- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കെ മലബാറിന്റെ ആത്മീയ വെളിച്ചമായി മാറിയ മഹാത്മാവ്; അധസ്ഥിത വർഗത്തിനും നിരാലംബർക്കുമായി ഒഴിഞ്ഞുവെച്ച ജീവിതം; ഫാ. ലീനസ് മരിയ സൂക്കോളിനെ ഇന്ന് ദൈവദാസനായി പ്രഖ്യാപിക്കും; വത്തിക്കാന്റെ അംഗീകാരം തേടിയെത്തിയത് ആറര പതിറ്റാണ്ടുനീളുന്ന ആത്മീയ ജീവിതത്തിന്
കണ്ണൂർ: വടക്കെ മലബാറിന്റെ ആത്മീയ വെളിച്ചമായി മാറിയ ഫാ. ലീനസ് മരിയ സൂക്കോൾ എസ്.ജെയെന്ന സൂക്കോളച്ചനെ ദൈവദാസനായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഇന്ന് പരിയാരം മരിയപുരം നിത്യസഹായ മാതാ ദേവാലയത്തിൽ നടക്കും. രാവിലെ ചടങ്ങുകൾ ആരംഭിക്കും. സൂക്കോളച്ചന്റെ കബറിടത്തിൽ പ്രാർത്ഥനയ്ക്കു ശേഷം ദൈവദാസനായി ഉയർത്താനുള്ള ഉയർത്തിക്കൊണ്ടുള്ള വത്തിക്കാന്റെ ഡിക്രി വായിക്കും. തുടർന്ന് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ഇറ്റലിയിലെ ത്രെന്തോ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ.ലൂയിജിബ്രെസാൻ മുഖ്യകാർമികത്വം വഹിക്കും.
കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനപ്രഘോഷണം നടത്തും. കണ്ണൂർ ബിഷപ്പ്ക ഡോ. അലക്സ് വടക്കുന്തല ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് പൊതുസമ്മേളനവും സ്നേഹവിരുന്നും നടക്കും.വടക്കെ മലബാറിന്റെ ആത്മീയ വെളിച്ചമായ ഫാ.സൂക്കോളിന് ലഭിക്കുന്ന അംഗീകാരം നിസ്വരായ ജനതയോടു കാണിച്ച കാരുണ്യത്തിനുള്ള പ്രതിഫലം കൂടിയാണ്. ദൈവത്തിൽ നിന്നും ദൈവത്തോടൊപ്പം ദൈവത്തിങ്കലിലേക്കെന്നായിരുന്നു ഫാദർ സൂക്കോളിന്റെ ജീവിത ദർശനം. മരിയാപുരം ദേവാലയത്തിലെ സൂക്കോളച്ചന്റെ കബറിടത്തിന്മുകളിലും ഇതുതന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. സ്നേഹത്തിന്റെ ദീപവുമായി കടൽകടന്നെത്തി അവശയതും ദുഃഖവും അനുഭവിക്കുന്ന ജനതയുടെ കണ്ണീരൊപ്പിയ മിഷനറിയായിരുന്ന സുക്കോളച്ചൻ.
ആറരപതിറ്റാണ്ടോളം കാലം നീണ്ടു നിന്ന മലബാർ മേഖലയിലെ ആത്മസർപ്പണത്തോടെയുള്ള സേവനസപര്യയിലൂടെയാണ് ഇറ്റാലിയൻ മിഷനറി വര്യനായ ഫാ.ലീനസ്് മരിയ സൂക്കോൾ ജനങ്ങൾക്ക് ദൈവത്തിന്റെ ആൾരൂപമായി മാറിയത്. മലബാറിന്റെയും പ്രത്യേകിച്ചു ചിറയ്ക്കൽ മേഖലയുടെയും സാമൂഹികവാം സാംസ്‌കാരികവും ആത്മീയവുമായ നവോത്ഥാനത്തിന്റെ പ്രധാന പങ്കുവഹിച്ച മിഷണറി വര്യനാണ് ഫാ. ലീനസ് മരിയസൂക്കോൾ. ഇറ്റലിയിലെ ആൽപസ് പർവത മേഖലയിലെ ടെന്റിനോ അതിരൂപതയിലെ ഗോൾഡൻ ആപ്പിളുകളുടെ നാടായ സർണോനിക്ക ഗ്രാമത്തിൽ ജുസപ്പ- ബാർബെരോ ദമ്പതികളുടെ മകനായി 1916 ഫെബ്രുവരി എട്ടിനായിരുന്നു അദ്ദേഹം ജനിച്ചത്.
