുകളും; വിശുദ്ധവാരാചരണത്തിനും ഇന്നത്തെ ചടങ്ങുകളോടെ തുടക്കമായി
കോഴിക്കോട്: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഞായറാഴ്ച ഓശാനപ്പെരുന്നാൾ ആഘോഷിച്ചു. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന്(വിശുദ്ധ വാരാചരണത്തിന്) ഇതോടെ തുടക്കമാവും. വലിയനോമ്പിന്റെ അവസാന വാരത്തിലേക്കാണ് കടക്കുന്നത്.
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിർപ്പുതിരുനാളിന്റെയും ഓർമ പുതുക്കുന്ന വേളയാണിത്.യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കർമങ്ങൾ.കുരുത്തോലകളുമായി വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാർത്ഥനകൾ നടത്തി
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്, മാർ ജോർജ് ആലഞ്ചേരി എറണാകുളം സെന്റ് തോമസ് മൗണ്ടിൽ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രെസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് എറണാകുളം എളംകുളം സെന്റ് മേരീസ് സുനോറോ പള്ളിയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
മറുനാടന് മലയാളി ബ്യൂറോ