ക്രിസ്തുശിഷ്യനായ പത്രോസിനു ശേഷമുള്ള രണ്ടാമത്തെ മാർപാപ്പയായ ലീനസിന്റെ പേരാണ് മാതാപിതാക്കൾ മകനു നൽകിയത്. മാതാപിതാക്കൾക്ക് അവരുടെ ദാമ്പത്യത്തിൽ അനുഭവിക്കേണ്ടി വന്നത് കടുത്ത ദുരന്തങ്ങളായിരുന്നു. ഇവർക്ക് ആദ്യം ജനിച്ച രണ്ടുമക്കളും മരണമടഞ്ഞിരുന്നു. ലീനസിന് ശേഷമുണ്ടായ കുട്ടിയും മരിച്ചതോടെ ലീനസിനെയും തങ്ങൾക്കു കിട്ടുമോയെന്ന ആശങ്ക രക്ഷിതാക്കളെ അലട്ടിയിരുന്നു. ഒടുവിൽ ലീനസിലനെ വൈദികനാക്കാമെന്നു ദമ്പതികൾ നേർച്ചനേർന്നു. ഇതിനു ശേഷം റോബെർത്തോയെന്ന അനുജൻകൂടി ജനിച്ചു.
സൈനിക സേവനത്തിനിടെയിൽ പരുക്കേറ്റതിനെ തുടർന്ന് റോബെർത്തോയും മരിച്ചതോടെ ലീനസ് മാത്രമായി അവശേഷിച്ചു. പന്ത്രണ്ടാമത്തെ വയസിൽ സെമിനാരിയിൽ ചേർന്ന ലീനസ് 1940 മാർച്ച് ഒൻപതിനാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇശോസഭയിൽ അംഗമായ അദ്ദേഹം ആഫ്രിക്കയിലും ജപ്പാനിലും പ്രേഷിത ശ്രുശ്രൂഷ ചെയ്ത അനുവഭപരിചയവുമായാണ് 1943ൽ ഇന്ത്യയിലെത്തിത്. 1948 ഏപ്രിലിൽ കോഴിക്കോട് മിഷന്റെ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിലെത്തി. ആ വർഷം ജൂൺമാസത്തിൽ വയനാട്ടിലെ ചൂണ്ടോലിൽ സേവനം തുടങ്ങി. ആറുവർഷത്തിനു ശേഷം കണ്ണൂർ മാടായിയിലേക്ക് എത്തി.
1963-ൽ പട്ടുവത്തെത്തി.സൂക്കോളച്ചന്റെ സഹായത്തോടെയാണ് 1969 ൽ മദർ പേത്രദീനസേവന സഭ സ്ഥാപിച്ചത്. പരിയാരം എമ്പേറ്റിലെ സെന്റ് ഇഗ്നേഷ്യൻ ധ്യാനകേന്ദ്രവും മുപ്പതോളം ഇടവകകളും സൂക്കോളച്ചൻ സ്ഥാപിച്ചു. 1972 മുതൽക്കാണ് അദ്ദേഹം പരിയാരത്തെ മരിയാപുരത്ത്് സേവനങ്ങൾ തുടങ്ങിയത്. 1980 ഇന്ത്യൻ പൗരത്വം സ്വീകരിച്ചസൂക്കോളച്ചൻ 39 വർഷക്കാലം ഇവിടെ ശ്രുശ്രൂഷ ചെയ്തു ജീവിച്ചു. വടക്കെ മലബാറിലെ അധസ്ഥിത വർഗത്തിനും നിരാലംബർക്കുമായി ജീവിച്ച ഫാ.സുക്കോൾ ക്രൈസ്തവർക്കും ഇതരമത്സ്ഥർക്കുമായി എട്ടായിരം വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്